Saturday, September 22, 2018 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 12.00 AM

അടങ്ങാതെ 'അമ്മവിവാദം'

മോഹന്‍ലാല്‍ കുട്ടുനില്‍ക്കരുതായിരുന്നു: വി.എം. സുധീരന്‍

അമ്മയുടേതു നിയമവ്യവസ്‌ഥയെ ചോദ്യംചെയ്യുന്ന നിലപാടെന്നു കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ വി.എം. സുധീരന്‍. ഇടതു ജനപ്രതിനിധികളും തീരുമാനത്തില്‍ പങ്കാളികളാണെന്നിരിക്കെ എല്‍.ഡി.എഫ്‌. നിലപാട്‌ വ്യക്‌തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. രാജ്യം ലഫ്‌റ്റനന്റ്‌ കേണല്‍ പദവി നല്‍കി ആദരിച്ച മോഹന്‍ലാല്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്ന ദിവസം തന്നെ ഈ തീരുമാനം പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടിമാരുടെ പ്രതിഷേധം
അഭിനന്ദനാര്‍ഹം: കാനം

നടിമാര്‍ ജനാധിപത്യപരമായി പ്രതിഷേധിച്ചത്‌ അഭിനന്ദനാര്‍ഹമാണെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അമ്മയുടെ നിലപാടുകള്‍ക്കെതിരെ പത്തു വര്‍ഷം മുമ്പ്‌ പ്രതിഷേധിച്ച വ്യക്‌തിയാണ്‌ താന്‍. വിലക്കിനെതിരെ നിന്നു തിലകന്‌ നഷ്‌ടപരിഹാരം വാങ്ങിക്കൊടുത്തിട്ടുണ്ട്‌. അന്നു തനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ഈ സംഭവത്തിന്റെ പേരില്‍ ഇടത്‌ എം.എല്‍.എമാര്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

അമ്മയ്‌ക്ക്‌ ദിലീപ്‌ അയച്ച കത്തിന്റെ പൂര്‍ണരൂപം

Ads by Google
Friday 29 Jun 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW