Sunday, February 17, 2019 Last Updated 40 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.43 AM

സൗദിയില്‍ കുടുങ്ങിയവരുടെ രക്ഷയ്‌ക്ക് എംബസി രംഗത്ത്‌

uploads/news/2018/06/229525/in4.jpeg

ദമാം : സൗദി അറേബ്യയിലെ അബു ഹൈദ്‌രിയയില്‍ സ്‌പോണ്‍സര്‍ ഉപേക്ഷിച്ചതോടെ ദുരിതത്തിലായ മൂന്നു മലയാളികള്‍ അടക്കമുള്ള ഏഴ്‌ ഇന്ത്യക്കാരുടെ രക്ഷയ്‌്ക്കായി എംബസി ഇടപെടുന്നു. ഇവര്‍ ജോലി ചെയ്‌തിരുന്ന ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന്‌ അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ സ്‌പോണ്‍സര്‍ കൈയൊഴിഞ്ഞ്‌.
ഏഴു മാസമായി കമ്പനി അടഞ്ഞുകിടക്കുന്നതിനാല്‍ ജോലിയോ ശമ്പളമോ മതിയായ ആഹാരമോ വെള്ളമോ ഇല്ലാതെയാണു ദുരിതജീവിതം. ഇവരുടെ അവസ്‌ഥ കഴിഞ്ഞ പത്തിനു മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. തുടര്‍ന്ന്‌ നിരവധി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പ്രശ്‌നം ഏറ്റെടുത്തതോടെയാണ്‌ ഇടപെടാന്‍ എംബസി തീരുമാനിച്ചത്‌. എംബസി ഓഫീസര്‍ അനില്‍ നോട്ടിയാലിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്‌ഥനായ നസീം ഇവരെ സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കി.കോട്ടയം തലയോലപ്പറമ്പ്‌ സ്വദേശി രാജീവ്‌, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാര്‍, എടപ്പാള്‍ സ്വദേശി അബ്‌ദുള്‍ അസീസ്‌, ഉത്തര്‍ പ്രദേശ്‌ സ്വദേശികളായ ലാല്‍ജിത്‌ യാദവ്‌, മുഹമ്മദ്‌ ഉസ്‌മാന്‍, ഹന്‍സ്‌രാജ്‌ കുമാര്‍, ഹേം ലാല്‍, നേപ്പാള്‍ സ്വദേശി ഗുരുങ്ങ്‌ ബിസോ ബഹദൂര്‍ എന്നിവരാണു പോര്‍ട്ടബിള്‍ ക്യാബിനില്‍ ജീവിതം തള്ളിനീക്കുന്നത്‌.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Saturday 30 Jun 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW