Sunday, April 21, 2019 Last Updated 12 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 02.13 AM

നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ : പ്രതിഫലിക്കുന്നതു പൊതുതാല്‍പ്പര്യം

uploads/news/2018/06/229618/bft2.jpg

ഇന്ത്യയിലെ ഏറ്റവും ഗൗരവപൂര്‍ണമായ ജനാധിപത്യ സംവാദങ്ങള്‍ക്ക്‌ വേദിയാകുന്ന സംസ്‌ഥാനമാണു കേരളം. ഏകശിലാ ഘടനാശാഠ്യങ്ങളെ കണ്ണടച്ച്‌ സ്വീകരിക്കുന്നവരല്ല മലയാളികള്‍. മറ്റെല്ലാ ത്തിലുമെന്ന പോലെ നിയമനിര്‍മാണങ്ങളുടെ കാര്യത്തിലും സംവാദ ങ്ങള്‍ ഒരു ഭാഗത്ത്‌ നടക്കുമ്പോള്‍ ബഹുസ്വരതയുടെ രാഷ്‌ട്രീയവിഹായസാണു സംസ്‌ഥാനത്തിനുള്ളത്‌.
1957 ലെ ആദ്യ കമ്യൂണിസ്‌റ്റ്‌ സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ തൊട്ട്‌ കഴിഞ്ഞ 25 നു നിയമസഭ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമം വരെയുള്ളവയില്‍ വ്യക്‌തമായി പ്രതിഫലിക്കുന്നതു ജനാഭിലാഷമാണ്‌. 1990-കളില്‍ കൃഷിയിടങ്ങളും നെല്‍വയലുകളും പരിസ്‌ഥിതിയും ജലസ്രോതസുകളും ഭക്ഷ്യോല്‍പ്പാദനവും ഒക്കെ തകര്‍ത്തിരുന്നു. അതുകൊണ്ടാണു 2008-ല്‍ ചരിത്രപരമായ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസാക്കാന്‍ വി.എസ്‌.അച്യുതാനന്ദന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.
കാര്‍ഷികവികസനം, കര്‍ഷകക്ഷേമം, ഭൂവിതരണം, ഭവനനിര്‍മാണം, പരിസ്‌ഥിതിസംരക്ഷണം, ജലലഭ്യത തുടങ്ങി വിവിധ മേഖലകള്‍ക്ക്‌ മെച്ചമുണ്ടാക്കുന്ന നിയമനിര്‍മാണ്‌ ഇപ്പോള്‍ നടത്തിയിരിക്കുന്നത്‌. അതുകൊണ്ടു തന്നെ സംസ്‌ഥാനത്തിന്റെ പൊതു താല്‍പ്പര്യങ്ങളെയാണ്‌ ഈ ബില്‍ അഭിസംബോധന ചെയ്യുന്നത്‌.
പൊതുനന്മ ലാക്കാക്കിയുള്ള അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ ഭൂമി കണ്ടെത്തുക പലപ്പോഴും വെല്ലുവിളിയാണ്‌. വളരെ അത്യന്താപേക്ഷിതമായ ഗെയില്‍ പോലെയുള്ള വന്‍കിട പദ്ധതികള്‍ നഷ്‌ടപ്പെടുമെന്ന അവസ്‌ഥ ഒഴിവാക്കേണ്ടതുണ്ട്‌. പൊതുആവശ്യം എന്ന നിര്‍വചനത്തില്‍ പദ്ധതികള്‍ എന്ന വാക്കിനോടൊപ്പം പ്ര?ജക്‌ടുകള്‍ എന്നുകൂടി ചേര്‍ത്ത്‌ പ്രാദേശിക നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പദ്ധതികള്‍ക്ക്‌ നെല്‍വയല്‍ തരംമാറ്റുന്നതിനുള്ള വ്യവസ്‌ഥ ഉള്‍പ്പെടുത്തി. ഇത്‌ കാലാനുസൃതവും വികസന താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതുമായ ഭേദഗതിയാണ്‌.
അതേസമയം, നെല്‍ക്കൃഷി മൂന്നു ലക്ഷം ഹെക്‌ടറായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആക്‌ടിലെ 16-ാം വകുപ്പ്‌ ഭേദഗതി ചെയ്‌തുകൊണ്ട്‌ തരിശിട്ടിരിക്കുന്ന നെല്‍വയലുകള്‍ ഉടമസ്‌ഥന്റെ അനുമതിയില്ലെങ്കിലും തദ്ദേശസ്‌ഥാപനങ്ങളെയും കുടുംബശ്രീ യൂണിറ്റുകളെയും പാടശേഖര സമിതികളെയും കൊണ്ട്‌ ഏറ്റെടുപ്പിച്ച്‌ കൃഷി ചെയ്യിപ്പിക്കാനാകും. നിലംനികത്തുന്നതിനെതിരെ ആര്‍ക്കും പോലീസില്‍ പരാതി കൊടുക്കാന്‍ കഴിയുന്ന ജാമ്യമില്ലാക്കുറ്റമാക്കി. നിലംനികത്തുന്നവര്‍ക്കുള്ള ശിക്ഷ രണ്ടു വര്‍ഷത്തില്‍നിന്നു മൂന്നു വര്‍ഷമാക്കി.
2008-ന്‌ മുമ്പ്‌ നികന്നു കിടക്കുന്നതും ഭൂരേഖകളില്‍ നിലമെന്നു രേഖപ്പെടുത്തിയതും ഡേറ്റാബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതുമായ ഭൂമി മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിനു വ്യവസ്‌ഥ കൊണ്ടു വന്നു. മറ്റെവിടെയും ഭൂമിയില്ലാത്തവര്‍ക്ക്‌ വീട്‌ പണിയാന്‍ അനുവാദം ലഭിക്കും.
പത്ത്‌ സെന്റിനു മുകളിലാകട്ടെ, ക്രമവത്‌ക്കരണത്തിന്‌ ജലസംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിശ്‌ചിത വ്യവസ്‌ഥകളുണ്ട്‌. തരം മാറ്റുന്ന ഭൂമി 50 സെന്റില്‍ കൂടുതലാണെങ്കില്‍ 10% ജലസംരക്ഷണ നടപടികള്‍ക്കായി മാറ്റിവയ്‌ക്കണം. തരംമാറ്റല്‍ അനുവദിക്കുന്ന ഭൂമി സംബന്ധിച്ച്‌ വില്ലേജ്‌ രേഖകളില്‍ മാറ്റംവരുത്തി നല്‍കാനും വ്യവസ്‌ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഇ.ചന്ദ്രശേഖരന്‍
( റവന്യുമന്ത്രി )

Ads by Google
Saturday 30 Jun 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW