Saturday, September 08, 2018 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 12.24 PM

വീഡിയോ ചാറ്റ്, എആര്‍ ഫില്‍റ്ററുകള്‍: പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

instagram

ഇന്‍സ്റ്റാഗ്രാമിലെ ഡയറക്‌ട് മെസേജില്‍ വീഡിയോ ചാറ്റ് സേവനം എത്തി. കൂടാതെ, പുതിയ എആര്‍ ഫില്‍റ്ററുകളും എക്‌സ്‌പ്ലോറില്‍ പുതിയ ടോപ്പിക് ചാനലുകളും ഉണ്ടാവലും. ഗ്രൂപ്പ് വീഡിയോ ചാറ്റ് സൗകര്യവും ഡയറക്റ്റ് മെസേജിങ് സംവിധാനത്തില്‍ അവതരിപ്പിക്കുന്ന വിഡിയോകോള്‍ ഫീച്ചറില്‍ ഉണ്ടാവും.

പുതിയ ഫീച്ചറിൽ ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചുകൊണ്ടുതന്നെ വീഡിയോകോള്‍ ചെയ്യാന്‍ കഴിയും വിധം പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡും ഉണ്ട്. ഇതുവഴി വീഡിയോ ചാറ്റ് വിന്‍ഡോ ഡിസ്‌പ്ലേയുടെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തി, ബ്രൗസിങ്, ചാറ്റിങ്, എന്നിവയെല്ലാം സാധ്യമാവും. വീഡിയോകോളിനായി ഫോണ്‍ നമ്ബറിന്റെ ആവശ്യമില്ല. ഡയറക്റ്റ് വഴി ചാറ്റ് ചെയ്ത ആരുമായും വീഡിയോകോള്‍ ചെയ്യാന്‍ കഴിയും. ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ചാറ്റ് ചെയ്യാന്‍ ഏതെങ്കിലും ഒരു ഡയറക്റ്റ് ചാറ്റ് ഓപ്പണ്‍ ചെയ്യുക, എന്നിട്ട് ചാറ്റ് വിന്‍ഡോയില്‍ വലത് ഭാഗത്ത് താഴെയായി കാണുന്ന ക്യാമറ ചിഹ്നം തിരഞ്ഞെടുക്കുക. അപ്പോള്‍ ആരെയാണോ വിളിക്കുന്നത് അയാള്‍ക്ക് ഫോണ്‍ റിങ് ലഭിക്കും. നിങ്ങൾക്ക് കൂടുതല്‍ ആളുകളെ ഇതില്‍ ചേര്‍ക്കാം. ഫോണ്‍കോള്‍ അവസാനിപ്പിക്കാൻ റെഡ് ഐക്കണ്‍ അമര്‍ത്തുക.

പുതിയ ക്യാമറ ഇഫക്റ്റുകളും, എആര്‍ ഫില്റ്ററുകളും പുതിയ അപ്ഡറ്റിലുണ്ടാകും. ബ്ലോക്ക് ചെയ്തവരുമായി വീഡിയോകോള്‍ ചെയ്യാന്‍ കഴിയില്ല. മറ്റൊരാളില്‍ നിന്നുള്ള സന്ദേശങ്ങളും മറ്റും നിശബ്ദമാക്കി നിര്‍ത്താനുള്ള മറ്റൊരു ഫീച്ചറും ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW