Tuesday, November 13, 2018 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 05.30 PM

ഇന്നലെ വരെ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പം..: ദിലീപിനെ പുറത്താക്കിയപ്പോള്‍ മമ്മുട്ടി പറഞ്ഞ ആ വാക്കുകള്‍ തിരിച്ചടിക്കുന്നു..!

AMMA Issue

കൊച്ചി: താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ വിവാദങ്ങള്‍ ഉയരുന്നതിനിടെ ദിലീപിനെ പുറത്താക്കിയപ്പോള്‍ മമ്മുട്ടി പറഞ്ഞ വാക്കുകള്‍ സംഘടനയ്ക്ക് തലവേദനയാകുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുന്നത്. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മമ്മുട്ടിയുശട വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനം കൈക്കൊണ്ടത്.

നിര്‍ണ്ണായക തീരുമാനം സ്വീകരിച്ചതിനു ശേഷം മമ്മുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. കേസ് പുതിയ വഴിത്തിരിവിലേക്ക് മാറുകയും, ദിലീപിനെ അറസ്റ്റു ചെയ്യുകയും പോലീസ് അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അമ്മ ഒരു അടിയന്തിര എക്‌സിക്യൂട്ടിവ് യോഗം കൂടി ഇരയാക്കപ്പെട്ടത് ഞങ്ങളുടെ ഒരംഗം കൂടിയായതുകൊണ്ട് അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു തന്നെ പുറത്താക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. തങ്ങള്‍ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നിരിക്കെ ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിന് നിലവില്‍ ഒരു മാറ്റവും ഇല്ലാതിരിക്കെ എന്തിന്റെ പേരിലാണ് ദിലീപിനെ തിരിച്ചെടുത്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോളും സംഘടനയുടെ നേതൃത്വം ഇതുവരെ പ്രതികരിക്കാതിരിക്കുന്നതും വന്‍ വിമര്‍ശനത്തിന് ഇടയാക്കുകയാണ്.

Ads by Google
Thursday 28 Jun 2018 05.30 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW