Saturday, June 30, 2018 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.47 AM

ബംഗാളില്‍ സി.പി.എം. 'കൈ' കോര്‍ക്കാനില്ല

uploads/news/2018/06/229539/d1.jpg

ന്യൂഡല്‍ഹി : പാര്‍ട്ടിക്കു നഷ്‌ടക്കച്ചവടമായെന്നു തിരിച്ചറിഞ്ഞ സി.പി.എം. ബംഗാള്‍ഘടകം കോണ്‍ഗ്രസുമായുള്ള സഹകരണം മതിയാക്കി. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച്‌ കോണ്‍ഗ്രസുമായി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കൈകോര്‍ത്ത സംസ്‌ഥാനഘടകം, ഇനി യാതൊരു തെരഞ്ഞെടുപ്പ്‌ ധാരണയ്‌ക്കില്ലെന്ന നിലപാടിലാണ്‌.
നവംബറില്‍ സംസ്‌ഥാനത്തെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ നിലപാടുമാറ്റം. ഈ മൂന്നിടത്തും പാര്‍ട്ടി സ്വന്തം സ്‌ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസും തനിച്ച്‌ മത്സരിക്കാനൊരുങ്ങി.
കോണ്‍ഗ്രസ്‌ ബാന്ധവത്തിന്‌ അനുകൂലമായ രാഷ്‌ട്രീയലൈനിന്‌ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം നേടിയെടുത്തിരുന്നു. കേന്ദ്ര നേതൃത്വത്തെ ധിക്കരിച്ചുണ്ടാക്കിയ ധാരണ കൊണ്ടു നേട്ടമുണ്ടാക്കാനായില്ലെന്ന വിലയിരുത്തലാണു ഈ ഘടകത്തിനുളളത്‌. സംസ്‌ഥാനത്ത്‌ പാര്‍ട്ടി സ്വന്തംനിലയ്‌ക്ക്‌ മല്‍സരിക്കുമെന്നും ആരുമായും സഖ്യം സംബന്ധിച്ചു ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും ഇടതുമുന്നണി ചെയര്‍മാനും സി.പി.എം. പോളിറ്റ്‌ബ്യൂറോ അംഗവുമായി ബിമന്‍ ബോസ്‌ പറഞ്ഞു.
2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന പഞ്ചായത്ത്‌, ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും സി.പി.എമ്മും ഔദ്യോഗികമായി സഖ്യമില്ലായിരുെന്നങ്കിലും സഹകരിച്ചാണ്‌ മത്സരിച്ചിരുന്നത്‌.
തനിച്ചു മത്സരിക്കാനുള്ള സി.പി.എം. തീരുമാനത്തില്‍ കോണ്‍ഗ്രസിന്‌ അതൃപ്‌തിയുണ്ട്‌. തൃണമൂല്‍ കോണ്‍ഗ്രസിന്‌ ഇതു ഗുണംചെയ്യുമെന്നു പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ അധീര്‍ ചൗധരി പറഞ്ഞു. സി.പി.എം. സഹകരണം മൂലം നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിനായിരുന്നു നേട്ടമുണ്ടായത്‌.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പിന്നിലായിരുന്നു സി.പി.എമ്മിന്റെ സ്‌ഥാനം. മൂന്നു പതിറ്റാണ്ടോളം അധികാരത്തില്‍ തുടര്‍ന്ന സി.പി.എം. നിലനില്‍പ്പിനുള്ള പേരാട്ടത്തിലാണ്‌. തെരഞ്ഞെടുപ്പു ബന്ധം ഉപേക്ഷിച്ചെങ്കിലും മോഡി സര്‍ക്കാരിനെതിരായ സമരപ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസുമായി യോജിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Ads by Google
Saturday 30 Jun 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW