Friday, September 21, 2018 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 02.10 AM

സുഗന്ധവ്യഞ്‌ജന കയറ്റുമതിയില്‍ റെക്കോഡ്‌

കൊച്ചി: രാജ്യത്തെ സുഗന്ധവ്യഞ്‌ജന കയറ്റുമതി യില്‍ റെക്കോഡ്‌. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ശതമാനമാണു കയറ്റുമതി വര്‍ധന. 17,929.55 കോടി രൂപ വരുന്ന 10,28,060 ടണ്‍ സുഗന്ധവ്യഞ്‌ജനങ്ങളാണു ഇക്കാലയളവില്‍ കയറ്റുമതി ചെയ്‌തത്‌. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 17,664.61 കോടി രൂപ വരുന്ന 9,47,790 ടണ്‍ സുഗന്ധവ്യഞ്‌ജനങ്ങളാണു കയറ്റുമതി ചെയ്‌തത്‌. അളവിലും മൂല്യത്തിലും സര്‍വകാല റെക്കോഡ്‌ കൈവരിച്ചാണു രാജ്യത്തുനിന്നുള്ള സുഗന്ധവ്യഞ്‌ജന കയറ്റുമതി മുന്നോട്ടു കുതിക്കുന്നതെന്നു സ്‌പൈസസ്‌ ബോര്‍ഡ്‌ സെക്രട്ടറി ഡോ. എ. ജയതിലക്‌ പറഞ്ഞു.
17665.10 കോടി രൂപ(2,636.58 ദശലക്ഷം ഡോളര്‍) മൂല്യംവരുന്ന 10,23,000 ടണ്‍ സുഗന്ധവ്യഞ്‌ജന കയറ്റുമതിയാണു 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്നത്‌. എന്നാല്‍ അളവിലും മൂല്യത്തിലും ഈ ലക്ഷ്യത്തിനപ്പുറത്തേക്ക്‌ കയറ്റുമതി കടന്നു. കയറ്റുമതി ലക്ഷ്യം അളവില്‍ 100 ശതമാനവും രൂപ മൂല്യത്തില്‍ 101 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 105 ശതമാനവുമാണു കൈവരിച്ചത്‌.
ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി എന്നീ വ്യഞ്‌ജനങ്ങളും അയമോദകം, കടുക്‌, ദില്‍ വിത്ത്‌, പോപ്പി വിത്ത്‌ എന്നീ വിത്തിനങ്ങളും അളവിലും മൂല്യത്തിലും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 609.08 കോടി രൂപ വിലവരുന്ന 5,680 ടണ്‍ ഏലമാണു കയറ്റുമതി ചെയ്‌തത്‌. 2016-17 ല്‍ ഇത്‌ 421.50 കോടി രൂപ വിലവരുന്ന 3,850 ടണ്ണായിരുന്നു. അളവില്‍ 48 ശതമാനത്തിന്റെയും മൂല്യത്തില്‍ 45 ശതമാനത്തിന്റെയും വളര്‍ച്ചയാണുണ്ടായത്‌.
ഇന്ത്യയില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്‌ജനമെന്ന ഖ്യാതി മുളക്‌ നിലനിര്‍ത്തി. 4,256.33 കോടി രൂപ വിലവരുന്ന 4,43,900 ടണ്‍ മുളകാണു 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി ചെയ്‌തത്‌.

Ads by Google
Saturday 30 Jun 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW