Sunday, September 09, 2018 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 01.18 PM

ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി ഇങ്ങ​​​നെ

dileep and prithviraj

നടന്‍ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ചതോടെ വിവാദങ്ങളായ പല സംഭവങ്ങളും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്ത് ഇപ്പോഴും നില്‍ക്കുന്ന വ്യക്തിയെ തിരിച്ചെടുത്തിനെതിരെ അമ്മ നേതവത്വത്തിനെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കംമുതല്‍ നടിക്കൊപ്പം നിന്ന യുവ നടന്‍ പൃഥ്വിരാജും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

'ദി വീക്ക്' വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ രാജിവെച്ചവര്‍ക്കൊപ്പമാണെന്നും തന്റെ നിലപാട് പറയേണ്ട സമയത്ത് പറയുമെന്നുമാണ് പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്. 'റിമയും മറ്റു മൂന്ന് നടിമാരും അമ്മയില്‍ നിന്നും രാജി വെക്കാനുണ്ടായ സാഹചര്യം എനിക്ക് ശരിക്കും മനസ്സിലാകും. ധീരമായ നിലപാടിന്റെ പേരില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. അവര്‍ക്കൊപ്പമാണ് ഞാനും. ഈ തീരുമാനത്തിന്റെ പേരില്‍ അവരെ വിമര്‍ശിക്കുന്നവരുണ്ടാവും. എങ്കിലും, ശരിയും തെറ്റും വ്യക്തിഗതമാണെന്നതാണ് എന്റെ നിലപാട്'- പൃഥ്വിരാജ് പറഞ്ഞു.

അഭിമുഖത്തില്‍ നിരവധി വിവാദ വിഷയങ്ങളില്‍ താരം പ്രതികരിക്കുന്നുണ്ട്. ദിലീപിനൊപ്പം ഇനി എന്നെങ്കിലും അഭിനയിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നല്‍കി, ദിലീപേട്ടനൊപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ തന്റെ അഭിപ്രായം മാത്രമല്ല, അമ്മയിലെ മുഴുവന്‍ അംഗങ്ങളും കൂടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW