Friday, September 21, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 02.10 AM

വാരാന്ത്യം കരുത്തുകാട്ടി വിപണികള്‍

uploads/news/2018/06/229613/f1.jpg

മുംബൈ: തുടര്‍ച്ചായ നഷ്‌ടങ്ങള്‍ക്കൊടുവില്‍ വാരാന്ത്യം മികച്ച മുന്നേറ്റം കാഴ്‌ചവച്ചു വിപണികള്‍. രാജ്യാന്തര വിപണിയില്‍ വ്യാപാരയുദ്ധ ആശങ്കകള്‍ താല്‍ക്കാലികമായി അകന്നതും എണ്ണവില കുറഞ്ഞതുമാണ്‌ വിപണികള്‍ക്ക്‌ ഊര്‍ജമായത്‌. 400 പോയിന്റിലേറെ കുതിച്ച സൂചിക ലാഭമെടുപ്പിനെതുടര്‍ന്ന്‌ നേരിയ നഷ്‌ടം വരിച്ചു.
സെന്‍സെക്‌സ്‌ 385.84 പോയിന്റ്‌ ഉയര്‍ന്ന്‌ 35,423.48ലും നിഫ്‌റ്റി 125.20 പോയിന്റ്‌ കൂടി 10,714.30ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. മേയ്‌ 31ന്‌ ശേഷത്തെ വിപണിയുടെ ദിവസത്തെ ഏറ്റവും മികച്ച പ്രകടനമാണു ഇന്നലെ ദൃശ്യമായത്‌. ജൂലൈമാസ ഡെറിവേറ്റീവുകള്‍ വരവറിയിച്ചതും രൂപ ഡോളറുമായുള്ള വിനിമയത്തില്‍ കരുത്താര്‍ജിച്ചതും വിപണികള്‍ക്കു കൂട്ടായി.
ആഴ്‌ചയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ തുടര്‍ച്ചയായ അഞ്ചു വാരത്തെ നേട്ടം സൂചികകള്‍ കൈവിട്ടു. വാരത്തില്‍ സെന്‍സെക്‌സ്‌ 266.12 പോയിന്റും നിഫ്‌റ്റി 107.55 പോയിന്റും നഷ്‌ടം നേരിട്ടു. കഴിഞ്ഞ രണ്ടു സെഷനുകളിലായി 452.40 പോയിന്റ്‌ നഷ്‌ടം സൂചിക വരിച്ചിരുന്നു.
പ്രാദേശിക നിക്ഷേപകരാണ്‌ വിപണികളുടെ ഊര്‍ജം. 442.64 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയതായി കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം വിദേശനിക്ഷേപകര്‍ 951.51 കോടി രൂപയുടെ ഓഹരികള്‍ കൈയൊഴിഞ്ഞു. ബി.എസ്‌.ഇയിലെ 1,840 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 745 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു.
ഹിന്‍ഡാല്‍കോ, ടാറ്റ സ്‌റ്റീല്‍, ബജാജ്‌ ഓട്ടോ, ഒ.എന്‍.ജി.സി, സിപ്ല, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്‌, എച്ച്‌.സി.എല്‍. ടെക്‌ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും. ഡോ.റെഡ്‌ഡീസ്‌ ലാബ്‌, ടെക്‌ മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്‌, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്‌ തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

Ads by Google
Saturday 30 Jun 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW