Friday, June 29, 2018 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 12.15 PM

വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ പെട്രോള്‍ ഹൈബ്രിഡ് ഇന്ത്യയില്‍

VOLVO XC90 T8

വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ പെട്രോള്‍ ഹൈബ്രിഡ് ഇന്ത്യയില്‍ എത്തി. 96.65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് ഹൈബ്രിഡ് വകഭേദത്തിന്. പുതിയ ഹൈബ്രിഡ് ഇന്‍സ്‌ക്രിപ്ഷന്‍ മോഡൽ ഏഴു സീറ്റര്‍ പരിവേഷത്തിലാണ് ലഭ്യമാവുക.

വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ്, സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് തുടിക്കുന്നത്. ഹൈബ്രിഡ് പതിപ്പായതു കൊണ്ടു വൈദ്യുത മോട്ടോറിന്റെ പിന്തുണ എഞ്ചിന് ലഭിക്കും. പെട്രോള്‍ എഞ്ചിന്‍ നാലു വീല്‍ ഡ്രൈവ് ഒരുങ്ങുന്ന എസ്‌യുവിയുടെ മുന്‍ ചക്രങ്ങള്‍ക്ക് കരുത്തു പകരും.

വൈദ്യുത മോട്ടോറിനാണ് പിന്‍ ചക്രങ്ങളിലേക്ക് കരുത്തെത്തിക്കാനുള്ള ചുമതല. കേവലം വൈദ്യുത മോട്ടോറില്‍ എസ്‌യുവിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് സൂചന.

VOLVO XC90 T8

150 മിനിറ്റുകള്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍. ഒറ്റ ചാര്‍ജ്ജില്‍ 40 കിലോമീറ്റര്‍ ദൂരമാണ് എസ്‌യുവിയോടുക. നാലു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാനരോമിക് സണ്‍റൂഫ്, മസാജ് സംവിധാനമുള്ള മുന്‍നിര സീറ്റുകള്‍, വോള്‍വോയുടെ സിഗ്നേച്ചര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

മെര്‍സിഡീസ് ബെന്‍സ് GLS, ബിഎംഡബ്ല്യു X6, റേഞ്ച് റോവര്‍ വെലാര്‍ മോഡലുകളാണ് വിപണിയില്‍ വോള്‍വോ XC90 യുടെ പ്രധാന എതിരാളികൾ.

Ads by Google
Ads by Google
Loading...
TRENDING NOW