Monday, September 17, 2018 Last Updated 22 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 08.45 PM

മോഡി സൈനികരെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ഷൂരി

Arun Shourie

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ഷൂരി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തുവിട്ടതെന്ന് അരുണ്‍ ഷൂരി കുറ്റപ്പെടുത്തി. ഇത് ബി.ജെ.പിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വേണ്ടി മാത്രമാണെന്നും ഷൂരി പറഞ്ഞു.

രാജ്യത്തിന്റെ സംരക്ഷകരായ സൈനികരെ മോഡി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. മിന്നില്‍ ആക്രമണത്തില്‍ പങ്കെടുത്ത സൈനികരെ അഭിമുഖങ്ങള്‍ നല്‍കാന്‍ അനുവദിക്കുക വഴി അവരുടെ ജീവനാണ് മോഡി സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി പണയം വയ്ക്കുന്നതെന്നും ഷൂരി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് 2016ല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തുവിട്ടത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു അരുണ്‍ ഷൂരി. മോഡി നിലപാടുകളുടെ കടുത്ത വിമര്‍ശകനാണ് അരുണ്‍ ഷൂരി.

Ads by Google
Ads by Google
Loading...
TRENDING NOW