Friday, June 29, 2018 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 08.54 AM

2017ല്‍ ഭീകരസംഘടനകള്‍ റിക്രൂട്ട് ചെയ്തത് 8,000 കുട്ടികളെ; ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 10,000ത്തിലധികം കുട്ടികളെന്ന് യുഎന്‍ റിപ്പോര്‍ട്ട്

UN Report, UNITED NATIONS

യുഎന്‍: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകള്‍ കഴിഞ്ഞ വര്‍ഷം നിരവധി കുട്ടികളെ റിക്രൂട്ട് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്. ജമ്മുകശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനാണ് ഇവരെ കൂടുതലായും തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആഗോളപരമായി 10,000 ലധികം കുട്ടികള്‍ കൊല്ലപ്പെടുകയും അംഗഭംഗം വരികയും ചെയ്തു. ഇതിന് പുറമെ ഭീകരസംഘടനയിലേക്ക് 8000ത്തിലധികം കുട്ടികളെ റിക്രൂട്ട് ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സിറിയ, അഫ്ഗാനിസ്ഥാന്‍, യമന്‍ അടക്കം 20 രാജ്യങ്ങളുടെ കണക്കാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മാവോവാദി മേഖലകളില്‍ കഴിഞ്ഞവര്‍ഷം 188 സാധാരണക്കാര്‍ കൊലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. എന്നാല്‍ ഇതില്‍ എത്ര കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നുള്ള കണക്ക് വ്യക്തമല്ല.

പാകിസ്ഥാനില്‍ സെഹ്വാന്‍, സിന്ധ് പ്രവശ്യകളില്‍ ഫെബ്രുവരി മാസത്തിലുണ്ടായ ചാവേറാക്രമണങ്ങളില്‍ 75 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 20 പേരും കുട്ടികളാണ്. ഇതിന് പുറമെ പാകിസ്ഥാനില്‍ കുട്ടികളെ ലക്ഷ്യമിട്ട് സ്‌കൂളുകള്‍ക്ക് നേരെ എട്ട് ആക്രമണങ്ങളാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 4 എണ്ണം പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിന് നേരെയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ തെഹ്‌രിക്ക് ഇ താലിബാന്‍ പുറത്തുവിട്ടിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW