Thursday, September 20, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
വി.എ. ഗിരീഷ്‌
Saturday 30 Jun 2018 01.51 AM

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ തട്ടിപ്പ്‌ , ഭക്‌തര്‍ സമര്‍പ്പിക്കുന്ന സാധനങ്ങള്‍ പൂജയ്‌ക്കെടുക്കും, പണം എഴുതിവാങ്ങും

uploads/news/2018/06/229585/devasewm300618.jpg

തിരുവനന്തപുരം: പൂജാസാധനങ്ങള്‍ വാങ്ങിയെന്നു വ്യാജരേഖയുണ്ടാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉദ്യോഗസ്‌ഥര്‍ തട്ടുന്നതു കോടികള്‍. അര്‍ച്ചന നടത്തിയതിനു ബോര്‍ഡ്‌ ശാന്തിക്കാര്‍ക്കു നല്‍കുന്ന "ശാന്തിക്കൂര്‍" പണവും ഉദ്യോഗസ്‌ഥര്‍ പോക്കറ്റിലാക്കും.

ക്ഷേത്രങ്ങളില്‍ നിത്യപൂജയ്‌ക്കും ഉത്സവച്ചടങ്ങുകള്‍ക്കും ആവശ്യമായ സാധനങ്ങള്‍ ബന്ധപ്പെട്ട അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫീസറും സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍മാരും സ്വന്തം കൈയില്‍നിന്നു പണം മുടക്കി വാങ്ങണമെന്നാണു വ്യവസ്‌ഥ.

ഇതിനായി ഓരോ മാസവും ചെലവാകുന്ന പണം നിത്യനിദാനച്ചെലവെന്ന പേരില്‍ അടുത്ത മാസം ഒന്നിനു കണക്കു സമര്‍പ്പിച്ച്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ഓഫീസില്‍ നിന്നു ചെക്കായി കൈപ്പറ്റാം.

എന്നാല്‍, ഭക്‌തര്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, ചന്ദനത്തിരി, ചന്ദനം, അരി തുടങ്ങിയ സാധനങ്ങളുപയോഗിച്ച്‌ നിത്യപൂജകള്‍ നടത്തുകയും പണം നല്‍കി സാധനങ്ങള്‍ വാങ്ങിയെന്നു വ്യാജരേഖയുണ്ടാക്കി കമ്മിഷണര്‍ ഓഫീസില്‍ നിന്നു പണം കൈപ്പറ്റുകയുമാണ്‌ ഉദ്യോഗസ്‌ഥര്‍ ചെയ്യുന്നത്‌. ഭക്‌തര്‍ സമര്‍പ്പിക്കുന്ന സാധനങ്ങള്‍ രജിസ്‌റ്ററില്‍ ഉള്‍പ്പെടുത്തി സ്‌റ്റോറിലേക്കു മാറ്റണമെന്ന ചട്ടവും ഇതിനായി അട്ടിമറിക്കും.

ബോര്‍ഡിനെയും ഭക്‌തരെയും കബളിപ്പിച്ച്‌ ഓരോ മാസവും ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുമ്പോഴും പരിശോധന നടത്താന്‍ ബോര്‍ഡ്‌ തയാറാകുന്നില്ല. മാത്രമല്ല, നിത്യനിദാനച്ചെലവ്‌ വര്‍ധിപ്പിക്കാനാണ്‌ ബോര്‍ഡില്‍ നീക്കം നടക്കുന്നത്‌.

ഭക്‌തര്‍ സമര്‍പ്പിക്കുന്ന എണ്ണയും നെയ്യും അടക്കമുള്ള വസ്‌തുക്കള്‍ പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കു മറിച്ചുകൊടുത്ത്‌ പണമുണ്ടാക്കുന്ന ഉദ്യോഗസ്‌ഥരുമുണ്ട്‌. ഒരു വര്‍ഷം ക്ഷേത്രങ്ങളിലേക്ക്‌ എണ്ണ വാങ്ങാനായി 20 കോടി രൂപയാണു ചെലവഴിക്കുന്നത്‌. ഈ പണം ഏതാണ്ട്‌ മുഴുവനും ഉദ്യോഗസ്‌ര്‍ സ്വന്തമാക്കുകയാണു പതിവ്‌.

ഭക്‌തര്‍ നടത്തുന്ന അര്‍ച്ചനയുടെ എണ്ണമനുസരിച്ച്‌ ശാന്തിക്കാര്‍ക്ക്‌ ദേവസ്വം ബോര്‍ഡ്‌ 'ശാന്തിക്കൂര്‍' എന്ന പേരില്‍ പണം അനുവദിക്കും. ഈ പണം കൈപ്പറ്റിയെന്നു ശാന്തിക്കാരില്‍നിന്ന്‌ ഒപ്പിട്ടു വാങ്ങിയതിനു ശേഷം ഉദ്യോഗസ്‌ഥര്‍ പണം സ്വന്തമാക്കുകയാണു പല ക്ഷേത്രങ്ങളിലും സംഭവിക്കുന്നത്‌.

ഇത്തരം അനധികൃത വരുമാനമാണ്‌ വലിയ ക്ഷേത്രങ്ങളിലെ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫീസര്‍ തസ്‌തികയെ ആകര്‍ഷകമാക്കുന്നത്‌. നിയമനത്തിനു ലക്ഷങ്ങള്‍ കോഴയായി മറിയുന്നതിനു കാരണവും ഇതുതന്നെ.

Ads by Google
വി.എ. ഗിരീഷ്‌
Saturday 30 Jun 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW