Thursday, June 28, 2018 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 01.13 PM

പിടിച്ചെടുത്തത് 1400 നെക്ലസുകള്‍, 2200 മോതിരങ്ങള്‍, 2100 വളകള്‍, 2800 കമ്മലുകള്‍, 567 ബാഗുകള്‍, 234 സണ്‍ഗ്ലാസുകള്‍; ഈ പ്രസിഡന്റ് ചില്ലറക്കാരല്ല

uploads/news/2018/06/229134/najeeb-razaq.jpg

ആറു കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡില്‍ മലേഷ്യന്‍ മുന്‍ പ്രസിഡന്റ് നജീബ് റസാക്കില്‍ നിന്ന് പിടികൂടിയത് 273 ദശലക്ഷം ഡോളറിന്റെ വസ്തുവകകള്‍. മലേഷ്യന്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് കോടിക്കണക്കിനു ഡോളര്‍ നഷ്ടമായതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നജീബ് റസാഖിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. മലേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുകെട്ടലാണിതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തലവന്‍ അമര്‍ സിംഗ് പറഞ്ഞു.

12,000 ആഭരണങ്ങള്‍, 567 ബാഗുകള്‍, 234 സണ്‍ഗ്ലാസുകള്‍ എന്നിവ പിടികൂടിയതില്‍ ഉള്‍പ്പെടുന്നു. ആറു കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിലാണ് ഇത്രയും വസ്തുക്കള്‍ പിടികൂടിയത്. ആഭരണങ്ങളില്‍ 1400 നെക്ലസുകള്‍, 2200 മോതിരങ്ങള്‍, 2100 വളകള്‍, 2800 കമ്മലുകള്‍, 1600 ആഭരണ പിന്നുകള്‍ എന്നിവയാണ് ഉള്ളത്. പതിനാറു ദിവസമെടുത്താണ് ഇതെല്ലാം എണ്ണിത്തീര്‍ത്തതെന്ന് അമര്‍ സിംഗ് പറഞ്ഞു. 11 നോട്ടെണ്ണല്‍ യന്ത്രങ്ങളും 22 ബാങ്ക് ഓഫീസര്‍മാരും വേണ്ടി വന്നു നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍. നജീബിനേയും കുടുംബത്തേയും ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും അമര്‍ സിംഗ് പറഞ്ഞു. നേരത്തെ നജീബിന്റെ അടച്ചിട്ട വീട്ടില്‍ നിന്നും 26 രാജ്യങ്ങളിലെ കറന്‍സികള്‍ കണ്ടെത്തിയിരുന്നു. 28.6 ദശലക്ഷം ഡോളര്‍ ആയിരുന്നു മൂല്യം.

Ads by Google
Thursday 28 Jun 2018 01.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW