Tuesday, July 16, 2019 Last Updated 32 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 11.25 AM

5 ക്യാമറകളുമായി ഒരു സൂപ്പർ ഫോൺ

lg v40

5 ക്യാമറകളുമായി ഒരു ഫോൺ വിപണിയിലേക്ക് എത്തുന്നു. എൽജിയാണ് ഈ പുത്തൻ ക്യാമറ സെറ്റപ്പ് അവതരിപ്പിക്കാൻ പോകുന്നത്. എൽജിയുടെ വി സീരീസിൽ പെട്ട V40 മോഡലിൽ ആയിരിക്കും ഈ രീതിയിൽ 5 ക്യാമറകൾ ഉണ്ടാകുക. പിറകിൽ മൂന്ന് സെൻസറുകളും മുൻവശത്ത് രണ്ടു സെൻസറുകളും അടക്കം മൊത്തം 5 ക്യാമറകൾ.

ഫേസ് അൺലോക്ക് സംവിധാനത്തിനും മേലെയായി 3ഡി മാപ്പിംഗ് സംവിധാനം കൂടെ ഒരുങ്ങും. മെമ്മറി 6 ജിബി, 8 ജിബി അതുപോലെ 64 ജിബി, 128 ജിബി എന്നിവയും പ്രതീക്ഷിക്കാം. ഫോണിൽ അഞ്ചു ക്യാമറകൾക്ക് പുറമെ OLED അല്ലെങ്കിൽ എൽസിഡി ഡിസ്പ്ളേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. പ്രോസസറിന്റെ കാര്യത്തിൽ Snapdragon 845 തന്നെയാവാൻ ആണ് സാധ്യത. ഇത് കൊകൂടാതെ V30 യുടെ പിൻഗാമികളായ V30S, V35 എന്നിവയും ഉടൻ ഇറങ്ങാനിരിക്കുകയാണ്.

മുൻപ് വാവെയ് പി 20 പ്രൊ 4 ക്യാമറയുമായി എത്തിയിരുന്നു. മുൻവശം ഒന്നും പിറകിൽ മൂന്നുമായിരുന്നു വാവെയ് പി 20 പ്രോയുടെ ക്യാമറ സെറ്റപ്പ്. ഇപ്പോഴിതാ പി 20 പ്രോയെയും കടത്തിവെട്ടിക്കൊണ്ട് 5 ക്യാമറകളുമായി എൽജിയുടെ വി സീരീസിൽ പെട്ട V40 മോഡൽ എത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW