Wednesday, November 14, 2018 Last Updated 31 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 12.17 AM

അതിരൂപതയിലെ വിവാദ ഭൂമിയിടപാട്‌: 13 കേന്ദ്രങ്ങളില്‍ ആദായനികുതി റെയ്‌ഡ്; ഇടനിലക്കാരുടെ വീടുകളില്‍ ഒരേസമയത്ത് പരിശോധന, സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഒഴിവാക്കി

uploads/news/2018/06/229222/jos-kurian's-new-house.jpg
ജോസ്‌ കുര്യന്റെ പൂര്‍ത്തിയാവുന്ന ആഡംബര ബംഗ്ലാവ്

കൊച്ചി/കോതമംഗലം: എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്‌ 13 സ്‌ഥലങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. കള്ളപ്പണം ഒഴുകിയെന്ന വിവരത്തെത്തുടര്‍ന്ന്‌ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇടനിലക്കാരുടെ വീടുകളില്‍ ഉള്‍പ്പെടെ ഒരേസമയത്താണു പരിശോധന നടത്തിയത്‌.

ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെയും സഭയ്‌ക്ക്‌ 25 ഏക്കര്‍ ഭൂമി വിറ്റ കോതമംഗലം ഇലഞ്ഞിക്കല്‍ ജോസ്‌ കുര്യന്റെയും ഇടനിലക്കാരനും റബര്‍ത്തോട്ടം സൂപ്രണ്ടുമായിരുന്ന മണ്ഡപത്തില്‍ ദിലീപിന്റെ ചീനിക്കുഴിയിലെ വീട്ടിലും റെയ്‌ഡ്‌ നടത്തി. കാക്കനാട്ടെ മറ്റൊരു ഇടനിലക്കാരനായ ഷംസുവിന്റെ വീട്ടിലും ഓഫീസിലുമടക്കം പരിശോധിച്ചു. എന്നാല്‍, സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഒഴിവാക്കിയിരുന്നു.

സാജുവിന്റെ കാക്കനാട്‌ വാഴക്കാലയിലുള്ള വീട്ടിലും ഓഫീസിലുമായിരുന്നു കൊച്ചി യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്‌. അഞ്ചുവര്‍ഷം നികുതിയടയ്‌ക്കാതിരുന്ന ഇദ്ദേഹം ഒറ്റയടിക്കു നികുതിയടച്ചതും കുമളിയില്‍ ഭൂമിവാങ്ങിയതും ആദായനികുതിവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജോസ്‌ കുര്യന്റെ നിലവിലെ വീടിനോട്‌ ചേര്‍ന്ന്‌ 12,000 ചതുശ്രയടി വിസ്‌തീര്‍ണത്തില്‍ നിര്‍മിക്കുന്ന വലിയ ആഡംബര ബംഗ്ലാവിലും പരിശോധന നടന്നു. അടുത്തിടെ സമ്പാദിച്ച പുതിയ ജെ.സി.ബി, ടിപ്പറുകള്‍, ഏതാനും സ്‌ഥലങ്ങള്‍, ടൗണിലെ ഓഫീസ്‌ തുടങ്ങിയവയെക്കുറിച്ചു സംഘം വിവരം ശേഖരിച്ചിട്ടുണ്ട്‌. കൂറ്റന്‍വീട്‌ പണിയുന്നതിന്റെ സാമ്പത്തിക ഉറവിടം കണ്ടെത്താനുമായിരുന്നു പരിശോധന. ഇതില്‍നിന്നു കിട്ടുന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സഭാകേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്നാണു സൂചന.
അതിരൂപതയുടെ കടം വീട്ടാന്‍ കൊച്ചിയില്‍ 27 കോടി രൂപയ്‌ക്കു മൂന്നേക്കര്‍ ഭൂമി സഭ വിറ്റതാണു വിവാദമായത്‌. ഇതിന്‌ ഇടനില നിന്നത്‌ സാജു വര്‍ഗീസായിരുന്നു. എന്നാല്‍, 60 കോടിയുടെ ഇടപാട്‌ നടന്നുവെന്നാണ്‌ ആദായനികുതി വകുപ്പ്‌ കരുതുന്നത്‌.

മുഴുവന്‍ പണവും സഭയ്‌ക്കു കൈമാറാന്‍ കഴിയാതെ വന്നതോടെ സാജുവിന്റെ ഇടനിലയില്‍ ഇലഞ്ഞിക്കല്‍ ജോസിന്റെ ഉടമസ്‌ഥതയിലുള്ള കോട്ടപ്പടിയിലെ 25 ഏക്കര്‍ സഭയ്‌ക്ക്‌ കൈമാറിയിരുന്നു. ഇതിനായി 6.50 കോടി രൂപ രേഖകളിലൂടെ സഭ വീണ്ടും നല്‍കി. 9.38 കോടി രൂപ രേഖയില്ലാതെയും നല്‍കിയെന്നു സഭാ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്‌. ഈ പണമിടപാടാണു സഭയിലെ വൈദികരുടെ എതിര്‍പ്പിനു കാരണമായത്‌.

Ads by Google
Friday 29 Jun 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW