Saturday, September 15, 2018 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
എസ്. നാരായണന്‍
Saturday 30 Jun 2018 07.20 AM

സ്വീകരിച്ച് തിരിച്ചു നടക്കുമ്പോള്‍ വസ്ത്രം ഇസ്തിരിയിടാന്‍ പറഞ്ഞു, തുടര്‍ന്ന് കടന്നുപിടിച്ചു വഴങ്ങാന്‍ ആവശ്യപ്പെട്ടു; മൂന്നുവര്‍ഷത്തിനിടെ പീഡിപ്പിച്ചത് 13 തവണ, പോലീസില്‍ പോയത് ശല്യം കൂടിയപ്പോള്‍ ; മഠത്തില്‍ സംഭവിച്ചത്...!!

uploads/news/2018/06/229622/bishop.jpg

തിരുവനന്തപുരം: എറണാകുളത്ത് 2014 മേയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യപീഡനം. രാത്രി 10.45-നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ഭൂമി ക്രമക്കേട് വിവാദം കെട്ടടങ്ങും മുമ്പ് കത്തോലിക്കാസഭയെ പിടിച്ചുലച്ച്, ബിഷപ്പിനെതിരേ ഉയര്‍ന്ന സ്ത്രീപീഡനക്കേസില്‍ കന്യാസ്ത്രീയുടെ പരാതി ഇങ്ങിനെയായിരുന്നു. പിന്നീടു 2016 വരെ, 13 തവണ മഠത്തിലെത്തിയ ബിഷപ് ഇതേ ഉപദ്രവം ആവര്‍ത്തിച്ചു. നാല്‍പ്പത്താറുകാരിയായ കന്യാസ്ത്രീയെ മൂന്നുവര്‍ഷത്തിനിടെ 13 തവണ െലെംഗിക/പ്രകൃതിവിരുദ്ധപീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നാണു പരാതി.

ചെറുത്തുനിന്നതോടെ മാനസികമായി പീഡിപ്പിച്ചു. ദൈനംദിനജോലികള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയായതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കന്യാസ്ത്രീ പരാതി നല്‍കി. വീണ്ടും മാനസികപീഡനം തുടര്‍ന്നപ്പോഴാണു കോട്ടയം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.

ബലാത്സംഗം, പ്രകൃതിവിരുദ്ധ െലെംഗികപീഡനം എന്നിവയ്ക്കാണു കേസ്. കന്യാസ്ത്രീയുടെ പരാതിപ്രകാരം ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ 27-നു കേസെടുത്ത പോലീസ്, പിറ്റേന്നുതന്നെ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.

പരാതിപ്പെടാതിരിക്കാന്‍ ഒട്ടേറെ സമ്മര്‍ദങ്ങളുണ്ടായി. പിന്മാറില്ലെന്ന് ഉറപ്പായപ്പോള്‍ കന്യസ്ത്രീക്കെതിരേ ബിഷപ്പും പരാതി നല്‍കി. കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പരാതി.

ഇതേത്തുടര്‍ന്നാണു െവെക്കം ഡിെവെ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ജില്ലാ പോലീസ് മേധാവി അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. പരാതി പരിശോധിച്ച് കഴിഞ്ഞ 27-നു കേസെടുത്തു. പിറ്റേന്ന് വനിതാ പോലീസ് ഉള്‍പ്പെട്ട സംഘം മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.

Ads by Google
എസ്. നാരായണന്‍
Saturday 30 Jun 2018 07.20 AM
Ads by Google
Loading...
LATEST NEWS
TRENDING NOW