Saturday, November 17, 2018 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.56 AM

ഒരു സുന്ദരന്‍ തിരിച്ചടി...

uploads/news/2018/06/229593/s4.jpg

ജി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബെല്‍ജിയം താരം മിചി ബാറ്റ്‌ഷുയിയുടെ ഗോളാഘോഷം അല്‍പ്പം കടന്നു പോയി. അഡ്‌നാന്‍ ജാനുസാജ്‌ നേടിയ ഗോളില്‍ ബാറ്റ്‌ഷുയിയുടെ ആഘോഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ജാനുസാജിന്റെ ഇടംകാലനടി ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിനെ മറികടന്നതിനു പിന്നാലെയായിരുന്നു ബാറ്റ്‌ഷുയിയുടെ ആഘോഷം. ഇംഗ്ലണ്ട്‌ ഗോള്‍ പോസ്‌റ്റിലേക്കു വീണ്ടും വീണ്ടും പന്തടിച്ച ബാറ്റ്‌ഷുയിക്കു പിഴച്ചു.
ബാറില്‍ തട്ടി മടങ്ങിയ പന്ത്‌ കൃത്യം സ്‌ട്രൈക്കറുടെ മുഖത്ത്‌. നിലത്തു വീണു പോയ ബാറ്റ്‌ഷുയി വേദന കൊണ്ടു പുളഞ്ഞു. ഇടതു പുരികത്തോടു ചേര്‍ന്നു മുറിവേറ്റ ഭാഗത്തു കുത്തിക്കെട്ടിയാണു ബാറ്റ്‌ഷുയി കളി തുടര്‍ന്നത്‌.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ വിംഗറായിരുന്ന ബാറ്റ്‌ഷുയി നിലവില്‍ ചെല്‍സിക്കു വേണ്ടിയാണു കളിക്കുന്നത്‌. പന്ത്‌ സ്വന്തം മുഖത്തേക്കടിച്ച ബാറ്റ്‌ഷുയിയെ സഹതാരം അലക്‌സ് വിറ്റ്‌സെല്‍ വരെ ട്രോളി. ഗോള്‍ പോസ്‌റ്റിന്‌ ബാറ്റ്‌ഷുയിയുമായുള്ള ശത്രുത പുറത്തുവന്നെന്നായിരുന്നു വിറ്റ്‌സെലിന്റെ ട്രോള്‍.

Ads by Google
Saturday 30 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW