Monday, February 18, 2019 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 02.10 AM

ഗിരിഷ്‌ ചന്ദ്ര ചതുര്‍വേദി ഐ.സി.ഐ.സി.ഐ. ബാങ്ക്‌ അഡീഷണല്‍ ഡയറക്‌ടര്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ അഡീഷണല്‍ ഡയറക്‌ടറായി ഗിരിഷ്‌ ചന്ദ്ര ചതുര്‍വേദിയെ തെരഞ്ഞെടുത്തു. നിലവിലെ ചെയര്‍മാന്‍ എം.കെ. ശര്‍മ്മ വിരമിക്കുന്ന ഒഴിവിലേക്കാണു ചതുര്‍വേദിയെ പരിഗണിച്ചത്‌.
മൂന്നു വര്‍ഷത്തേക്കാണ്‌ നിയമനം. നാളെയാകും അദ്ദേഹം ചുമതലയേല്‍ക്കുക. ഓഹരിയുടമകളുടെ അനുമതി ലഭിക്കുന്ന മുറയ്‌ക്കു ഇദ്ദേഹം ബാങ്കിന്റെ പാര്‍ട്‌ ടൈം നോണ്‍ എക്‌സിക്യൂട്ടിവ്‌ ചെയര്‍മാന്‍ സ്‌ഥാനവും അലങ്കരിക്കും.
റിട്ടയേര്‍ഡ്‌ ഐ.എ.എസ്‌. ഓഫീസറായ ചതുര്‍വേദിക്ക്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും 40 വര്‍ഷത്തിലേറെ അനുഭവപരിചയമുണ്ട്‌.

Ads by Google
Saturday 30 Jun 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW