Sunday, September 16, 2018 Last Updated 18 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 12.43 PM

വില്‍പ്പനയില്‍ ഷവോമി വണ്‍പ്ലസിനെ കടത്തിവെട്ടി

uploads/news/2018/06/229373/tech290618c1.jpg

അടുത്തിടെ വണ്‍പ്ലസ് 6-ന്റെ വില്‍പ്പന 10 ലക്ഷത്തിലെത്തിയത് വണ്‍പ്ലസ് വന്‍ ആഘോഷമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ വിപണിയിലെത്തി 18 ദിവസം കൊണ്ട് 10 ലക്ഷം Mi8 ഫോണുകൾ വിറ്റ് ഷവോമി വണ്‍പ്ലസിനെ മലര്‍ത്തിയടിച്ചിരിക്കുകയാണ്.

ഷവോമി ചൈനയില്‍ മാത്രമാണ് 10 ലക്ഷം ഫോണുകൾ വിറ്റത്. വണ്‍പ്ലസ് ലോക വിപണിയിലാകെയാണ് 10 ലക്ഷം ഫോണുകള്‍ വിറ്റത്. 22 ദിവസം കെണ്ടാണ് വണ്‍പ്ലസ് 6-ന്റെ വില്‍പ്പന പത്ത് ലക്ഷത്തിലെത്തിയത്.

2.5 D കര്‍വ്ഡ് ഗ്ലാസോട് കൂടിയ 6.21 ഇഞ്ച് ഫുള്‍ HD+AMOLED നോച്ച്ഡ് ഡിസ്‌പ്ലേയിലാണ് Mi8 എത്തുന്നത്. 6GB റാമോട് കൂടിയ സ്‌നാപ്ഡ്രാഗണ്‍ 845 ആണ് ഉള്ളത്. MIUI 10 ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഇതിലുണ്ട്. 64GB/128GB/256GB എന്നിങ്ങനെയാണ് സ്റ്റോറേജ്.

12MP പ്രൈമറി ലെന്‍സ്+ 12 MP സെക്കന്‍ഡറി ലെന്‍സ് എന്നിങ്ങനെയാണ് പിൻക്യാമറ. 20 മെഗാപിക്സിലിന്റെ സെൽഫി ക്യാമറ ആണ് ഉള്ളത്. 3400 mAh ബാറ്ററിയാണ് ഇതിനുള്ളത്. വെളുപ്പ്, നീല, ഗോള്‍ഡ്, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. ഇരട്ട സിം, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, NFC, GPS എന്നീ കണക്ടിവിറ്റി ഫീച്ചറുകളുമുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW