Sunday, June 30, 2019 Last Updated 36 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 03.21 PM

കല്യാണമാ കല്യാണം

''സോഷ്യല്‍മീഡിയ മുഖേനെ വിവാഹിതരായ രഞ്ജിഷും സരിഗമയും സോഷ്യല്‍മീഡിയയിലൂടെ വരനെ അന്വേഷിക്കുന്ന ജ്യോതിയും ജീവിത സ്വപ്നങ്ങളിലൂടെ...''
uploads/news/2018/06/229393/socialmediaweding290618.jpg

സോഷ്യല്‍ മീഡിയയിലൂടെ ഒരു കല്യാണമോ? മൂക്കത്തു വിരല്‍ വയ്ക്കാന്‍ വരട്ടെ. വര്‍ഷങ്ങളായി പെണ്ണന്വേഷിച്ചു നടന്ന മലപ്പുറം സ്വദേശി രഞ്ജിഷ് വധുവിനെ കണ്ടെത്തിയത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിവാഹപരസ്യത്തിലൂടെയാണ്.

രഞ്ജിഷിന്റെ വിവാഹത്തോടെ ഫേസ്ബുക്ക് മാട്രിമോണിയലിന്റെ സാധ്യത തിരിച്ചറിഞ്ഞ മറ്റൊരു പെ ണ്‍കുട്ടി കൂടി വിവാഹപരസ്യം നല്‍കിയിയിട്ടുണ്ട്, ജ്യോതി കെ.ജി. കൊട്ടുംകുരവയുമായി മാംഗല്യനാളുകള്‍ വന്നെത്തുമെന്ന പ്രതീക്ഷയിലാണ് ജ്യോതിയും ഭാവിജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്യുന്ന രഞ്ജിഷും സരിഗമയും...

മനം പോലെ മാംഗല്യം


ജീവിത പങ്കാളിയെ അന്വേഷിച്ച് ഏറെക്കാലം വലഞ്ഞ രഞ്ജിഷിന്റെ ജീവിതത്തിലേക്ക് സരിഗമ വലതുകാല്‍ വച്ചു കയറി. ഫേസ്ബുക്ക് ഒരുമിപ്പിച്ച നവദമ്പതികളായ രഞ്ജിഷും സരിഗമയും തങ്ങളുടെ വിവാഹത്തെക്കുറിച്ച്.

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. Number - 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ (ranjshmanjeri.com) ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്.

ഓണ്‍ലൈന്‍ മാട്രിമോണി വഴിയും ബ്രോക്കര്‍മാര്‍വഴിയും വര്‍ഷങ്ങളുടെ പെണ്ണന്വേഷണം എങ്ങുമെത്താതെ വന്നപ്പോഴാണ് മലപ്പുറം മഞ്ചേരി സ്വദേശി രാമന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകന്‍ രഞ്ജിഷ് ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റിട്ടത്.

പ്രതീക്ഷകള്‍ക്കുമപ്പുറം പോസ്റ്റ് വൈറലായി. നാളുകള്‍ക്കൊടുവില്‍ ചേര്‍ത്തല സ്വദേശി ശശിധരന്‍നായരുടെയും രാജലക്ഷ്മിയുടെയും മകള്‍ സരിഗമ ആര്‍. നായര്‍ രഞ്ജിഷിന്റെ സ്വപ്നങ്ങളില്‍ കൂട്ടായെത്തി.

uploads/news/2018/06/229393/socialmediaweding290618b.jpg

സ്വപ്നസാഫല്യം


27 വയസുമുതല്‍ ജീവിത പങ്കാളിയെ അന്വേഷിക്കുകയായിരുന്നു. ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ്. ജാതി, മതം, സര്‍ക്കാര്‍ ജോലി അങ്ങനെ പല കാരണങ്ങള്‍കൊണ്ടും വിവാഹമൊന്നുമാകാതെ വന്നപ്പോഴാണ് കല്‍ക്കിപുരി ക്ഷേത്രത്തിന്റെ സ്ഥാപകനും ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയുമായ കല്‍ക്കി വിവാഹക്കാര്യത്തിനായി ഫേസ് ബുക്കില്‍ facebookmatrimony എന്ന ഹാ ഷ്ടാഗിലൂടെ ഒരു പോസ്റ്റിടുന്നതിനെക്കുറിച്ച് പറയുന്നത്.

2017 ജൂലൈ 30 നാണ് പോസ്റ്റിടുന്നത്. രണ്ടുമാസത്തിനുള്ളില്‍ ഞാനും സരിഗമയും കണ്ടു സംസാരിച്ചു. റിസര്‍ച്ചിനൊപ്പം ചേര്‍ത്തല എസ്. എന്‍ കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയായിരുന്നു സരിഗമ. ക്ലാസു തീര്‍ന്നശേഷം വിവാഹം നടത്താമെന്ന് തീരുമാനിച്ചതുകൊണ്ടാണ് വിവാഹം പിന്നെയും നീണ്ടത്..സരിഗമയുടെ ആലോചന ഉറപ്പിച്ചതെങ്ങനെയാെണന്ന് ചോദിച്ചപ്പോള്‍ അത് താന്‍ പറയാമെന്നായി സരിഗമ.

ഈ പോസ്റ്റിടുന്നതിന് ആറ് മാസം മുമ്പാണ് ഞാന്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. പോസ്റ്റ് കണ്ടപ്പോള്‍ ഒരു സഹപ്രവര്‍ത്തകയ്ക്ക് ഈ ആലോചന അനുയോജ്യമായിരിക്കുമെന്ന് തോന്നി. അവര്‍ക്ക് നേരിട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞാന്‍ രഞ്ജിഷേട്ടനെ വിളിച്ചു സംസാരിച്ചു. പക്ഷേ ആ ആലോചന വിവാഹത്തിലെത്തിയില്ല.

അപ്പോഴാണ് 'ആലോചന നമുക്കായിക്കൂടേ' എന്ന് രഞ്ജിഷേട്ടന്‍ ചോദിക്കുന്നത്. വിവാഹത്തിനായി ജാതി, ജാതകം ഇവയെ പരിഗണിക്കേണ്ടതില്ല എന്ന രഞ്ജിഷേട്ടന്റെ അഭിപ്രായത്തോട് എനി ക്കും യോജിപ്പായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ കാര്യം ഞാന്‍ വീട്ടില്‍ സംസാരിച്ചു.

വീട്ടുകാര്‍ക്കും സമ്മതമായതുകൊണ്ട് ആലോചനയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കും ചേട്ടനുമൊപ്പം ഞാനും രഞ്ജിഷേട്ടന്റെ നാട്ടില്‍ വന്നു. വീടും വീട്ടുകാരെയും കണ്ടിഷ്ടപ്പെട്ടതി നെ തുടര്‍ന്ന് വിവാഹ തീരുമാനവുമായി മുന്നോട്ട് പോയി. ഏപ്രില്‍ 18ന് എല്ലാവരുടെയും അനുഗ്രത്തോടെ ഞങ്ങള്‍ വിവാഹിതരായി.

സ്ത്രീധനം കൊടുക്കുന്നതിനോ വാ ങ്ങുന്നതിനോ ഞങ്ങള്‍ക്ക് താത്പര്യമു ണ്ടായിരുന്നില്ല. അതിനാല്‍ സ്ത്രീധന സമ്പ്രദായത്തെ ഞങ്ങള്‍ പൊളിച്ചടുക്കി..

പോസ്റ്റ് വൈറലായതോടെ പലതരത്തിലുള്ള പ്രതികരണമുണ്ടായെന്ന് രഞ്ജിഷ് പറയുന്നു. ചില മാട്രിമോണിയല്‍ ഏജന്റ്മാരില്‍ നിന്ന് ഭീഷണിയുടെ സ്വര ത്തിലുള്ള കോളുകള്‍ വന്നിരുന്നു. ചിലരാകട്ടെ ഫീസൊന്നും കൂടാതെ വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞു.

വിവാഹം നടക്കാത്ത എന്നാല്‍ ഇത്തരമൊരു പോസ്റ്റിടാന്‍ ധൈര്യമില്ലാത്ത ചിലരും എന്നെ വിളിച്ചു. എനിക്ക് വരുന്ന ആലോചനകളുടെ ഡീറ്റെയില്‍സ് അവര്‍ക്ക് നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. ആ ആവശ്യത്തെ അപ്പാടെ നിരാക രിക്കുകയാണ് ഞാന്‍ ചെയ്തത്.

ഞങ്ങളുടെ വിവാഹം നടന്നതില്‍ സോഷ്യല്‍ മീഡിയക്കു പ്രധാന പങ്കുണ്ട് എന്നു കരുതി ആരും സോഷ്യല്‍മീഡിയയെ അന്ധമായി വിശ്വസിക്കരുത്. നമ്മളെ കോണ്‍ടാക്ട് ചെയ്യുന്നതില്‍ ചിലരെങ്കിലും ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നായിരിക്കും വിളിക്കുന്നത്.

uploads/news/2018/06/229393/socialmediaweding290618e_1.jpg

എല്ലാം വിശദമായി അന്വേഷിച്ച ശേഷമേ വിവാഹമുറപ്പിക്കാവൂ. ജീവിത പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ വിവാഹവുമായി ബന്ധപ്പെട്ട മറ്റെല്ലാ കോണ്ടാക്ടുകളും ഉപേക്ഷിക്കുന്നതാണ് നല്ലത്. വിവാഹക്കാര്യത്തിനു സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നവര്‍ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനു മാത്രമേ ഇത് ഉപയോഗപ്പെടുത്താവൂ.

തുടര്‍ നടപടികള്‍ക്ക് വീട്ടുകാരുടെ പൂര്‍ണ സമ്മതം ആവശ്യമാണ്. മാത്രമല്ല നമ്മളെക്കുറിച്ചുള്ള ആവശ്യ വിവരങ്ങള്‍ മാത്രമേ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാവൂ.

വിവാഹത്തിലേക്ക് എത്തപ്പെടാവുന്ന ആലോചനകള്‍ക്ക് മാത്രമേ നമ്മുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാവൂ. വലിയൊരു ലോകമാണ് സോഷ്യല്‍ മീഡിയയുടേത്. തെറ്റ് പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം..

ജീവിതപങ്കാളിയെ കണ്ടെത്തിയതിന് സോഷ്യല്‍ മീഡിയയോട് നന്ദി പറയുമ്പോഴും അതിനുള്ളിലുള്ള ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന് രജ്ഞിഷും സരിഗമയും താക്കീതും നല്‍കുന്നു.

ഫേസ്ബുക്ക് മാട്രിമോണി


രഞ്ജിഷിന്റെ വിവാഹത്തോടെയാണ് ഫേസ്ബുക്ക് മാട്രിമോണി എന്ന വാക്ക് സൈബര്‍ ലോകത്ത് കേട്ടുതുടങ്ങിയത്. ഇങ്ങനെയൊരു മാട്രിമോണിയല്‍ സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചിലരുടെയെങ്കിലും ധാരണ. തീര്‍ത്തും തെറ്റാണിത്. രഞ്ജിഷും ജ്യോതിയുമൊക്കെ സ്വന്തം പ്രൊഫൈലിലാണ് വധുവിനെ /വരനെ ആവശ്യമുണ്ടെന്ന പോസ്റ്റ് ഇട്ടത്. ഇത്തരമൊരു വാക്ക് രൂപപ്പെട്ടെന്ന് ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗ് അറിഞ്ഞട്ടുപോലുമുണ്ടാകില്ല.

ഫേസ്ബുക്ക് മാട്രിമോണിയല്‍ എന്നൊരു സൈറ്റില്ലെന്ന് കരുതി നിരാശരാകണ്ട, ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഡിമാന്‍ഡുകള്‍ വിശദമാക്കിക്കൊണ്ടൊരു പോസ്റ്റിട്ടാല്‍ മതി. ഇന്‍ബോക്‌സ് നിറയുമെന്നതില്‍ സംശയം വേണ്ട. ഇപ്പോള്‍ എന്തിനും ഏതിനും സോഷ്യല്‍ മീഡിയ വേണമല്ലോ? പിന്നെയാണോ കല്യാണം!

നല്ല പാതിയെ കാത്ത്


മലപ്പുറംകാരി ജ്യോതി കെ.ജിയുടെ വിവാഹ സ്വപ്നങ്ങള്‍.

ഒരുപാട് ആലോചനകള്‍ വന്നെങ്കിലും പല കാരണങ്ങള്‍കൊണ്ടും വിവാഹം നടക്കാതെ വന്നപ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ജ്യോതി എന്ന പെണ്‍കുട്ടി തീരുമാനിച്ചത്. രഞ്ജിഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സരിഗമയെ ജീവിതപങ്കാളിയാക്കിയപ്പോള്‍ എലവണ്ണപ്പാറ സുരഭീ നിവാസില്‍ ഗോപാലന്റെയും ശാരദയുടെയും മകളായ ജ്യോതിയും തീരുമാനിച്ചു.

ഫേസ്ബുക്ക് മാട്രിമോണിയുടെ സാധ്യത ഒന്നു പരീക്ഷിച്ചറിയാമെന്ന്. പോസ്റ്റിട്ട്് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതില്‍ നിന്നും അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ജ്യോതി.

uploads/news/2018/06/229393/socialmediaweding290618c.jpg

പ്രതീക്ഷയോടെ


ഫേസ്ബുക്കില്‍ പോസ്റ്റിട്ടശേഷം ഒരുപാട് പേര്‍ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചു. ആ കൂട്ടത്തില്‍ എന്റെ ജീവിതപങ്കാളിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധുക്കളുടെ പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു പോസ്റ്റിട്ടത്. ബാക്കിയെല്ലാം അവര്‍ തീരുമാനിക്കട്ടെ.

എലവണ്ണപ്പാറ കല്‍ക്കി ഗുരു ക്ഷേത്രത്തിന്റെ സ്ഥാപകനായ കല്‍ക്കിയാണ് ഫേസ്ബുക്കില്‍ വിവാഹപ്പരസ്യം പോസ്റ്റ് ചെയ്യാന്‍ പറയുന്നത്. അദ്ദേഹം ഈ ആശയം നേരത്തെ എന്നോട് പറഞ്ഞിരുന്നു. സത്യത്തില്‍ ജാള്യത കൊണ്ടാണ് അന്നതിന് മുതിരാതിരുന്നത്. രഞ്ജിഷ് ചേട്ടന്റെ വിവാഹത്തോടെ കുറച്ചൊക്കെ ധൈര്യമായി.

അച്ഛനും അമ്മയും ജീവിച്ചിരുന്ന കാലംമുതലേ എനിക്ക് വിവാഹം ആലോചിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ടും ആലോചനയൊന്നും ശരിയായില്ല. അച്ഛനും അമ്മയും 2015 ല്‍ മരിച്ചു. എനിക്കൊരു സഹോദരനും സഹോദരിയുമുണ്ട്. സഹോദരന്‍ അനൂപ് മുംബൈയില്‍ ജോലി ചെയ്യുന്നു. അനിയത്തി ശ്രീവിദ്യ ബി.ടെക്കിന് പഠിക്കുന്നു. ഞാന്‍ ഫാഷന്‍ ഡിസൈനിംഗ് കഴിഞ്ഞു.

ജാതി ജാതകം വിഷയമല്ലെന്ന് പോസ്റ്റില്‍ പറഞ്ഞിരുന്നു. എങ്കിലും ബന്ധുക്കള്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തോടാണ് താല്‍പര്യം.

ശുഭപ്രതീക്ഷയോടെ ജ്യോതി കാത്തിരിക്കുകയാണ്, സോഷ്യല്‍ മീഡിയ തനിക്കായി കാത്തുവച്ച നല്ലപാതിയുടെ വരവും കാതോര്‍ത്ത്...

Ads by Google
Ads by Google
Loading...
TRENDING NOW