Saturday, June 30, 2018 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.42 AM

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കുടിയേറ്റ ധാരണയുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്‌: ഇറ്റലിയുടെ ആവശ്യങ്ങള്‍ക്കു വഴങ്ങി മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കുടിയേറ്റ കരാര്‍ പൂര്‍ത്തിയാക്കി. ബ്രസല്‍സ്‌ സമ്മേളനത്തിലെ ധാരണകള്‍ മുഴുവന്‍ ഇറ്റലി വീറ്റോ ചെയ്‌തിരുന്നു. കഴിഞ്ഞാഴ്‌ചകളില്‍ ഏതാനും കുടിയേറ്റ ബോട്ടുകള്‍ ഇറ്റലി തിരിച്ചയച്ചത്‌ യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ക്കിടയില്‍ പുതിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഇനി ഇറ്റലി ഒറ്റയ്‌ക്കല്ലെന്നും കരാറില്‍ തങ്ങള്‍ സംതൃപ്‌തരാണെന്നും ഒന്‍പതുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കുശേഷം കുടിയേറ്റവിരുദ്ധ മുന്നണിയെ നയിക്കുന്ന പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസെ കോണ്ടെ പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലേക്കുള്ള അനധികൃത കുടിയേറ്റ ബോട്ടുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിനു പുറത്ത്‌, മിക്കവാറും വടക്കന്‍ ആഫ്രിക്കയില്‍ ഒരു ഇടത്താവളം ഒരുക്കാന്‍ 28 യൂറോപ്യന്‍ രാജ്യങ്ങളും സമ്മതിച്ചു.
സ്വന്തം സഖ്യകക്ഷികളില്‍നിന്ന്‌ എതിര്‍പ്പു നേരിടുന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കലിന്‌ ഇളവുനല്‍കാനും തീരുമാനമായി. ഇറ്റലിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള കുടിയേറ്റക്കാര്‍ ജര്‍മനിയിലേക്കു നീങ്ങുന്നതു നിര്‍ത്തലാക്കും. 2015നു ശേഷം പത്തുലക്ഷം അഭയാര്‍ഥികള്‍ ജര്‍മനിയിലേക്കു വന്നിട്ടുണ്ടെന്നാണു കണക്ക്‌. രണ്ടാം ഘട്ട കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ ഈ മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ്‌ മെര്‍ക്കലിന്‌ സ്വന്തം മന്ത്രിസഭയില്‍ നിന്നു കിട്ടിയ അന്ത്യശാസനം.

Ads by Google
Saturday 30 Jun 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW