Saturday, June 30, 2018 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.47 AM

എല്ലാം കള്ളപ്പണമാണെന്ന്‌ എങ്ങനെ പറയാനാകും: ധനമന്ത്രി

uploads/news/2018/06/229537/d5.jpg

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്വിസ്‌ ബാങ്ക്‌ നിക്ഷേപം വര്‍ധിച്ചെന്നു പറയുമ്പോള്‍തന്നെ അതൊക്കെ കള്ളപ്പണമാണെന്ന്‌ എങ്ങനെ പറയാനാകുമെന്ന്‌ ധനമന്ത്രി പിയൂഷ്‌ ഗോയല്‍.
കള്ളപ്പണ നിക്ഷേപം നടത്തുന്നവര്‍ക്കെതിരേ ശക്‌തമായ നടപടിയുണ്ടാകുമെന്നും മന്ത്രി.
ഉഭയകക്ഷി കരാറിനു വിധേയമായി ഇന്ത്യ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നു നിക്ഷേപക വിവരങ്ങള്‍ തേടുമെന്നു ഗോയല്‍ പറഞ്ഞു. 2017-ല്‍ ഇന്ത്യക്കാരുടെ സ്വിസ്‌ ബാങ്ക്‌ നിക്ഷേപം അമ്പതു ശതമാനം വര്‍ധിച്ച്‌ ഏഴായിരം കോടിയിലെത്തിയിരുന്നു. മൂന്നു വര്‍ഷത്തെ ഇടിവിനുശേഷമായിരുന്നു ഇത്‌.
2017-ല്‍ സ്വിസ്‌ ബാങ്കിലെ വിദേശികളുടെ മൊത്തം നിക്ഷേപം മൂന്നു ശതമാനം വര്‍ധിച്ച്‌ നൂറു ലക്ഷം കോടി രൂപയിലെത്തിയെന്നാണു സ്വിസ്‌ നാഷണല്‍ ബാങ്കിന്റെ (എസ്‌.എന്‍.ബി.) കണക്ക്‌. നിലവിലെ കരാറനുസരിച്ച്‌ ഇന്ത്യക്കാരുടെ 2018 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള എല്ലാ നിക്ഷേപവിവരങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡ്‌ ഇന്ത്യക്കു കൈമാറും.

Ads by Google
Saturday 30 Jun 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW