Sunday, February 17, 2019 Last Updated 16 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 02.05 AM

മദ്യപാനത്തെച്ചൊല്ലി വഴക്ക്‌; യുവദമ്പതികള്‍ ജീവനൊടുക്കി

uploads/news/2018/06/229608/c3.jpg

വൈപ്പിന്‍: ഭര്‍ത്താവിന്റെ മദ്യപാനത്തെ ചൊല്ലിയുള്ള കുടുംബവഴക്കിനിടെ യുവതി തൂങ്ങിമരിച്ചതിനു പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു.
പള്ളിപ്പുറം കോവിലകത്തുംകടവ്‌ തണ്ടാശേരി ശിവന്റെ മകന്‍ അഭിലാഷ്‌ (33), ഭാര്യ കൃഷ്‌ണപ്രിയ(22) എന്നിവരാണു മരിച്ചത്‌.
വ്യാഴാഴ്‌ച രാത്രി 9.30-നായിരുന്നു സംഭവം. ചെറായി ദേവസ്വംനടയിലെ ലോഡിങ്‌ തൊഴിലാളിയാണു അഭിലാഷ്‌. അഭിലാഷിന്റെ മദ്യപാനത്തെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കു കൂടുകയും കൃഷ്‌ണപ്രിയ പിണങ്ങി പിതൃഗൃഹത്തിലേക്കു പോവുകയും പതിവായിരുന്നതായി സമീപവാസികള്‍ പറഞ്ഞു.
അഭിലാഷിന്റെ മാതാപിതാക്കളും കുട്ടികളും വീട്ടിലുള്ള സമയത്താണു കൃഷ്‌ണപ്രിയ വീടിനുള്ളില്‍ സാരിയില്‍ തൂങ്ങിയത്‌.
വീട്ടുകാരുടെ നിലവിളികേട്ട്‌ അഭിലാഷ്‌ ഓടിയെത്തി ഭാര്യയെ അഴിച്ചു നിലത്തിറക്കുകയും അയല്‍വാസികള്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്‌തു.
ഈ സമയത്താണ്‌ അഭിലാഷ്‌ വീടിനു സമീപത്തെ തെങ്ങില്‍ തൂങ്ങിമരിച്ചത്‌. മക്കള്‍: ആരാധ്യ (മൂന്ന്‌ വയസ്‌), ആരാധന (ആറുമാസം). മാല്യങ്കര പഴയിടത്ത്‌ മൈജുവിന്റെ മകളാണു കൃഷ്‌ണപ്രിയ. മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

Ads by Google
Saturday 30 Jun 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW