Sunday, September 16, 2018 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 02.15 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(30)

uploads/news/2018/06/229621/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിതമായി സ്‌ഥലംമാറ്റത്തിന്‌ ഉത്തരവ്‌ ലഭിക്കും. കംപ്യൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം ഉണ്ടാകും. കൃഷിക്കാര്‍ക്ക്‌ ധനനഷ്‌ടത്തിന്‌ സാധ്യത.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്‌ടം മറികടക്കും. വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂലസമയം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന്‌ സാദ്ധ്യത. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ പുതിയ സ്‌ഥാനമാനങ്ങള്‍ ലഭിക്കും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ അനുഭവപ്പെടും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. അധിക ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്‌ഥിതിവിശേഷമുണ്ടാകും. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ഏറ്റെടുത്ത ജോലി കൃത്യ സമയത്ത്‌ ചെയ്യുന്നതിലൂടെ മേലുദ്യോഗസ്‌ഥരുടെ പ്രീതി നേടും.
ചിങ്ങം (മകം, പൂരം, ഉത്രം ) - സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യണം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണ തൃപ്‌തി ഉണ്ടാകില്ല. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവം കൂടും. അകാരമായ ഭീതി മനസ്സിനെ അലട്ടും. എല്ലാ കാര്യങ്ങള്‍ക്കും തടസമനുഭവപ്പെടും. അനാവശ്യചിന്തകള്‍ മുഖേന മനസ്‌ അസ്വസ്‌ഥമാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - അപ്രതീക്ഷിത സ്‌ഥലംമാറ്റത്തിന്‌ സാധ്യത. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവസരങ്ങള്‍ കുറയും. വസ്‌തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്‌ഥ്യങ്ങള്‍ അനുഭവപ്പെടും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ജീവിതപങ്കാളിയെ കണ്ടെത്തും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ചെലവുകള്‍ കൂടും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. ആരോഗ്യപരമായി ദോഷകാലം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി കൂടും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - മനസിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. യാത്രകള്‍ ഉല്ലാസപ്രദമാകും. സഹോദരങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. പഴയ വാഹനം കൊടുത്ത്‌ പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ശാരീരിക അസ്വാസ്‌ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. പൊതുവെ എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സ്‌ഥലമോ വീടോ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും. അസാധാരണ വാക്‌ സാമര്‍ത്ഥ്യം പ്രകടമാക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്‌പര്യം വര്‍ദ്ധിക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധി ഉണ്ടാകും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സഹോദരസ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. സഹോദര സ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹസംബന്ധമായ അസ്വസ്‌ഥതകള്‍ മാറിക്കിട്ടും. മനസ്സിന്‌ സന്തോഷവും സമാധാനവും ലഭിക്കും. പുതിയ ബിസിനസ്സ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - പലവിധത്തിലും സാമ്പത്തികനേട്ടം ഉണ്ടാകും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി, ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. സന്താനങ്ങള്‍ക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. പിതാവുമായോ പിതൃസ്‌ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിശേഷ വസ്‌ത്രാഭരണാദികള്‍ ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക്‌ ധനനഷ്‌ടം. മാതാവിന്‌ ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ ശമ്പളകുടിശിഖ ലഭിക്കും. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 30 Jun 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW