Wednesday, November 14, 2018 Last Updated 25 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.43 AM

മാനനഷ്‌ടക്കേസില്‍ തോറ്റു; യുവാവ്‌ പത്രപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു, സംഭവം യു.എസിലെ മെരിലാന്‍ഡില്‍

uploads/news/2018/06/229524/in3.jpg

വാഷിങ്‌ടണ്‍: യു.എസ്‌. മെരിലാന്‍ഡിലെ അനപോളിസില്‍ ക്യാപിറ്റല്‍ ഗസറ്റ്‌ ദിനപത്രത്തിന്റെ ഓഫീസില്‍ കടന്ന യുവാവ്‌ നാലു പത്രപ്രവര്‍ത്തകരടക്കം അഞ്ചു പേരെ വെടിവച്ചുകൊന്നു. വെടിവച്ച ജറോദ്‌ വാറന്‍ റാമോസിനെ അറസ്‌റ്റ്‌ ചെയ്‌തു.
പത്രത്തോടുള്ള പകയാണു പ്രകോപനം. ഇയാള്‍ അഞ്ചു വര്‍ഷം മുമ്പ്‌ പത്രത്തിനെതിരേ നല്‍കിയ മാനനഷ്‌ടക്കേസില്‍ പരാജയപ്പെട്ടിരുന്നു.വാര്‍ത്താ മുറിയിലേക്കു പാഞ്ഞുകയറിയ റാമോസിന്റെ വെടിയേറ്റ്‌ അസിസ്‌റ്റന്റ്‌ എഡിറ്റര്‍ റോബ്‌ ഹിയാസന്‍, എഡിറ്റോറിയല്‍ പേജ്‌ എഡിറ്റര്‍ ജെറാള്‍ഡ്‌ ഫിഷ്‌മാന്‍, എഡിറ്ററും റിപ്പോര്‍ട്ടറുമായ ജോന്‍ മക്‌നമാര, സ്‌പെഷല്‍ പബ്ലിക്കേഷന്‍സ്‌ എഡിറ്റര്‍ വെന്‍ഡി വിന്റേഴ്‌സ്‌, സെയില്‍സ്‌ അസിസ്‌റ്റന്റ്‌ റെബേക്ക സ്‌മിത്ത്‌ എന്നിവരാണു മരിച്ചത്‌.സാമൂഹിക മാധ്യമത്തിലൂടെ ഒരു വനിതയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ റാമോസിന്റെ കുറ്റസമ്മതമൊഴി പത്രത്തില്‍ അച്ചടിച്ചു വന്നപ്പോഴാണ്‌ ഇയാള്‍ മാനഷ്‌ടക്കേസ്‌ നല്‍കിയത്‌. കേസ്‌ പരാജയപ്പെട്ടിരുന്നെന്ന്‌ വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.കൃത്യമായ ആസൂത്രണത്തോടെ, തോക്കും ഗ്രനേഡുകളുമായാണ്‌ ഇയാള്‍ ക്യാപ്പിറ്റല്‍ ഗസറ്റ്‌ ദിനപത്രത്തിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറിയത്‌.

"5 ഷോട്ട്‌ ഡെഡ്‌ അറ്റ്‌ ദ്‌ ക്യാപിറ്റല്‍"; ദുരന്തം തലവാചകമാക്കി ക്യാപിറ്റല്‍ ഗസറ്റ്‌

വാഷിങ്‌ടണ്‍: അഞ്ചു സഹപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചിട്ടും കര്‍മമേഖലയില്‍ കര്‍ത്തവ്യനിരതരായി പത്രപ്രവര്‍ത്തകരും ജീവനക്കാരും. തങ്ങളുടെ ഓഫീസില്‍ നടന്ന ദുരന്തം പ്രധാനവാര്‍ത്തയാക്കിയാണ്‌ ഇന്നലെ ക്യാപിറ്റല്‍ ഗസറ്റ്‌ ദിനപത്രം പുറത്തിറങ്ങിയത്‌.
" ക്യാപ്പിറ്റലില്‍ അഞ്ചുപേര്‍ വെടിയേറ്റു മരിച്ചു" എന്ന തലവാചകത്തിനൊപ്പം മരിച്ച അഞ്ചുപേരുടെ ചിത്രങ്ങളും സംഭവസ്‌ഥലത്തു പോലീസ്‌ പരിശോധന നടത്തുന്നതിന്റെ ചിത്രവും അടങ്ങുന്നതായിരുന്നു ആദ്യപേജ്‌. പത്രത്തിന്റെ നയവും നിലപാടുകളും വ്യക്‌തമാക്കുന്ന എഡിറ്റോറിയല്‍ പേജ്‌ " ഞങ്ങള്‍ സ്‌തബ്‌ധരാണ്‌ " എന്ന ലഘുപ്രതികരണം ഒഴികെ മിക്കവാറും ശൂന്യമായിരുന്നു. മരിച്ച സഹപ്രവര്‍ത്തകരുടെ പേരുകള്‍ക്കു പുറമേ നാളെ പതിവ്‌ ഉള്ളടക്കവുമായി വായനക്കാര്‍ക്കു മുന്നിലെത്തുമെന്ന കുറിപ്പുമുണ്ടായിരുന്നു. എഡിറ്റോറിയല്‍ പേജിന്റെ എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരാണ്‌ അക്രമിയുടെ നിറതോക്കിനു മുന്നില്‍ ജീവന്‍ വെടിഞ്ഞത്‌.

Ads by Google
Saturday 30 Jun 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW