ടൊയോട്ടയുടെ ആഢംബര വാഹനമായ ലക്സസ് തങ്ങളുടെ 121,000 കാറുകള്‍ തിരിച്ചു വിളിക്കുന്നു. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നാണ് ഈ നടപടി. ഇഎന്തു കാരണത്താലാണ് ന്ധന ചോര്‍ച്ച സംഭവിച്ചതെന്ന് പരിശോധിക്കണം. കാരണം വാഹനത്തില്‍ തങ്ങള്‍ വളരെ മികച്ച സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്ബനി അധികൃതര്‍ വ്യക്തമാക്കി.
വാഹനങ്ങളിലെ ഇന്ധന പൈപ്പ് മാറ്റി പകരം വളരെ മെച്ചപ്പെട്ട പൈപ്പുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കാനാണ് തീരുമാനം. ഇതിനായി ഡീലര്‍മാരെ സമീപിക്കാമെന്നും, ഇവയ്ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതല്ലെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് ആദ്യം തന്നെ ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഉടമകള്‍ക്ക് ഇ മെയില്‍ വഴി വിവരം അറിയിക്കുമെന്നും കമ്ബനി വ്യക്തമാക്കി.കമ്ബനി ലോകവ്യാപകമായാണ് ലക്സസ് തിരിച്ചു വിളിച്ചിരിക്കുന്നത്. കൂടുതല്‍ യു എസിലാണ്.