Sunday, September 09, 2018 Last Updated 11 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.47 AM

മോഡിയെ പരിഹസിച്ച്‌ രാഹുല്‍ , 'സ്വിസ്‌ ബാങ്കില്‍ കള്ളപ്പണമില്ല'

uploads/news/2018/06/229535/d3.jpg

ന്യൂഡല്‍ഹി: സ്വിസ്‌ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനയെന്ന റിപ്പോര്‍ട്ടിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഇത്‌ കള്ളപ്പണമല്ല, വെള്ളപ്പണമാണെന്നാണു മോഡിയുടെ പറയുന്നതെന്ന്‌ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കളളപ്പണവേട്ടയ്‌ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തെന്ന്‌ അവകാശപ്പെടുമ്പോഴാണുു നോട്ടുനിരോധനത്തിനുശേഷം നിക്ഷേപം ഏഴായിരം കോടി രൂപയായി ഉയര്‍ന്നത്‌.
മന്‍മോഹന്‍ സിങ്‌ സര്‍ക്കാരിന്റെ കാലത്ത്‌ കൂപ്പുകുത്തിയ നിക്ഷേപമാണു മോഡി സര്‍ക്കാരിന്റെ കാലത്തു റെക്കോഡ്‌ തൊട്ടതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. 2004 നുശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്‌. സ്വിസ്‌ ബാങ്കില്‍നിന്നു കള്ളപ്പണം തിരിച്ചുകൊണ്ടു വന്ന്‌ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന്‌ 2014-ല്‍ മോഡി പ്രഖ്യാപിച്ചിരുന്നു.
നോട്ടുനിരോധനം കള്ളപ്പണത്തിനെതിരേയുള്ള ചികിത്സയാണെന്ന്‌ 2016-ല്‍ അദ്ദേഹം പറഞ്ഞു. ഇതു വെള്ളപ്പണമാണെന്നാണ്‌ 2018-ല്‍ മോഡി പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു. കളളപ്പണം രാജ്യത്തു തിരിച്ചുകൊണ്ടു വരുമെന്നും അഴിമതി നിര്‍മാര്‍ജനം ചെയ്യുമെന്നുള്ള പ്രധാനമന്ത്രിയുടെ വാഗ്‌ദാനത്തിന്‌ എന്തു പറ്റിയെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ ആര്‍.പി.എന്‍. സിങ്‌ ചോദിച്ചു.

Ads by Google
Saturday 30 Jun 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW