Friday, April 19, 2019 Last Updated 46 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 03.07 PM

പഠിക്കാം നന്‍മയുടെ പാഠം

''പാഠപുസ്തകങ്ങള്‍ക്കൊന്നും പകര്‍ന്നു നല്‍കാനാകാത്ത നന്മയുടെ പാഠം തങ്ങളുടെ ജീവിതം കൊണ്ട് കുട്ടികളെ പഠിപ്പിക്കുകയാണ് ലിന്‍സി ടീച്ചറും ഭര്‍ത്താവ് സെബാസ്റ്റിയനും...''
uploads/news/2018/06/229146/lincytecher280618.jpg

''പാഠപുസ്തകങ്ങള്‍ക്കൊന്നും പകര്‍ന്നു നല്‍കാനാകാത്ത നന്മയുടെ പാഠം തങ്ങളുടെ ജീവിതം കൊണ്ട് കുട്ടികളെ പഠിപ്പിക്കുകയാണ് ലിന്‍സി ടീച്ചറും ഭര്‍ത്താവ് സെബാസ്റ്റിയനും...''

അദ്ധ്യായം: 1
ആകാശിന്റെ സ്വപ്നവീട്

കറുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചെറിയ ഒറ്റമുറി വീട്. വീട്ടുപകരണങ്ങ ളൊന്നുമില്ല. കട്ടിയുള്ള പേപ്പര്‍ നിലത്തു വിരിച്ചാണ് ഉറക്കം. പുസ്തകങ്ങളോ ബാ ഗോ സൂക്ഷിക്കാന്‍ ഒരിടമില്ല. മഴയില്‍ ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക്ക് ഷീ റ്റു കളും ഇഴജന്തുക്കളുടെ ശല്യവും. ഉ റക്കമില്ലാത്ത രാത്രികള്‍...

ഇതായിരുന്നു ഒന്നാം ക്ലാസുകാരന്‍ ആകാശിന്റെ വീട്. ഏഴാം ക്ലാസുകാരനാ യ സഹോദരനും നാലാം ക്ലാസുകാരി സഹോദരിക്കും അമ്മയ്ക്കുമൊപ്പം ആകാ ശ് ദുരിതങ്ങളോട് കൂട്ടുകൂടി തുടങ്ങിയ തായിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ല്ലാം പല കാരണങ്ങളാല്‍ നിഷേധിക്കപ്പെ ട്ടതോടെ ദുരിതങ്ങളെ കൂട്ടുപിടിച്ച് ജീവി തം തള്ളി നീക്കാന്‍ ആകാശ് സ്വയം തീ രുമാനിക്കുകയായിരുന്നു.

പക്ഷേ ആകാശിന്റെ ജീവിതത്തിലേ ക്ക് പ്രതീക്ഷയുടെ നാളുകള്‍ കടന്നു വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. കൈവിട്ടുപോയ സ്വപ്നങ്ങളെ കൈപ്പിടി യിലൊതുക്കാന്‍ ആ കുഞ്ഞുകരങ്ങള്‍ക്ക് ശക്തി പകര്‍ന്ന ഒരാള്‍ അവന്റെ ജീവിത ത്തിലേക്ക് കടന്നു വന്നു. അധ്യാപിക യായ ലിന്‍സി. ഇടുക്കി കട്ടപ്പന മുരി ക്കാട്ടുകുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്്കൂളിലെ അധ്യാപിക.

കൂലിപ്പണിക്കാരുടെ മക്കളാണ് ഭൂരിഭാ ഗവും ഈ സ്‌കൂളില്‍. സ്‌കൂള്‍ കുട്ടികള്‍ ക്കൊപ്പം ഭവന സന്ദര്‍ശനം എന്ന പരിപാ ടിയുടെ ഭാഗമായാണ് ലിന്‍സി ആദ്യമായി ആകാശിന്റെ വീട്ടിലെത്തുന്നത്.

uploads/news/2018/06/229146/lincytecher280618a.jpg

പ്രിയ വിദ്യാര്‍ത്ഥിയുടെ വീടിന്റെ ദയനീയത കണ്ട് ഹൃദയം തകര്‍ന്ന ലിന്‍സിക്ക് ഉറ ക്കം നഷ്ടപ്പെട്ടു. മകനോളം പ്രായമുള്ള ആകാശ് ദുരിതങ്ങളുടെ മേല്‍ വെറും പേപ്പര്‍ വിരിച്ചുറങ്ങുന്ന കാഴ്ച അവരെ അസ്വസ്ഥയാക്കി. ആകാശിന് ഒരു വീട് നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായാണ് പിറ്റേന്നവരുണര്‍ന്നത്.

കുട്ടിക്കാനം മരിയന്‍ കോളജ് ജീവ നക്കാരനായ ഭര്‍ത്താവ് സെബാസ്റ്റിയനോ ട് ലിന്‍സി ആഗ്രഹമറിയിച്ചു. പിന്നെ ഇ രുവരും ചേര്‍ന്ന് ആകാശിന് വീട് നിര്‍ മ്മിക്കാനുള്ള നെട്ടോട്ടമായി. വിവിധ സം ഘടനകളുടെയും മറ്റ് അധ്യാപകരുടെയും സഹായം തേടി.

ഒപ്പം ആകാശിന്റെ സഹ പാഠികള്‍ നല്‍കിയ ആള്‍ബലവും കൂടി കരുത്ത് പകര്‍ന്നതോടെ സ്വപ്നവീട് പടി പടിയായി ഉയര്‍ന്നു. സ്വന്തം പരിമിതികള്‍ മറന്ന് ആകാശിന്റെ വീട് നിര്‍മ്മാണത്തിന് വേണ്ടി ലിന്‍സിയും സെബാസ്റ്റിയനും ഉറ ക്കം കളഞ്ഞിറങ്ങി.

ഒരു വര്‍ഷമായി ആകാശ് മഴയെ പേടി ക്കാതെ ഉറങ്ങുന്നു. സ്വസ്ഥമായി പഠിക്കാ ന്‍ അവനിന്ന് അടച്ചുറപ്പുള്ള വീടുണ്ട്. തന്റെ അദ്ധ്യാപികയുടെ സ്‌നേഹവാത്സല്യമുണ്ട്. പുതിയ വീട്ടിലിരുന്ന് അവനിന്ന് ഭാവിയെക്കുറിച്ച് സ്വപ്നം കണ്ട് തുടങ്ങി.

അദ്ധ്യായം: 2
അഭിജിത്തിന്റെ അഭിലാഷം


ആകാശിന്റെ വീട് എന്ന സ്വപ്നം സാധ്യ മാക്കുന്നതിന് ലിന്‍സിക്കൊപ്പം മുന്നില്‍ നിന്ന ഒരു കൂട്ടുകാരന്‍. അഭിജിത്ത്. സ്വ ന്തം വേദനകള്‍ ഉള്ളിലൊതുക്കിയാണ് അവന്‍ സഹപാഠിക്ക് വേണ്ടി അധ്വാനിക്കാനിറങ്ങിയതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ആകാശിന്റെ വീട് പൂര്‍ത്തിയാക്കിയ ശേഷം അവന്‍ അദ്ധ്യാപികയായ ലിന്‍സിയെ കാണാനെത്തി.

കാറ്ററിംഗ് സര്‍വ്വീസിന് പോയി സമ്പാ ദിച്ച 10000 രൂപ ലിന്‍സിക്കു നേരേ നീട്ടി അവന്‍ ചോദിച്ചുു::എനിക്കും ഒരു വീട് വച്ചു തരാമോ ടീച്ചറേ??

അമ്മയും അച്ഛനും ഇല്ലാത്ത അഭി ജിത്തിന്റെ ചോദ്യം ലിന്‍സിയിലെ അമ്മ യെ വിളിച്ചുണര്‍ത്തി. തറ മാത്രം പൂര്‍ത്തി യാക്കി മുടങ്ങിപ്പോയ വീടിന്റെ പണി യേറ്റെടുത്ത് അഭിജിത്തിന് ആശ്രയമേ കലായിരുന്നു ലിന്‍സിയുടെയും സെബാ സ്റ്റിയന്റെയും അടുത്ത ലക്ഷ്യം.

ലിന്‍സി സ്വന്തമായി പ്ലാന്‍ തയ്യാറാക്കി വീടിന്റെ പണി തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടു വകവയ്ക്കാതെ പ്രതീക്ഷയുടെ കൈ പിടിച്ച് സുമനസുകളുടെ സഹായത്തോ ടെ അവരൊന്നിച്ച് സ്വപ്നങ്ങള്‍ പണി തുയര്‍ത്തി.

ഇന്ന് അഭിജിത്തിനും സ്വന്തമായൊരു വീടുണ്ട്. നേര്‍വഴിയേ നയിക്കാന്‍ അമ്മ യെ പോലെ കരുതലുമായി തന്റെ പ്രിയ അധ്യാപികയുടെ കൂട്ടുണ്ട്. കൂട്ടുകാരെ പ്പോലെ അവനും നല്ല നാെളകള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു.

uploads/news/2018/06/229146/lincytecher280618d.jpg
അഭിജിത്തിന്റെ വീട് നിര്‍മ്മാണഘട്ടത്തില്‍

അദ്ധ്യായം: 3
അഞ്ജിതയുടെ ആഘോഷം


സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള ലിന്‍സിയു ടെ മറ്റൊരു യാത്ര. ഇത്തവണ അഞ്ജിത യുടെ വീട്ടിലേക്കാണ്. വീട് എന്നാണ് അഞ്ജിത പറഞ്ഞതെങ്കിലും അവിടെ എത്തിയവര്‍ക്കൊന്നും വീട് കാണാനായില്ല.

കല്ലടുക്കിവച്ച് മറതീര്‍ത്ത ഒരു ഒറ്റ മുറി ഷെഡ്. പരിമിതികള്‍ക്ക് നടുവില്‍ ജ നിച്ചു വളര്‍ന്ന അഞ്ജിതയുടെ കുഞ്ഞു മ നസ്സില്‍ വീട് അത്രത്തോളമേ ഉണ്ടായിരുന്നുള്ളൂ.

നിറവയറുണ്ടെങ്കിലേ നിറമു ള്ള സ്വപ്നം കാണാന്‍ കഴിയൂ എന്ന പാഠ മാണ് ആ വിദ്യാര്‍ത്ഥിനി തന്റെ അദ്ധ്യാപി കയെ അനുഭവകാഴ്ചകളിലൂടെ പഠിപ്പി ച്ചത്. ലിന്‍സിക്ക് അതൊരുള്‍വിളിയായി.

ഓണക്കാലമായിരുന്നു. ലിന്‍സി ഓ ണം ബോണസ് മാറ്റിവച്ചു. സദ്യയും കുടുംബത്തിന്റെ ഓണക്കോടിയും ഒഴിവാക്കി. അഞ്ജിതയുടെ വീട് എന്ന ചിന്ത മാത്രമായി മനസ്സില്‍.

മറ്റദ്ധ്യാപകരുടെ സഹായവും തേടി. ശമ്പളത്തില്‍ നിന്ന് തിരികെ പിടിക്കാമെന്ന വ്യവസ്ഥയില്‍ ആവശ്യത്തിനുള്ള പണം കണ്ടെത്തി അവര്‍ വീടിന് വേണ്ടി ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഒടുവില്‍ ഒരിക്കലും മറക്കാനാകാത്ത ഓണദിനങ്ങളാണ് ലിന്‍സി തന്റെ വിദ്യാര്‍ത്ഥിക്ക് സമ്മാനിച്ചത്. സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്ന വീട്ടിലാണ് അഞ്ജിത ഇപ്പോള്‍ ഓണമാഘോഷിക്കുന്നത്. കാണാന്‍ മറന്ന സ്വപ്നങ്ങളുടെ ലോകത്ത് ലിന്‍സി ടീച്ചറുടെ കൈപിടിച്ച് അവളും യാത്ര തുടങ്ങിയിരിക്കുന്നു...!

uploads/news/2018/06/229146/lincytecher280618b.jpg
ലിന്‍സി ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളിലെ പച്ചക്കറി വിളവെടുപ്പിനിടയില്‍

അദ്ധ്യായം: 4
നന്മയുടെ സന്ദേശം

മുരിക്കാട്ടുകുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിച്ച സമയമാണ് ലിന്‍സി ടീച്ചറുടെ മനസ്സില്‍ നന്മയുടെ വെളിച്ചം വീശുന്നത്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി ഓടിയെത്തി ചോദിച്ചു

ടീച്ചറെ ഉച്ചക്കഞ്ഞി എപ്പോ കൊടുക്കും?

എന്നത്തേയും പോലെ. ടീച്ചര്‍ ഉത്തരം നല്‍കി.

തൊട്ടടുത്ത പിരിയഡ് കഴിഞ്ഞതും ആ പെണ്‍കുട്ടി വീണ്ടും ഓടിയെത്തി ചോദിച്ചു: ഉച്ചക്കഞ്ഞി കൊടുക്കാറായോ ടീച്ചറെ?
മുഖത്തെ ക്ഷീണം കണ്ട ലിന്‍സി ടീച്ചര്‍ അവളെ ചേര്‍ത്ത് പിടിച്ച് ചോദിച്ചു:മോളെന്താ രാവിലെ ഒന്നും കഴിച്ചില്ലേ?

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. കുറച്ച് നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അവള്‍ പറഞ്ഞു: ഇല്ല ടീച്ചറേ... ഇന്നലത്തെ ചോറല്പം ബാക്കി ഉണ്ടായിരുന്നത് രാവിലെ അമ്മ അനിയന് കൊടുത്തു... അവന്‍ ചെറുതല്ലേ... എനിക്ക് ഒന്നും കിട്ടിയില്ല...

അവള്‍ കണ്ണുകള്‍ തുടക്കുമ്പോള്‍ ലിന്‍സി ടീച്ചറുടെ കണ്ണുകളില്‍ കണ്ണീര്‍ നിറഞ്ഞിരുന്നു... ഭക്ഷണം പോലും ഇല്ലാത്ത വീടുകളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലാനും സഹായിക്കാനുമുള്ള ചിന്ത ഉടലെടുത്തത് പിന്നീടാണ്... മൂന്നു കുട്ടികള്‍ക്ക് വീടും പാവപ്പെട്ട കുട്ടികള്‍ സഹായങ്ങളും നല്‍കി കഴിഞ്ഞു ലിന്‍സി.

ഭര്‍ത്താവ് സെബാസ്റ്റിയന്‍ ജോലി ചെയ്യുന്ന മരിയന്‍ കോളജിലെ കുട്ടികളെയും നന്മയുടെ വഴി പഠിപ്പിക്കുകയാണ് ഇവരിന്ന്. മരിയന്‍ കോളജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പാവപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സെബാസ്റ്റിയനും ലിന്‍സിയും.

ലിന്‍സി ടീച്ചര്‍ സേവന വഴിയിലേക്ക് ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു.

uploads/news/2018/06/229146/lincytecher280618c.jpg
ലിന്‍സി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം

ടീച്ചറും ഭര്‍ത്താവ് സെബാസ്റ്റിയനും ഇ പ്പോഴും തിരക്കിലാണ്. അത്രയൊന്നും സമ്പന്നമല്ലാത്ത സ്വന്തം കുടുംബത്തിന്റെ സാഹചര്യങ്ങളെ നേരിടാനുള്ള നെട്ടോട്ടമ ല്ല, മറിച്ച് ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കാനുള്ള തിരക്ക്.

രണ്ടു കുട്ടികളുടെ വീടിന്റെ ഭാഗി കമായ പണികളും ഇതിനിടെ പൂര്‍ത്തി യാക്കി. വരും നാളുകളിലും ഇത്തരം സ ഹായങ്ങള്‍ മനസറിഞ്ഞ് ചെയ്യണമെന്ന ആഗ്രഹമാണ് ഇവര്‍ക്ക്.

ആഗ്രഹം നടന്ന ശേഷമുള്ള കുട്ടിക ളുടെ സന്തോഷം കാണുന്നതിനേക്കാള്‍ മറ്റെന്തു സംതൃപ്തിയാണുള്ളത്?ടീച്ചര്‍ നന്മയുടെ സന്ദേശം പകരുകയാണ്.

സ്‌കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ ചുമതലയും ലിന്‍സി ടീച്ചര്‍ക്കാണ്. വിഷമുക്ത ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണമെന്നതും ടീച്ചര്‍ക്ക് നിര്‍ബന്ധം. ഒപ്പം മണ്ണിന്റെ മനസറിഞ്ഞ് സ്വന്തം മക്കളുള്‍പ്പടെയുള്ള കുട്ടികള്‍ വളരണമെന്ന ആഗ്രഹവുമുണ്ട്.

കുട്ടികളുടെ താല്പര്യവും വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചതിന്റെ ഫലമാണ് 2017 18 അദ്ധ്യയന വര്‍ഷം ഉച്ചകഞ്ഞിക്ക് ഏറ്റവുമധികം പച്ചക്കറി ഉദ്പാദിപ്പിച്ച സ്‌കൂള്‍ കൃഷിത്തോട്ടത്തിനുള്ള സര്‍ക്കാരിന്റെ പുരസ്‌കാരവും ഈ സ്‌കൂളിനെ തേടിയെത്തിയത്.

ആശ്രയമില്ലാതെയും ആനുകൂല്യങ്ങള്‍ ലഭിക്കാതെയും ദുരിതക്കയത്തിലാണ്ട വിദ്യാര്‍ഥികളുടെ കൈപിടിച്ച് സ്വപ്നങ്ങളുടെ ലോകത്തേക്ക് അവര്‍ നടക്കുകയാണ്.

വീണ്ടുമൊരു അദ്ധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ക്കൊന്നും പകര്‍ന്നു നല്‍കാനാകാത്ത നന്‍മയുടെ പാഠം തങ്ങളുടെ ജീവിതം കൊണ്ട് കുട്ടികളെ പഠിപ്പിക്കുകയാണ് ലിന്‍സി ടീച്ചറും ഭര്‍ത്താവും.

ദീപു ചന്ദ്രന്‍

Ads by Google
Thursday 28 Jun 2018 03.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW