Thursday, June 28, 2018 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 03.51 PM

വീടു പുതുക്കല്‍ ; ദോഷവും പരിഹാരവും

വാസ്തുവിദ്യ കേവലം കെട്ടിട നിര്‍മാണ ശാസ്ത്രം മാത്രമല്ല. പ്രകൃ തിയുടെ ജീവതാളം തിരിച്ചറിഞ്ഞു ജീവിതം ചിട്ടപ്പെടുത്തുവാനുള്ള പരിശ്രമം കൂടിയാണ്. വാസ്തു ശാസ്ത്രം, ജ്യോതിഷം ഇവയെ സംയോജിപ്പിച്ചു ജീവിതം മെച്ചമാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു തരുന്നു വാസ്തു വിദഗ്ദ്ധന്‍ പ്രസൂന്‍ സുഗതന്‍
uploads/news/2018/06/229150/joythiVATU280618.jpg

മനുഷ്യന് വീട് എന്നത് ഒരു സ്വപ്നമാണ്. എന്നാല്‍ ലക്ഷങ്ങള്‍, കോടികള്‍ ചെലവഴിക്കും മുമ്പ് ഒരു വാസ്തു വിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. വാസ്തുതത്വങ്ങള്‍ പാലിക്കപ്പെട്ട വീടാണെങ്കില്‍ കൂടി പലരും സ്ഥലപരിധി പോരാതെ വരുമ്പോള്‍ വീട് വലുതാക്കാറുണ്ട്. (അധികമായി മുറികള്‍, ടോയ്‌ലറ്റ് എന്നിവ).

വലിയ അബദ്ധങ്ങളിലേക്ക് ചെന്ന് ചാടാന്‍ ഒരു നിമിഷത്തെ തെറ്റായ തീരുമാനം മാത്രം മതി. വാസ്തു വിദഗ്ധന്റെ സഹായത്തോടെ മാത്രം വിടു വികസിപ്പിക്കുന്നതാണ് അഭികാമ്യം.

ശാസ്ത്രീയത പടിഞ്ഞാറ്റിനി


വാസ്തു മണ്ഡലത്തില്‍ ഒരു പടിഞ്ഞാറ്റിനി പുര നിര്‍മ്മിയ്‌ക്കേണ്ട രീതി ചിത്രത്തില്‍ നിന്ന് മനസിലാക്കാം. പുറത്തുള്ള ചതുരം വാസ്തുമണ്ഡലത്തേയും അകത്തെ ചതുരം വീടിനേയും സൂചിപ്പിക്കുന്നു.
uploads/news/2018/06/229150/joythiVATU280618a.jpg
പടിഞ്ഞാറ്റിനി

വാസ്തുമണ്ഡലത്തിന്റെ മധ്യഭാഗം ബ്രഹ്മനാഭിയും വീടിന്റെ മധ്യഭാഗം ഗൃഹനാഭിയും ഒരേ ബിന്ദുവില്‍വരാതെ തെക്ക്പടിഞ്ഞാറ് ഭാഗത്തേക്ക്് ഇറക്കിവേണം നിര്‍മ്മിക്കുവാന്‍. പടിഞ്ഞാറ്റിന് വീടി ന്റെ ബ്രഹ്മനാഭി വാസ്തുമണ്ഡലത്തിന്റെ നിര്യാതിഖണ്ഡത്തില്‍ ആവണം.

വടക്കിനി


വാസ്തു മണ്ഡലത്തില്‍ വടക്കിനി നിര്‍മ്മിക്കേണ്ട രീതി ചിത്രത്തില്‍ നിന്ന് മനസിലാക്കാം. വാസ്തുമണ്ഡലത്തിന്റെ മദ്ധ്യഭാഗമായ ബ്രഹ്മനാഭിയും ഗൃഹത്തിന്റെ മദ്ധ്യഭാഗമായ ഗൃഹനാഭിയും ഒരേ ബിന്ദുവില്‍ വരാതെ വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് ഇറക്കിവേണം ഗൃഹം നിര്‍മ്മിക്കാന്‍. വടക്കിനി പുരയുടെ ഗൃഹനാഭി വാസ്തുമണ്ഡലത്തിന്റെ ഈ ഗാനബന്ധത്തില്‍ ആകണം.

ഒരു പടിഞ്ഞാറ്റിനി പുര നിര്‍മ്മിച്ചാല്‍ ആ ഗൃഹത്തില്‍ കൂടുതല്‍ മുറ്റം ഉണ്ടാകേണ്ടത് തെക്ക്് പടിഞ്ഞാറ് ദിക്കുകളിലാണ്. മുകളില്‍ പറഞ്ഞ രീതിയില്‍ അല്ലാതെ ഗൃഹമധ്യഭാഗമായ ഗൃഹനാഭിയും, വാസ്തുമണ്ഡലത്തിന്റെ മദ്ധ്യഭാഗമായ ബ്രഹ്മനാഭിയും ഒരേ ബിന്ദുവില്‍ വരുന്ന വിധത്തില്‍ തെറ്റായാണ് പല വീടുകളും നിര്‍മ്മിയ്ക്കപ്പെട്ടിരിക്കുന്നത്.

നിര്‍മ്മിച്ച ഗൃഹത്തിന്റെ ഗൃഹനാഭി മാറ്റാന്‍ സാദ്ധ്യമല്ല. പക്ഷേ വാസ്തുമണ്ഡലം വേണ്ടവിധം പുന:ക്രമീകരിച്ച് ബ്രഹ്മനാഭി, ഗൃഹനാഭി എന്നിവ ഒരേ ബിന്ദുവില്‍ വരുന്ന ദോഷത്തില്‍ നിന്ന് രക്ഷനേടാം.

അങ്ങനെ ഗൃഹനാഭി ഈശാനഖണ്ഡത്തിലോ, നിര്യാതഖണ്ഡത്തിലോ വരുത്തി വാസ്തുമണ്ഡലം പുനര്‍ക്രമീകരിച്ച് തരാന്‍ ഒരു വാസ്തു വിദഗ്ധന് കഴിയും.

uploads/news/2018/06/229150/joythiVATU280618b.jpg
വടക്കിനി

എക്‌സ്റ്റന്‍ഷന്‍


മുകളില്‍ പറഞ്ഞപ്രകാരം പടിഞ്ഞാറ്റിനി പുരയിലോ, തെക്കിനി പുരയിലോ നിര്‍മ്മിച്ച് ഗൃഹത്തില്‍ നിലവില്‍ ഉള്ളതില്‍ അധികമായി മുറികള്‍, ടോയിലറ്റുകള്‍ എന്നിവ കൂട്ടിച്ചേര്‍ക്കേണ്ടി വരുമ്പോള്‍ നിര്‍ബന്ധമായും വാസ്തു വിദഗ്ധന്റെ സേവനം തേടുക. ഇന്ന് കേരളത്തിലെ 70 % വീടുകളിലും താമസിക്കുന്നവര്‍ തെറ്റായി വീട് എക്‌സ്റ്റന്‍ഷന്‍ നടത്തിയതുമൂലം ദോഷം അനുഭവിക്കുന്നവരാണ്.

അധികം തുക ചെലവഴിക്കാതെ തന്നെ ദോഷകരമായ നിര്‍മ്മിതികളെ നമുക്ക് അനുകൂലമാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഒരു അനുഗ്രഹിത വാസ്തു വിദഗ്ധന് കഴിയും. കിഴക്കിനി പുരയിലും തെക്കിനി പുരയിലും വരുന്ന ദോഷങ്ങളും ഇപ്രകാരം പരിഹരിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു വീടിന് വേണ്ടി ആഗ്രഹിക്കുന്നവര്‍, ദോഷഫലം ഏകുന്ന വീടുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ ദോഷമില്ലാത്ത ഭൂമിയും, വാസ്തു അനുസരിച്ചുള്ള ഒരു ഗൃഹവും ലഭിയ്ക്കാന്‍ വാസ്തു ഗായത്രി ജപിക്കുന്നത് ഉചിതമായിരിക്കും.

ഓം അനുഗ്രഹ രൂപായ വിദ്മഹേ
ഭൂമി പുത്രായ ധീമഹി
തന്നോ വാസ്തു പുരുഷ പ്രചോദയ
ജഗദീശ്വരന്‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

പ്രസൂന്‍ സുഗതന്‍
വാസ്തു കണ്‍സള്‍ട്ടന്റ്
കോട്ടയം , 9946419596

Ads by Google
Thursday 28 Jun 2018 03.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW