Saturday, June 30, 2018 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.56 AM

ബെല്‍ജിയം ഒന്നാമന്‍

uploads/news/2018/06/229594/s5.jpg

കലിനിങ്‌ഗ്രാഡ്‌: ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ ബെല്‍ജിയം ജി ഗ്രൂപ്പിലെ ഒന്നാംസ്‌ഥാനക്കാരായി ഫിനിഷ്‌ ചെയ്‌തു. ബെല്‍ജിയത്തിനു പിന്നില്‍ രണ്ടാംസ്‌ഥാനക്കാരായാണ്‌ ഇംഗ്ലണ്ട്‌ നോക്കൗട്ടിലെത്തിയത്‌. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നതിനാല്‍ ഇരു ടീമുകളും രണ്ടാം നിരയുമാണു കളത്തിലിറങ്ങിയത്‌. 51-ാം മിനിട്ടിലാണു കളിയുടെ വിരസത അകറ്റി ബെല്‍ജിയം ഗോളടിച്ചത്‌.
അഡ്‌നാന്‍ ജാനുസാജായിരുന്നു ഗോളിന്‌ ഉടമ. യൂറി ടീല്‍മാന്‍ലിന്റെ പാസ്‌ ഇംഗ്ലീഷ്‌ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച്‌ വലയിലേക്കു തൊടുത്ത ആ നിമിഷം മാത്രമായിരുന്നു മത്സരത്തില്‍ ആവേശമുണ്ടായത്‌. മൂന്ന്‌ കളികളിലും ജയിച്ച്‌ ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിന്‌ ജപ്പാനാണ്‌ പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍. രണ്ടാം സ്‌ഥാനക്കാരായ ഇംഗ്ലണ്ട്‌ കൊളംബിയയുമായി ഏറ്റുമുട്ടും.
അവസരങ്ങള്‍ കളഞ്ഞ്‌ കുളിച്ചാണ്‌ ഇരുടീമുകളും മത്സരിച്ചത്‌. മത്സരം വിരസമായതോടെ അക്ഷമരായ കാണികള്‍ കൂവി പ്രതികരിച്ചു. ജയിച്ചാല്‍ ഗ്രൂപ്പ്‌ ചാമ്പ്യന്‍പട്ടം നേടാവുന്ന മത്സരത്തില്‍ പ്രമുഖതാരള്‍ക്കെല്ലാം വിശ്രമം നല്‍കിയാണ്‌ ഇരുടീമുകളും കളത്തിലിറങ്ങിയത്‌. കഴിഞ്ഞ രണ്ട്‌ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന ഒട്ടുമിക്ക താരങ്ങളും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
ടൂര്‍ണമെന്റില്‍ അഞ്ചു ഗോളുകള്‍ നേടി ടോപ്‌ സ്‌കോററായി നായകന്‍ ഹാാരി കെയ്‌നും നാലു ഗോളുകളോടെ നില്‍ക്കുന്ന ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും മത്സരത്തിനിറങ്ങിയില്ല. ബെല്‍ജിയവും ഇംഗ്ലണ്ടും അടങ്ങിയ ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകളായ പാനമയും ടുണീഷ്യയും നേരത്തെ പുറത്തായിരുന്നു.

Ads by Google
Saturday 30 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW