Thursday, September 20, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.42 AM

തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെ രക്ഷിക്കാന്‍ ശ്രമം ഊര്‍ജിതം

ബാങ്കോക്ക്‌: പരിശീലനത്തിനുപോയി ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെയും പരിശീലകനെയും രക്ഷിക്കാന്‍ തായ്‌ലന്‍ഡില്‍ തീവ്രശ്രമം. 12 ആണ്‍കുട്ടികളും പരിശീലകനുമാണ്‌ 10 കിലോമീറ്റര്‍ നീളമുള്ള രാജ്യത്തെ ഏറ്റവും വലിയ ഗുഹയില്‍ കഴിഞ്ഞ ശനിയാഴ്‌ചമുതല്‍ അകപ്പെട്ടിരിക്കുന്നത്‌.
ഉത്തര തായ്‌ലന്‍ഡിലെ ചിയാങ്‌റായ്‌ പ്രവിശ്യയിലാണ്‌ സംഭവം. മോ പാ അക്കാഡമി ഫുട്‌ബോള്‍ ക്ലബിലെ 11-16 വയസുകാരായ കുട്ടികളും ഇരുപത്തഞ്ചുകാരന്‍ പരിശീലകനുമാണ്‌ ദിവസങ്ങളായി മരണമുഖത്തു കഴിയുന്നത്‌. ഇവരുടെ ഷൂസും സൈക്കിളുകളും പുറത്തു കണ്ടെത്തിയതോടെയാണു സംഘം ഉള്ളില്‍ കുടുങ്ങിയ വിവരം പുറത്താകുന്നത്‌. ഇവര്‍ ഗുഹയ്‌ക്കുള്ളില്‍ കയറിയശേഷം ആരംഭിച്ച കനത്തമഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. പെരുമഴയില്‍ ഗുഹയും വെള്ളം നിറഞ്ഞ നിലയിലാണ്‌. ഏഴു കിലോമീറ്റര്‍ ദൂരത്തില്‍ സമാന്തരപാത നിര്‍മിച്ചും ഗുഹയുടെ ഒരുഭാഗം തുരന്ന്‌ വെള്ളം പുറത്തേക്കു കളയാനുമുള്ള ശ്രമങ്ങളാണു പുരോഗമിക്കുന്നത്‌. തായ്‌ലന്‍ഡിലെ കര, വ്യോമ, നാവിക സേനാവിഭാഗങ്ങള്‍ക്കു പുറമേ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുള്ള വിദഗ്‌ധരും അടക്കം അറുനൂറോളം പേരാണു രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രി പ്രയുത്‌ ഷാന്‍ ഒ-ചാ സംഭവസ്‌ഥലത്തെത്തിയിരുന്നു. പ്രാര്‍ഥനയുമായി ഗുഹാമുഖത്തു കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.

Ads by Google
Saturday 30 Jun 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW