Wednesday, September 12, 2018 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.56 AM

അയര്‍ലന്‍ഡിനു മുന്നില്‍ റണ്‍മല തീര്‍ത്ത്‌ ഇന്ത്യ

uploads/news/2018/06/229595/s6.jpg

ഡബ്ലിന്‍: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ അയര്‍ലന്‍ഡിന്‌ 214 റണ്ണിന്റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നാല്‌ വിക്കറ്റിന്‌ 213 റണ്ണെടുത്തു. ബാറ്റിങ്‌ വെടിക്കെട്ട്‌ നടത്തിയ ഓപ്പണര്‍ ലോകേഷ്‌ രാഹുല്‍ (36 പന്തില്‍ ആറ്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 70), സുരേഷ്‌ റെയ്‌ന (45 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 69), ഹാര്‍ദിക്‌ പാണ്ഡ്യ (ഒന്‍പത്‌ പന്തില്‍ നാല്‌ സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 32) എന്നിവരാണ്‌ അയര്‍ലന്‍ഡിനെ തകര്‍ത്തത്‌.
ടോസ്‌ നേടിയ അയര്‍ലന്‍ഡ്‌ നായകന്‍ ഗാരേത്‌ വില്‍സണ്‍ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ഓപ്പണര്‍മാരുടെ റോളില്‍ ഇറങ്ങിയ നായകന്‍ വിരാട്‌ കോഹ്ലിയും ലോകേഷ്‌ രാഹുലും ആദ്യ ഓവര്‍ മുതല്‍ അടിച്ചു തകര്‍ത്തു. എട്ട്‌ പന്തില്‍ ഒന്‍പത്‌ റണ്ണെടുത്ത വിരാട്‌ കോഹ്ലിയെ പുറത്താക്കി പീറ്റര്‍ ചേസ്‌ അയര്‍ലന്‍ഡിനെ മുന്‍തൂക്കം നല്‍കി.
മൂന്നാമനായി റെയ്‌ന ഇറങ്ങിയതോടെ ഐറിഷ്‌ ബൗളര്‍മാര്‍ വിയര്‍ത്തു. രോഹിത്‌ ശര്‍മ നേരിട്ട രണ്ടാമത്തെ പന്തില്‍ റണ്ണെടുക്കാതെ പുറത്തായെങ്കിലും മനീഷ്‌ പാണ്ഡെ (20 പന്തില്‍ പുറത്താകാതെ 21) കൂടുതല്‍ നഷ്‌ടങ്ങള്‍ ഒഴിവാക്കി. നാല്‌ ഓവറില്‍ 40 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത കെവിന്‍ ഒബ്രിയാനാണ്‌ അയര്‍ലന്‍ഡ്‌ ബൗളര്‍മാരില്‍ മികച്ചു നിന്നത്‌. പീറ്റര്‍ ചേസ്‌ ഒരു വിക്കറ്റ്‌ നേടി. 28 പന്തിലാണു ലോകേഷ്‌ അര്‍ധ സെഞ്ചുറി നേടിയത്‌. 34 പന്തിലായിരുന്നു റെയ്‌നയുടെ അര്‍ധ സെഞ്ചുറി.

Ads by Google
Saturday 30 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW