Thursday, April 18, 2019 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 12.34 PM

കെവിനിനെ കൊന്നത് പോലെ കൊന്നു കളയും, എല്ലാ ഒരുക്കങ്ങളും റെഡി ആണ്. നീ കാരണം അവന്‍ മരിക്കണോ? ആറുവര്‍ഷം പ്രണയിച്ച കാമുകിയോട് വീട്ടുകാര്‍ പറഞ്ഞത്- നദീറിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

uploads/news/2018/06/229372/nadeer.jpg

കെവിന്റെ ദുരഭിമാനക്കൊല വളരെയധികം ചര്‍ച്ചയായെങ്കിലും, ഇതേ സംഭവം തന്റെ ജീവിതത്തിലും ആവര്‍ത്തിക്കുക തന്നെ ചെയ്യും എന്ന ആശങ്കയുമായി എത്തിയിരിക്കുകയാണ് മറ്റൊരു യുവാവ്. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ നദീറാണ് ഇത്. താനും നാളെ കെവിനായി അറിയപ്പെടുമോ എന്ന്. അതുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നദീര്‍ ഇങ്ങനെ കുറിച്ചത്. ''ഞാനും ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം. കെവിനെപ്പോലെ.'' കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ നദീറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആറ് വര്‍ഷത്തിലധികമായി താനൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ താന്‍ സാമ്പത്തികമായി പിന്നാക്കമായത് കൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നുമായിരുന്നു നദീറിന്റെ പോസ്റ്റിന്റെ ഉള്ളടക്കം.

നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....

ഞാന്‍ പ്രണയത്തിന്റെ പേരില്‍ കൊല്ലപ്പെട്ടേക്കാം കെവിനിനെ പോലെ

എന്റെ പേര് നദീര്‍, കോഴിക്കോട് ജില്ലയിലെ പയ്യോളി പാലച്ചുവട് സ്വദേശിയാണ്.

എന്റെ അയല്‍പ്രദേശമായ ഇരിങ്ങത്തുകാരിയായ പെണ്‍കുട്ടിയുമായി 6 വര്‍ഷത്തില്‍ കൂടുതലായി പ്രണയത്തിലാണ്. ഞങ്ങള്‍ ഈ ഇഷ്ടം ഇരു വീടുകളിലും അറിയിക്കുകയും പിന്നീട് പെണ്‍ വീട്ടുകാരുടെ കൂടി സമ്മതത്തോടെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തുകയും മഹര്‍ വരെ വാങ്ങി വെക്കുകയും ചെയ്തു. പിന്നീട് പെണ്‍ വീട്ടുകാര്‍ ഏകപക്ഷീയമായി വിവാഹത്തില്‍ നിന്നും പിന്മാറുകയും ഞങ്ങളോട് ഭീഷണി സ്വരത്തില്‍ പിന്മാറണം എന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു. കാരണം ചോദിച്ചപ്പോള്‍ കാരണം വ്യക്തമായി പറയാതെ വാക്കുകള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റും അതു ഞങ്ങളെ ഇഷ്ടം ആണെന്നും, പറഞ്ഞത് കേട്ടാല്‍ മതി ഇല്ലെങ്കില്‍ നീ വിവരം അറിയും എന്ന ഭീഷണി ഉള്ള മറുപടി ആണ് കിട്ടിയത്. പിന്നീട് ഞാന്‍ അവളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ എനിക്ക് സാമ്പത്തികം കുറഞ്ഞത് കൊണ്ടാണ് അവര്‍ കല്യാണത്തില്‍ നിന്നും വിട്ടുനിന്നത് എന്ന് മനസ്സിലായി.

അവളുടെ വീട്ടുകാര്‍ ഞങ്ങളോട് ഈ ബന്ധത്തില്‍ നിന്നും ഒഴിവാകാന്‍ പറഞ്ഞപ്പോള്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്ചപ്പോലും കിട്ടാതെ വന്നപ്പോള്‍ അവളുടെ വീട്ടുകാര്‍ എന്റെ മൊബൈലില്‍ വിളിച്ചു കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും, പലയിടത്തും വണ്ടി തടഞ്ഞു അടിക്കാന്‍ ശ്രമിക്കുകയും, വീട്ടില്‍ വന്നു ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എന്നിട്ടും ഫലം കാണാതെ വന്നപ്പോള്‍ 18-4-18 നു ഇരിങ്ങത്ത് ടൗണില്‍ വച്ചു അവളുടെ പിതാവും അയാളുടെ അനുജനും പരസ്യമായി അടിക്കുകയും ജനങ്ങള്‍ ഇടപെട്ടത് കൊണ്ട് മാത്രം നിസ്സാര പരിക്കോടെ ഞാന്‍ രക്ഷപ്പെടുകയും ചെയ്തു. ഇനിയും ഒഴിവായില്ലെങ്കില്‍ കൊന്നുകളയും എന്ന് അന്ന് ഭീഷണിയും മുഴക്കി. ഈ ഒരു വിഷയത്തില്‍ ഞാന്‍ പയ്യോളി പോലീസ് സ്റ്റേഷന്‍ കംപ്ലയിന്റ് കൊടുക്കുകയും അവിടെ വെച്ച് പെണ്‍കുട്ടി എന്നെ ഇഷ്ടം ആണെന്നും മറ്റൊരാളെ വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അവിടെ വെച്ച് അവളുടെ ഉപ്പയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ കുറച്ചു സമയം വേണം എന്ന് കൂട്ടത്തില്‍ ഉള്ള ഒരാള്‍ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്ന് അവിടെ കൂടിയവര്‍ പിരിഞ്ഞു പോകുകയും ചെയ്തു.

പിന്നീട് അവളുടെ ഒരു വിവരവും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. അവളുടെ വീട്ടുകാര്‍ അവളെ വീട്ടുതടങ്കലില്‍ വെക്കുകയും, പുറത്ത് പോലും വിടാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാനസികമായി തളര്‍ന്ന അവളെ സൈക്യാര്‍ട്ടിസ്റ്റിന്റെ അടുക്കല്‍ കൊണ്ട് പോകുകയും ഹിപ്പ്‌നോട്ടിസത്തിനു വിധയമാക്കുകയും മനസ്സ് മാറ്റാനുള്ള തീവ്രശ്രമങ്ങള്‍ നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അവളെ വീട്ടുകാര്‍ അവളോട് ഇനിയും മാറിയില്ല എങ്കില്‍ എന്നെ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി എവിടെ പോയാലും തിരഞ്ഞു പിടിച്ചു കൊല്ലും എന്നും കൊന്നാല്‍ ജയിലില്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നും അവളെ വിശ്വസിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ എന്നെ കാണാനുള്ള ഒരു അവസരം ഒരുക്കി തരാന്‍ അവള്‍ വീട്ടുകാരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു അവസരം ഒരുക്കുകയും സൈക്യാട്ടിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ അവിടെ വെച്ച് സംസാരിച്ചു. അവള്‍ പേടിയോടെ എന്നെ അവര്‍ കൊല്ലുമെന്നും അതിനാല്‍ നമുക്ക് ഒരുമിച്ച് ജീവിതം സാധ്യമല്ല എന്നും മാത്രമാണ് പറഞ്ഞത്.

എന്റെ കൂടെ ഇറങ്ങി വരികയാണെങ്കില്‍ കെവിനിനെ കൊന്നത് പോലെ എന്നെയും കൊന്നു കളയും അവളെ ഒറ്റപ്പെടുത്തുകയും ചെയ്യും കൊല്ലാനുള്ള എല്ലാ ഒരുക്കങ്ങളും റെഡി ആണ്. നീ കാരണം അവന്‍ മരിക്കണോ? എന്ന് നീ തീരുമാനിക്കുക. കൊന്നിട്ട് ജയിലില്‍ പോകാന്‍ വരെ തയ്യാര്‍ ആയിട്ടാണ് അവളുടെ വീട്ടുകാര്‍ നില്‍ക്കുന്നത് എന്നൊക്കെ പറഞ്ഞു അവളെ അവര്‍ ഭയപ്പെടുത്തി. എന്നെ അവര്‍ കൊന്നുകളയും എന്ന് പറഞ്ഞത് കൊണ്ടും എനിക്ക് അവള്‍ കാരണം എനിക്ക് ഒന്നും സംഭവിക്കരുത് അങ്ങനെ സംഭവിച്ചാല്‍ പിന്നെ അവള്‍ ജീവിച്ചിരിക്കില്ല എന്നും പറഞ്ഞു അവള്‍ ഒരുപാട് കരഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഞാന്‍ കേസ് കൊടുത്താല്‍ പോലും അതുമായി മുന്നോട്ട് പോകില്ല എന്നും , ഞാന്‍ ജയിലില്‍ പോകേണ്ടി വരും എന്നും അവര്‍ അവളെ വിശ്വസിപ്പിച്ചു. കെവിന്‍ വിഷയം മുന്നില്‍ നിര്‍ത്തി ആണ് അവളെ വീട്ടുകാര്‍ ഭീഷണി പ്പെടുത്തിയതും മനസ്സ് മാറ്റാന്‍ നോക്കിയതും. ദുരഭിമാന കൊലകള്‍ പലതും മുന്നില്‍ ഉള്ളപ്പോള്‍ അടുത്തത് ഞങ്ങള്‍ ആകുമോ എന്ന ഭയം കൂടെ ഉള്ളതു കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് . എനിക്കോ അവള്‍ക്കൊ എന്തെങ്കിലും അസ്വാഭിവികമായി സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവളുടെ വീട്ടുകാര്‍ക്ക് മാത്രം ആണെന്നും ഞാന്‍ ഈ ഒരു പോസ്റ്റ് ഇട്ടതിനു ശേഷം ഭീഷണി അല്ലെങ്കില്‍ കള്ള കേസ് എനിക്ക് എതിരെ ഉണ്ടാകും എന്ന് കൂടെ ഞാന്‍ ഓര്‍മിപ്പിക്കുന്നു

സാമ്പത്തികം കുറഞ്ഞതിന്റെ പേരില്‍ മനസ്സ് അറിഞ്ഞു സ്‌നേഹിച്ച പെണ്ണിനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് ഇന്ന് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.

സഹായിക്കുക

Share and help me pls..

Ads by Google
Friday 29 Jun 2018 12.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW