Wednesday, November 14, 2018 Last Updated 22 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 08.04 AM

അവള്‍ക്കൊപ്പം'നിലകൊണ്ട് ശക്തമായ ജനവികാരം സൃഷ്ടിച്ചു; രൂപീകരിച്ച് ഒരു വയസ്സ് പ്രായമാകുന്നതേയുള്ളൂ ; ഏറെ ശ്രദ്ധനേടുന്നത് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു.സി.സി.

uploads/news/2018/06/229627/wcc.jpg

കൊച്ചി: രൂപീകരിച്ച് ഒരു വയസ്സ് പ്രായമാകുന്നതേയുള്ളൂ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനു ശേഷമുണ്ടായ വിവാദത്തില്‍ ഏറെ ശ്രദ്ധനേടുന്നത് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കലക്ടീവി(ഡബ്ല്യു.സി.സി.)ന്റെ ഉറച്ച ശബ്ദവും നിലപാടുകളും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 'അവള്‍ക്കൊപ്പം'നിലകൊണ്ട് ശക്തമായ ജനവികാരം സൃഷ്ടിക്കാന്‍ സംഘടനയ്ക്കു കഴിഞ്ഞിരുന്നു. നടനെ അമ്മയിലേക്കു തിരിച്ചെടുത്തതിനു മണിക്കൂറുകള്‍ക്കുള്ളില്‍ നാലു നടിമാര്‍ അമ്മയില്‍നിന്നു രാജിവച്ചു സംഘടനയെ ഞെട്ടിച്ചു.

നടി ആക്രമിക്കപ്പെടതിനെത്തുടര്‍ന്നു രൂപീകരിച്ച ഡബ്ല്യൂ.സി.സിക്ക് ഒരു വയസ് പ്രായമേയുള്ളു. പക്ഷേ തൊഴിലിടത്തിലെ ലിംഗവിവേചനത്തിനും ചൂഷണത്തിനുമെതിരേ പതറാത്ത ശബ്ദത്തില്‍ പ്രതികരിച്ച സംഘടനയ്ക്ക് സമൂഹത്തിന്റെ പലകോണില്‍നിന്നും ഉറച്ച പിന്തുണയാണു കിട്ടുന്നത്. സിനിമയില്‍ വനിതകള്‍ നേരിടുന്ന പ്രതിസന്ധികളെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാനും സംഘടനയ്ക്കു കഴിഞ്ഞിരുന്നു. രാജിവച്ച ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് ഡബ്ല്യൂ.സി.സിയുടെ മുന്‍നിര പ്രവര്‍ത്തകരുമാണ്.

ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് എന്തുകൊണ്ട് അമ്മ ദിലീപിനെ തിരിച്ചെടുത്തുവെന്നു വിശദമാക്കണമെന്നു ആവശ്യപ്പെട്ടു രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍കൂടി മുന്നോട്ടുവന്നതോടെ അമ്മ നേതൃത്വവും തിരിച്ചറിഞ്ഞു കലാപം വലുതാകുയാണെന്ന്. അക്രമിക്കപ്പെട്ട യുവനടിക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് മലയാളസിനിമയിലെ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയും പറഞ്ഞു. കേസില്‍ പ്രതിയായതോടെ ദിലീപിനെ ഫെഫ്കയില്‍നിന്നു പുറത്താക്കുകയായിരുന്നു. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഇതുവരെ അതില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന് ഫെഫ്ക യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹം നിരപരാധിയാണെന്ന് കോടതി വിധിക്കുന്ന പക്ഷം മാത്രമെ അദ്ദേഹത്തിനെതിരേ സംഘടന സ്വീകരിച്ചിട്ടുള്ള നടപടിയില്‍ പുനര്‍വിചിന്തനം ഉണ്ടാകുകയുള്ളു. തങ്ങളുടെ പ്രതിബദ്ധത പ്രാഥമികമായും അന്തിമമായും അക്രമത്തിനിരയായ നടിയോടാണെന്നും ഇതില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഫെയ്‌സ് ബുക്കിലൂടെ ഫെഫ്കയക്കെതിരേ വിമര്‍ശനം നടത്തിയ സംവിധായകന്‍ ആഷിക് അബുവിനെതിരേ സംഘടന ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഉണ്ണിക്കൃഷ്‌നും ഫെഫ്ക ഡയറകേ്ടഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കരും ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ആഷിക് അബു ഫെഫ്കയിലെ അംഗമാണ്. ഇപ്പോഴും അദ്ദേഹത്തിനെതിരെ യാതൊരു വിധത്തിലുള്ള ശിക്ഷാ നടപടിയും സ്വീകരിച്ചിട്ടില്ല. അദ്ദേഹം മുമ്പും പരസ്യപ്രതികരണം നടത്തിയ ഘട്ടത്തില്‍ അതിന്റെ വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം അദ്ദേഹം ഫെയ്‌സ് ബുക്ക് വഴി നടത്തിയ പരാമര്‍ശവും യോഗം ചര്‍ച്ച ചെയ്തു. തീരുമാനമെടുത്തിട്ടുണ്ട്. അദ്ദേഹത്തിന് പറയാനുള്ളത് സംഘടനയില്‍ പറയാം അതിന് തടസമൊന്നുമില്ലെന്നും ഉണ്ണിക്കൃഷ്ണനും രണ്‍ജി പണിക്കരും പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW