Thursday, November 08, 2018 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.50 AM

പഴയതടവുപുള്ളി ജയിലിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തുന്നു; പിണറായി നാളെ കണ്ണൂര്‍ ജയിലില്‍, സ്വീകരണമൊരുക്കി പാര്‍ട്ടി തടവുകാര്‍

uploads/news/2018/06/229569/pinarayi-vijayan.jpg

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. രണ്ടു തവണ മാറ്റിവച്ച ജയില്‍ സന്ദര്‍ശനമാണ്‌ നാളെ നടക്കുന്നത്‌. അടിയന്തരാവസ്‌ഥക്കാലത്തു രാഷ്‌ട്രീയതടവുകാരനായി കഴിഞ്ഞ ജയിലിലേക്കു പുതിയ ബ്ലോക്കിന്റെ ഉദ്‌ഘാടനത്തിനാണു പിണറായി വിജയന്‍ എത്തുന്നത്‌. അന്നത്തെ തടവുപുള്ളിയെ ജയില്‍ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെന്ന നിലയില്‍ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്‌ സെന്‍ട്രല്‍ ജയില്‍ അധികൃതരും പാര്‍ട്ടി തടവുകാരും. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ പാര്‍ട്ടി തടവുകാര്‍ കാത്തിരിക്കുകയാണ്‌ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‌.

നിലവില്‍ 1200 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണു സെന്‍ട്രല്‍ ജയിലിലുള്ളത്‌. സ്‌ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന സെന്‍ട്രല്‍ ജയിലില്‍ 200 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ബ്ലോക്കാണ്‌ പുതുതായി പണി കഴിപ്പിച്ചിരിക്കുന്നത്‌. രണ്ടു കോടി രൂപ ചെലവിട്ടാണ്‌ രണ്ടുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്‌. ഇതോടൊപ്പം 50 ലക്ഷം രൂപ ചെലവിട്ട്‌ നവീകരിച്ച അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. തടവുകാരെ കംപ്യൂട്ടര്‍ അഭ്യസിപ്പിക്കാന്‍ 25 ലക്ഷം രൂപ മുടക്കി സ്‌ഥാപിച്ച കംപ്യൂട്ടര്‍ ബ്ലോക്കിന്റെ ഉദ്‌ഘാടനവും ചടങ്ങില്‍ നടക്കും. 20 കംപ്യൂട്ടറുകളാണ്‌ ഇവിടെ സജ്‌ജീകരിച്ചത്‌. 50 ലക്ഷം ചെലവിട്ട്‌ നവീകരിച്ച ആധുനിക അടുക്കളയും മുഖ്യമന്ത്രി തുറന്നുകൊടുക്കും. ജയിലിലെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വഹിക്കും.

കണ്ണൂര്‍ ജയിലിലെ പാര്‍ട്ടി തടവുകാര്‍ക്ക്‌ കൈയയച്ച്‌ പരോള്‍ നല്‍കിയത്‌ അടക്കം മുഖ്യമന്ത്രി പ്രതിരോധത്തിലായ നിരവധി സന്ദര്‍ഭങ്ങള്‍ ഈ ഭരണകാലയളവിലുണ്ടായിരുന്നു. കൂടാതെ ഭരണത്തിന്റെ തണലില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി.പി.എം. തടവുകാരുടെ സുഖ വാസവുംചര്‍ച്ചയായിരുന്നു. വിചാരണത്തടവുകാരും ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ്‌ തടവുകാരുമായി ജയിലില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ കണ്ണൂര്‍ ജയിലില്‍ പൂര്‍ണസ്വാതന്ത്ര്യമാണെന്ന വിമര്‍ശനം ഇപ്പോഴും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്‌.

Ads by Google
Saturday 30 Jun 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW