Thursday, June 27, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 08.08 PM

പ്രൊട്ടക്ഷന്‍ അണ്‍ലിമിറ്റഡ്

റെസിഡന്‍ഷ്യല്‍, കമേഴ്ഷ്യല്‍, ഇന്‍ഡസ്ട്രിയല്‍ മേഖലകളില്‍ ഉപകാരപ്രദമായ സെക്യൂരിറ്റി അലാം സിസ്റ്റംസ് ഏറ്റവും നൂതനമായ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പരിമിതമായ വിലയില്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് കെയ്റ്റ്‌സിന്റെ മേന്മ എന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, കമ്പനിയുടെ അമരത്തുള്ള ശ്രീജിത്ത്.എസ്.പിള്ളയ്ക്കത് അഭിമാനകരമായ നേട്ടം തന്നെയാണ്.
uploads/news/2018/06/229169/caits1.jpg

സുരക്ഷിതത്വബോധത്തോളം മനുഷ്യന് സമാധാനം നല്‍കുന്ന മറ്റൊന്നില്ല. അരപ്പതിറ്റാണ്ടുകൊണ്ട് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത കെയ്റ്റ്‌സ് ഇന്‍ഫോ സൊല്യൂഷന്‍സ് ഉറപ്പുവരുത്തുന്നതും ജീവനും സ്വത്തിനുമുള്ള സുരക്ഷയാണ്. റെസിഡന്‍ഷ്യല്‍, കമേഴ്ഷ്യല്‍, ഇന്‍ഡസ്ട്രിയല്‍ മേഖലകളില്‍ ഉപകാരപ്രദമായ സെക്യൂരിറ്റി അലാം സിസ്റ്റംസ് ഏറ്റവും നൂതനമായ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പരിമിതമായ വിലയില്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് കെയ്റ്റ്‌സിന്റെ മേന്മ എന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, കമ്പനിയുടെ അമരത്തുള്ള ശ്രീജിത്ത്.എസ്.പിള്ളയ്ക്കത് അഭിമാനകരമായ നേട്ടം തന്നെയാണ്.

uploads/news/2018/06/229169/caits3.jpg

സുരക്ഷയുടെ അവസാനവാക്ക്

ഓസ്‌ട്രേലിയന്‍ എ-ടിക്ക് അപ്രൂവല്‍ സര്‍ട്ടിഫിക്കേഷനും നിരവധി അന്തര്‍ദേശീയ അവാര്‍ഡുകളും നേടിയിട്ടുള്ള നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി സഹകരിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഏതു രീതിയിലുള്ള അതിക്രമങ്ങളെയും തിരിച്ചറിയുന്ന തരത്തിലുള്ള സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ഉത്പന്നത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയിട്ടുണ്ട്. 'ഔള്‍' എന്നതാണ് കെയ്റ്റ്‌സ് ഇന്‍ഫോ സൊല്യൂഷന്‍സിന്റെ ബ്രാന്‍ട് നെയിം.

അതിക്രമിക്കാനുള്ള ചെറിയ ശ്രമങ്ങളില്‍പോലും സൈറണ്‍ മുഴക്കി സമീപപ്രദേശത്തുള്ളവരെ അറിയിക്കുന്നതോടൊപ്പം നിശ്ചയിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുകളിലേക്ക് അപായസൂചന മെസേജായി എത്തുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ ഏതുഭാഗത്തുനിന്നും നിയന്ത്രിക്കാവുന്ന ആപ്‌ളിക്കേഷനാണ് സെക്യൂരിറ്റി സിസ്റ്റത്തെ കൂടുതല്‍ മികവുറ്റതാക്കുന്നത്.

uploads/news/2018/06/229169/caits2.jpg

നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫും കോളിംഗ് സംവിധാനവും വയര്‍ലെസ്സ് സെക്യൂരിറ്റിയും ആണ് സമാനതകളില്ലാത്ത മറ്റു സവിശേഷതകള്‍. കറന്റ് പോയാലും പതിനഞ്ച് മണിക്കൂര്‍ വരെ ബാക്കപ്പുണ്ട്. ഒരു വര്‍ഷത്തെ റീപ്ലെയ്‌സ്‌മെന്റ് വാറന്റിയും, ഇംപ്‌ളിമെന്റേഷനൊപ്പം വില്പനാനന്തര സേവനവും ഉറപ്പുനല്‍കുന്നു എന്നതാണ് കെയ്റ്റ്‌സിന്റെ ജനപ്രീതിയുടെ പ്രധാന ഘടകം.

ഓള്‍ ഇന്‍ വണ്‍ പാക്കേജ്

ഗൃഹനിര്‍മ്മാണം ആര്‍കിടെക്ടിനെ ഏല്‍പ്പിക്കുന്നതുപോലെ ഇലക്ട്രിഫികേഷന്‍ സംബന്ധമായ എല്ലാ കാര്യങ്ങളും പൂര്‍ണതയോടെ കുറഞ്ഞചിലവില്‍ ചെയ്തുകൊടുക്കുന്ന ടീമും കെയ്റ്റ്‌സിന്റെ മാത്രം സവിശേഷതയാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ചതിന്റെ അനുഭവസമ്പത്തുമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് കെയ്റ്റ്‌സിന്റെ ലക്ഷ്യം. നെറ്റ്‌വര്‍ക്ക് സൊല്യൂഷന്‍സ്, ഐ.ടി.സെയ്ല്‍സ്, ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് സര്‍ജ് പ്രൊട്ടക്ഷന്‍ എന്നീ സേവനങ്ങളും കെയ്റ്റ്‌സ് നടത്തുന്നുണ്ട്. എന്‍.ബി.എഫ്.സി, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി വിപുലമായ ഉപഭോക്തൃ നിര തന്നെ കെയ്റ്റ്‌സിന് കരുത്തായി കൂടെയുണ്ട്.

uploads/news/2018/06/229169/caits4.jpg

ഫിനിഷിങ് സ്‌കൂള്‍

'തിയറി മാത്രം പഠിച്ച് മികച്ച മാര്‍ക്കോടെ പാസായ എന്‍ജിനീയര്‍മാരെ കെയ്റ്റ്‌സിന്റെ ട്രാക്കില്‍ എത്തിക്കുക ഏറെ ശ്രമകരമായിരുന്നു. അങ്ങനെയാണ് ഫിനിഷിങ് സ്‌കൂള്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്. ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കുന്നവര്‍ക്ക് ട്രെയിനിങ് നല്‍കി നൈപുണ്യ വികസനം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. 'ശ്രീജിത്ത് എസ്.പിള്ള തന്റെ ആശയം വ്യക്തമാക്കുന്നു.

uploads/news/2018/06/229169/caits5.jpg

പിന്തുണയായി കുടുംബം

'സംരംഭക രംഗത്തേക്കുള്ള ചുവടുവയ്പ്പിന് വല്യച്ഛന്‍ അടക്കമുള്ളവരുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചിട്ടുണ്ട്. ഞാന്‍ റോള്‍ മോഡലായി കാണുന്ന രവി പിള്ള സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും വഴിത്തിരിവായി. തുടക്കക്കാര്‍ക്ക് അപ്രാപ്യമായ കാര്യങ്ങള്‍ ധൈര്യപൂര്‍വം അദ്ദേഹമെന്നെ ഏല്പിച്ചതുകൊണ്ടാണ് ബിസിനസ് ചെയ്യാനുള്ള ആര്‍ജവം ലഭിച്ചത്. സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഘടകങ്ങള്‍ നിയന്ത്രിക്കുന്ന ഭാര്യ അശ്വതിയും മികച്ച പിന്തുണയാണ് നല്‍കുന്നത്. ' വിജയത്തിന്റെ ഭ്രമണപഥത്തിലൂടെയുള്ള കാല്‍വെയ്പുകള്‍പോലെ അളന്നും ഗണിച്ചുമാണ് ശ്രീജിത്തിന്റെ ഓരോ വാക്കും. ആ കൃത്യതയാകാം അദ്ദേഹത്തെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നത്.

http://www.caitsinfo.com

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Thursday 28 Jun 2018 08.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW