Thursday, September 20, 2018 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 07.55 AM

തിരിച്ചെടുക്കാന്‍ ചരടുവലി നടത്തിയത് ഇടത് എം.എല്‍.എമാരായ മുകേഷും ഗണേഷ്‌കുമാറും ; മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചു ; തീരുമാനം വിവാദമായതോടെ ദിലീപിനെ പിന്തിരിപ്പിച്ചതും കത്തെഴുതിച്ചതും അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍

uploads/news/2018/06/229624/mukesh.jpg

അമ്മയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപിനെ തിടുക്കത്തില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍ അമ്മയിലെ ഇടത് എം.എല്‍.എമാരായ മുകേഷും ഗണേഷ്‌കുമാറുമാണെന്നുമാണു സൂചന. സംഗതി വിവാദമായതോടെ താന്‍ ഉടന്‍ അമ്മയിലേക്കില്ല എന്ന് ദിലീപിനെക്കൊണ്ടു തീരുമാനമെടുപ്പിച്ചത് അമേരിക്കയിലെ മുതിര്‍ന്ന അംഗങ്ങളാണെന്നും അഭ്യൂഹമുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവരെ തെറ്റിദ്ധരിപ്പിച്ച ഇവര്‍ തങ്ങളുടെ താല്‍പ്പര്യത്തിന് പ്രസിഡന്റിനെ വഴക്കിയെടുക്കുക ആയിരുന്നു എന്നാണ് വിവരം.

സംഘടനയുടെ തലപ്പത്തിരിക്കുമ്പോള്‍ ദിലീപിനെ തിരിച്ചെടുത്താല്‍പോലും വിവാദങ്ങളുണ്ടാകില്ലെന്നും ഇവര്‍ ലാലിനെയും മറ്റും ധരിപ്പിച്ചതായാണു പുറത്തുവരുന്ന വിവരം. നിരപരാധിത്വം തെളിയാതെ പറഞ്ഞ് അമ്മയിലേക്ക് ഇല്ലെന്നു കാട്ടി ദിലീപ് താരസംഘടനയുടെ സെക്രട്ടറിക്കു കത്തു നല്‍കിയെങ്കിലും ദിലീപിനെ തിടുക്കത്തില്‍ തിരിച്ചെടുത്ത തീരുമാനം സംഘടന ഇപ്പോഴും തിരുത്തിയിട്ടില്ല. അമ്മയില്‍ പൊടുന്നനെയുണ്ടായ കോളിളക്കം ശമിപ്പിക്കാനായിരുന്നു ദിലീപ് അമ്മയിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ചത്. ദിലീപിന്റെ ഈ തീരുമാനത്തിനുപിന്നില്‍ അമ്മയിലെ മുതിര്‍ന്ന അംഗങ്ങളാണെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണവും സംഘടനയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുമില്ല.

അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിവാദങ്ങളില്‍ തന്റെ അസംതൃപ്തി സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. ചിത്രീകരണത്തിനായി ലണ്ടനിലേക്കു പോയ മോഹന്‍ലാല്‍ അടുത്ത മാസം ആദ്യം മടങ്ങിവന്നതിനുശേഷമേ അമ്മയുടെ ജനറല്‍ബോഡി യോഗത്തിന്റെ കാര്യത്തിലും ദിലീപ് വിഷയത്തിലും ഔദ്യോഗിക പ്രതികരണമുണ്ടാകാന്‍ സാധ്യതയുള്ളൂ. നാലു നടിമാര്‍ രാജിവച്ചു അമ്മയ്‌ക്കെതിരേ കലാപക്കൊടി ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്.

അമ്മയിലെ വനിതാഅംഗങ്ങളും വനിതാസിനിമാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി) സജീവപ്രവര്‍ത്തകരുമായ മൂന്നുനടിമാര്‍ അമ്മയുടെ അടിയന്തര ജനറല്‍ ബോഡി ചേരണമെന്നു ആവശ്യപ്പെട്ടതോടെ സംഭവം കൂടുതല്‍ സങ്കീര്‍ണതയിലേക്കാണു നീളുന്നത്. ഇവര്‍ക്കു പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ അമ്മ പ്രതിസന്ധിയിലായി. എക്‌സിക്യൂട്ടീവ് യോഗം ചേരാനുള്ള സന്നദ്ധത അമ്മ സെക്രട്ടറി അറിയിച്ചെങ്കിലും ഔദ്യോഗിക അറിയിപ്പൊന്നും ഡബ്ല്യൂ.സി.സി. അംഗങ്ങള്‍ക്കു ലഭിച്ചിട്ടില്ല.

ജൂെലെ 13, 14 തിയതികളില്‍ അമ്മ യോഗം ചേരണമെന്ന ഡബ്ല്യു.സി.സിയുടെ ആവശ്യം നടക്കാനിടയില്ലെന്നാണു സൂചന. മാത്രവുമല്ല, രാജിവെച്ച നടിമാര്‍ക്ക് അമ്മയില്‍നിന്നു കൂടുതല്‍ പിന്തുണ കിട്ടുമെന്ന സാഹചര്യവും സംജാതമായതും അമ്മയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വവും അമ്മയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിലാണു പ്രതിഷേധം തണുപ്പിക്കാന്‍ ദിലീപിനെക്കൊണ്ട് അമ്മയിലേക്കില്ലെന്ന കത്ത് ഇറക്കിപ്പിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW