Saturday, September 15, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 08.19 AM

'അമ്മ' പ്രതിക്കൊപ്പമാണ് എംബി രാജേഷ്; രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം

AMMA

കോട്ടയം: ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരികെ എടുത്തതിനെത്തുടര്‍ന്ന് രാജി വച്ച നടിമാര്‍ക്ക് പിന്തുണയേറുന്നു. ഇടത് എംപി എം.ബി. രാജേഷ് ആണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകക്കൊപ്പമല്ല പ്രതിക്കൊപ്പമാണ് തങ്ങളെന്നാണ് 'അമ്മ' പ്രഖ്യാപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ പൂര്‍ത്തിയാവും മുമ്പ് ആരോപണ വിധേയനെ തിരിച്ചെടുത്ത നടപടി നീതിബോധത്തെ പരിഹസിക്കുന്നതും അങ്ങേയറ്റം സ്ത്രീ വിരുദ്ധവുമാണെന്നും എംപി രാജേഷ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കി.

എം.ബി. രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'അമ്മ'യില്‍ നിന്ന് രാജിവച്ച വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകക്കൊപ്പമല്ല പ്രതിക്കൊപ്പമാണ് തങ്ങളെന്നാണ് 'അമ്മ' പ്രഖ്യാപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ പൂര്‍ത്തിയാവും മുമ്പ് ആരോപണ വിധേയനെ തിരിച്ചെടുത്ത നടപടി നീതിബോധത്തെ പരിഹസിക്കുന്നതും അങ്ങേയറ്റം സ്ത്രീ വിരുദ്ധവുമാണ്. ഇരക്കൊപ്പമാണെന്ന് ഇതുവരെ അഭിനയിച്ചു വന്ന 'അമ്മ' ആത്യന്തികമായി നിലയുറപ്പിക്കുന്നത് വേട്ടക്കാര്‍ക്കൊപ്പമാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. വെള്ളിത്തിരയില്‍ നീതിക്കു വേണ്ടി നിലകൊള്ളുന്ന വീര പരിവേഷക്കാരായ നായകര്‍ക്ക് സ്വന്തം പ്രവൃത്തി മണ്ഡലത്തില്‍ സഹപ്രവര്‍ത്തകയോട് നീതി പുലര്‍ത്താനാവുന്നില്ലെന്നത് പരിഹാസ്യമാണ്. വനിതാ സിനിമാ പ്രവര്‍ത്തകരുടെ ധീരമായ രാജി ചരിത്ര പ്രാധാന്യമുള്ള പ്രതിഷേധമാണ്.

Ads by Google
Friday 29 Jun 2018 08.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW