Friday, June 29, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 01.08 PM

ഔഡി Q5 പെട്രോള്‍ ഇന്ത്യയില്‍, വില 55.27 ലക്ഷം

Audi Q5

ഔഡി Q5 പെട്രോള്‍ ഇന്ത്യൻ വിപണിയിൽ എത്തി. പുതിയ Q5 എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 55.27 ലക്ഷം രൂപയാണ്. Q5 ഡീസല്‍ പതിപ്പിനെ ജനുവരി മാസമാണ് ഔഡി വിപണിയില്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ മെര്‍സിഡീസ്-ബെന്‍സ് ജിഎല്‍സി, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്, ബിഎംഡബ്ല്യു X3, വോള്‍വോ XC60, ലെക്‌സസ് NX 300h എന്നിവരാണ് പുതിയ ഔഡി Q5ന്റെ എതിരാളികൾ.

ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ 2016 പാരിസ് മോട്ടോര്‍ ഷോയിലാണ് പുത്തന്‍ Q5 -നെ ആദ്യമായി കാഴ്ചവെച്ചത്. സിഗ്നേച്ചര്‍ സിംഗിള്‍ ഫ്രെയിം ഗ്രില്ലും മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും എസ്‌യുവിയിൽ ലഭ്യമാണ്. ഡിഫ്യൂസര്‍, പരിഷ്‌കരിച്ച ബമ്പര്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിങ്ങനെയാണ് പ്രത്യേകതകൾ. ലെതര്‍ അപ്ഹോള്‍സ്റ്ററി, പാഡില്‍ ഷിഫ്റ്റോട് കൂടിയ മൂന്നു സ്പോക്ക് ലെതര്‍ സ്റ്റീയറിംഗ് വീല്‍ എന്നീ ഫീച്ചറുകളുമുണ്ട്.

Audi Q5

ഡീസല്‍ മോഡലില്‍ ഒരുങ്ങുന്ന അലോയ് വീല്‍ ശൈലിയാണ് Q5 പെട്രോളും പിന്തുടരുന്നത്. ക്ലാസിക്, പ്രൊഗ്രസീവ് കാഴ്ചകളുള്ള 12.3 ഇഞ്ച് ഔഡി വിര്‍ച്വല്‍ കോക്പിറ്റ് ഡിസ്പ്ലേ, 8.3 ഇഞ്ച് MMI ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനമുള്ള ഔഡി ഫോണ്‍ബോക്സ് എന്നിങ്ങനെയാണ് അകത്തളത്തിൽ വിശേഷങ്ങൾ.

കംഫോര്‍ട്ട്, ഡയനാമിക്, ഓട്ടോ, ഇന്‍ഡിവീജ്വല്‍, ഓഫ്-റോഡ് എന്നീ അഞ്ചു ഡ്രൈവിംഗ് മോഡുകളാണ് എസ്‌യുവിയിലുള്ളത്. റിയര്‍വ്യൂ ക്യാമറയോട് കൂടിയ ഔഡി പാര്‍ക്കിംഗ് സംവിധാനം, എട്ടു എയര്‍ബാഗുകള്‍, ആക്ടിവ് ലെയ്ന്‍ അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട് വാര്‍ണിംഗ് എന്നിങ്ങനെയാണ് സുരക്ഷാ സംവിധാനങ്ങൾ.

Ads by Google
Ads by Google
Loading...
TRENDING NOW