Saturday, June 30, 2018 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.56 AM

ഓര്‍മകളില്‍ ആ ക്ലാസിക്‌ പോരാട്ടം

1998 ജൂണ്‍ 30... ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌; പ്രത്യേകിച്ച്‌ അര്‍ജന്റീന ആരാധകര്‍ക്ക്‌ മറക്കാനാകാത്ത ദിനമാണ്‌ അന്ന്‌. ലോകകപ്പ്‌ ഫുട്‌ബോളിലെ ക്ലാസിക്‌ പോരാട്ടമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു മത്സരത്തില്‍ തങ്ങളുടെ ടീം ജയിച്ച ദിവസം.
98-ലെ ഫ്രാന്‍സ്‌ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലായിരുന്നു പോരാട്ടം. അത്യന്തം നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ 4-3ന്‌ തോല്‍പിച്ചാണ്‌ അന്ന്‌ അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്‌.
മൈക്കല്‍ ഓവന്റെ അതിസുന്ദരമായ ഗോളും ഹാവിയര്‍ സനേറ്റിയുടെ ഉജ്‌ജ്വല ഫ്രീകിക്ക്‌ ഗോളും ആ മത്സരത്തിന്റെ എക്കാലത്തെയും മികച്ച ഓര്‍മചിത്രങ്ങളാണ്‌.
20 വര്‍ഷത്തിനു ശേഷം വീണ്ടുമൊരു ജൂണ്‍ 30ന്‌ മറ്റൊരു ലോകകപ്പ്‌ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റീനയ്‌ക്ക് ഈ ഓര്‍മകള്‍ കരുത്തു പകര്‍ന്നേക്കും.

Ads by Google
Saturday 30 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW