Friday, June 29, 2018 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 03.49 PM

ഭാഗ്യജാതകങ്ങള്‍

'' ശുക്രന്‍ മാത്രം മാറിനിന്ന് മറ്റു ആറു ഗ്രഹങ്ങളും ഒരേ രാശിയില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും വിദേശത്തേക്ക് പോകും. നല്ല ജോലി, അധിക വരുമാനം ഒക്കെ ലഭിക്കും. പക്ഷേ, സന്താനഭാഗ്യം ഉണ്ടാകണമെന്നില്ല. ''
uploads/news/2018/06/229395/joythi290618.jpg

ഛായഗ്രഹങ്ങളായ രാഹുവും കേതുവും കഴിഞ്ഞാല്‍ പിന്നെ ബാക്കി ഏഴുഗ്രഹങ്ങള്‍. ആ ഏഴു ഗ്രഹങ്ങളെപ്പറ്റി മാത്രമാണ് ഇവിടെ ഇപ്പോള്‍ പ്രദിപാദിക്കുന്നത്.

1. ശനി ഒഴിച്ച് ബാക്കി ആറു ഗ്രഹങ്ങളും ഒരേ രാശിയിലിരുന്നാല്‍ ആ ജാതകന്‍ വിജ്ഞാന സംബന്ധമായ വിഷയങ്ങള്‍- പഠിച്ച്, എഴുതി പ്രശസ്തനാകും. പ്രകൃതി സ്‌നേഹിയായിരിക്കും. നല്ല ഭാര്യ, മക്കള്‍, കുടുംബം എന്നിവയൊക്കെ ഇവര്‍ക്ക് ദൈവാനുഗ്രഹമായ വരപ്രസാദമത്രെ.

2. ശുക്രന്‍ മാത്രം മാറിനിന്ന് മറ്റു ആറു ഗ്രഹങ്ങളും ഒരേ രാശിയില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും വിദേശത്തേക്ക് പോകും. നല്ല ജോലി, അധിക വരുമാനം ഒക്കെ ലഭിക്കും. പക്ഷേ, സന്താനഭാഗ്യം ഉണ്ടാകണമെന്നില്ല. കപടബുദ്ധിയുംപരസ്ത്രീ സമ്പര്‍ക്കവും ഇവരുടെ ജന്മവാസനയാണ്. സ്ത്രീയായാലും പുരുഷനായാലും - സ്വഭാവത്തില്‍ മാറ്റമില്ല.

3. വ്യാഴം ഒഴിച്ച് ബാക്കി ആറുപേരും ഒരേ രാശിയിലുള്ളവര്‍- താഴ്ന്നജാതി- താഴ്ന്ന വരുമാനം- ദാസ്യവൃത്തി- അപരന്മാരാല്‍ നിന്ദിതരുമായിരിക്കും. ഇവര്‍ ഒട്ടും മനഃസ്താപപ്പെടേണ്ടതില്ല. വ്യാഴം ഒരു പ്രാവശ്യം സൂര്യനെ ചുറ്റിവരുവാന്‍ 11.86 വര്‍ഷം വേണം. അതായത് ഏകദേശം 12 വര്‍ഷം. ഇതിനെ കൂടാതെ നാലു വര്‍ഷവും കൂടിയാല്‍ 16 വര്‍ഷം. ഇതാണ് ഒരു വ്യാഴവട്ടം എന്ന് പറയുന്നത്.ദോഷശാന്തിക്കായി തമിഴ്‌നാട്ടിലെ കുംഭകോണത്തിന് സമീപമുള്ള ആലംകുടിയിലെ വ്യാഴക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുക. ശാന്തി നേടാം!

4. ബുധനൊഴിച്ച് മറ്റ് ആറുപേരും ഒരേ രാശിയിലാണെങ്കില്‍- അവര്‍ക്ക് പഴയകാലത്ത് രാജയോഗമാണ് എന്ന് പറയാം. പക്ഷേ, ഇന്നത്തെക്കാലത്ത് ഒരു മന്ത്രിയോ, എം.പി.യോ, എം.എല്‍.എ.യോ ആകാം. ഒന്നുമില്ലെങ്കില്‍ തദ്ദേശത്തെ കൗണ്‍സിലര്‍ എങ്കിലും. ഇത്തരം പദവിയില്‍ ഇരിക്കുന്നവരുടെ കുടുംബ ജീവിതത്തെപ്പറ്റി അധികം ചിന്തിക്കേണ്ടതില്ലല്ലോ? നല്ല ഭാര്യ, മക്കള്‍, വീട്. ആരാധകര്‍ എല്ലാം ലഭിക്കും.

5. അംഗാരകന്‍- ചൊവ്വ ഒഴിച്ച് ബാക്കി ആറുപേരും ഒരേ രാശിയില്‍ ആണെങ്കില്‍ അവര്‍ക്കെന്നും മാനസിക പ്രശ്‌നങ്ങള്‍ ആയിരിക്കും. ഏകാന്തവാസിയായിരിക്കും. ഗുണത്തിനും ദോഷത്തിനും പോകാത്ത ഒരു ജീവിതം.

6. ചന്ദ്രന്‍ ഒഴികെ മറ്റു ആറു ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ ഇരുന്നാല്‍ അവര്‍ ബുദ്ധിജീവികളായിരിക്കും. ധാരാളമായി എഴുതി-കുട്ടികളെ പഠിപ്പിക്കുന്ന പണ്ഡിതനായി പ്രസിദ്ധി നേടും.

7. സൂര്യന്‍ ഇല്ലാതെ മറ്റ് ആറുപേരും ഒരേ രാശിയിലുള്ള ജാതകര്‍ തീര്‍ത്ഥയാത്രകര്‍ ഏറെ ഇഷ്ടപ്പെടുന്ന ജ്ഞാനികളായിരിക്കും. പ്രസിദ്ധനും-ഐശ്വര്യവാനുമായിരിക്കും.

ടി.ജെ. നായര്‍, മഞ്ചേരി
മൊ: 9446630412

Ads by Google
Friday 29 Jun 2018 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW