Saturday, November 17, 2018 Last Updated 32 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 01.26 PM

വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നു തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്‍മാരാണ്; മലയാളസിനിമ വിട്ടതിനെക്കുറിച്ച് ദേവന്‍

Devan

മലയാളത്തില്‍ ഒരു കാലത്ത് പ്രധാന നടനായും സഹനടനായും വില്ലനായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനാണ് ദേവന്‍. തുടര്‍ന്ന് കുറേ കാലം മലയാള സിനിമയില്‍ ദേവനെ കാണാനേയില്ലായിരുന്നു. തെലുങ്ക് തമിഴ് സിനിമകളിലേക്ക് അദ്ദേഹം ചേക്കേറി. ഇപ്പോഴിതാ മലയാള സിനിമയില്‍ തന്നെ കാണാത്തതിന്റെ കാരണം അദ്ദേഹം പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

'തമിഴിലും തെലുങ്കിലും അഭിനയിച്ചത് കൊണ്ടാണ് പിടിച്ചു നിന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്‍മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ട്. വലിയ നടന്‍മാര്‍ സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ല. വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്‍മാരാണ്. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം' - ദേവന്‍ പറഞ്ഞു.

Ads by Google
Friday 29 Jun 2018 01.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW