Monday, July 22, 2019 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 11.19 AM

അക്കിലസ് പൂച്ചയ്ക്ക് പൊങ്കാല; തമ്മിലടിച്ച അര്‍ജന്റീനയ്ക്കും ബ്രസീലിനും ലാത്തിയടി

തലയ്ക്ക് പിടിച്ച കാല്‍പന്ത് ലഹരി - 3
uploads/news/2018/06/229108/fodblstory280618.jpg

ഇന്നലെ പുലര്‍ച്ചെ അവസാനിച്ച അര്‍ജന്റീന-െനെജീരിയ മത്സരത്തിനു തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. എവിടെ...ആ പൂച്ചയെവിടെ?...പന്നി. െനെജീരിയ ജയിക്കുമെന്നു പ്രവചിച്ച അക്കിലസ് എന്ന പൂച്ചയോടുള്ള കലിപ്പായിരുന്നു പ്രത്യക്ഷത്തിലത്.

എന്നാല്‍, കയ്യാലപ്പുറത്തിരുന്ന അര്‍ജന്റീനയുടെ പേരില്‍ തന്നെ പരിഹസിച്ച കൂട്ടുകാരോടുള്ള കട്ടക്കലിപ്പായിരുന്നു ആ വാക്കുകള്‍. മെസി കളി തുടങ്ങും മുമ്പേ അര്‍ജന്റീനയുടെ ആരാധകനായ ഈ മാധ്യമപ്രവര്‍ത്തകന് ആദ്യത്തെ കണ്‍മണി പിറന്നത് ഇക്കഴിഞ്ഞ അര്‍ജന്റീന-ക്രൊയേഷ്യ മത്സരത്തിനു തലേന്നാണ്.

ഏറ്റുവാങ്ങിയ കുഞ്ഞിനെ ആരാധകന്‍ നേരേ കിടത്തിയത് അര്‍ജന്റീനയുടെ ജഴ്‌സിയില്‍. പിറ്റേന്നു കളിമാറി; ക്രൊയേഷ്യയോട് അര്‍ജന്റീന തോറ്റു. കോട്ടയത്തൊരു അര്‍ജന്റീന ആരാധകന്‍ ആറ്റില്‍ചാടി.

അച്ഛനായതറിഞ്ഞ് അഭിനന്ദിക്കാന്‍ വിളിച്ച സഹപ്രവര്‍ത്തകരോടുപോലും മാധ്യമപ്രവര്‍ത്തകന്‍ കട്ടക്കലിപ്പിലായിരുന്നു. ഇതറിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചതിങ്ങനെ: ഇന്നെങ്ങാനുമാണു ഞാന്‍ പ്രസവിച്ചിരുന്നതെങ്കില്‍ അതിയാന്‍ ആശുപത്രിയില്‍ പോലും വരില്ലായിരുന്നു!!!. ഭര്‍ത്താവിന്റെ ഫുട്‌ബോള്‍ പനി ഭാര്യയ്ക്കല്ലേ അറിയൂ...

*** താടിക്കാരന്‍ന്‍ ഗോളടിച്ചില്ലെങ്കില്‍ മുടിയെടുക്കാന്‍ ആരാധകന്‍

ഫുട്‌ബോള്‍ ലഹരിയില്‍ മറ്റൊരു അര്‍ജന്റീന ആരാധകന്‍ തല മൊട്ടയടിക്കാന്‍ പന്തയം വച്ചു. താടിക്കാരന്‍ മെസി ഗോള്‍മഴ പെയ്യിച്ചില്ലെങ്കില്‍ തനിക്കു മുടിയേ വേണ്ടെന്നായിരുന്നു ശ
പഥം. എറണാകുളം മുളന്തുരുത്തിയിലാണു സംഭവം. ആരാധകന്റെ പന്തയം പാവം മെസി അറിഞ്ഞില്ല.

അര്‍ജന്റീനയുടെ നില പരുങ്ങലിലായതോടെ ബ്രസീല്‍ ആരാധകര്‍ യുവാവിനെ വളഞ്ഞു, തല ഇപ്പോള്‍ ഷേവ് ചെയ്യണമെന്നായി. കളി തീര്‍ന്നിട്ടില്ലെന്നും അര്‍ജന്റീന തിരിച്ചുവരുമെന്നും മെസി ആരാധകന്‍ തിരിച്ചടിച്ചു. തര്‍ക്കം ഒടുവില്‍ െകെയാങ്കളിയായി. രാത്രി ഒച്ചകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ബ്രസീലുകാരുടെ നടുവില്‍നിന്ന് അര്‍ജന്റീനക്കാരന്റെ തല ഒരുവിധത്തില്‍ രക്ഷപ്പെടുത്തി.

** വായുവിലും 'നീല' അടിക്കാന്‍ ഉമ്മറലി

ശ്വസിക്കുന്ന വായുവില്‍ അര്‍ജന്റീനയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കഴിയാത്തതിന്റെ സങ്കടമേയുള്ളൂ വയനാട് മീനങ്ങാടി കോളിയോത്ത് വീട്ടില്‍ ഉമ്മറലിക്ക്. ഊണിലും ഉറക്കത്തിലുമെല്ലാം അര്‍ജന്റീന. വീടിനും മതിലിനും നീല-വെള്ള ചായം പൂശി. ജനാലവിരിയും കിളിക്കൂടും സ്‌കൂട്ടറുമെല്ലാം അര്‍ജന്റീന.

മക്കള്‍ക്കൊപ്പം അര്‍ജന്റീനയുടെ ജഴ്‌സി ധരിച്ചേ പുറത്തിറങ്ങൂ. കെ.എസ്.ഇ.ബിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മുന്‍താരമായിരുന്ന ഉമ്മറലി, മെസിക്കുവേണ്ടി എന്തും ചെയ്യും. ആരാധനമൂത്ത് അര്‍ജന്റീന ക്ലബ്ബായ ബൊക്കാ ജൂനിയേഴ്‌സിന്റെ പേരില്‍ നാട്ടിലൊരു ഫുട്‌ബോള്‍ ക്ലബും ആരംഭിച്ചു.

** മാടക്കര വേറേ ലെവലാണ്

അന്ധമായ ഫുട്‌ബോള്‍ ഭ്രാന്തിനു മറുപടിയാണു വയനാട്ടിലെ മാടക്കര ഗ്രാമം. ഫുട്‌ബോള്‍ പ്രേമവും ലോകകപ്പ് ആവേശവുമുണ്ടെങ്കിലും ഇവിടുത്തുകാരുടെ ആഘോഷം വ്യത്യസ്തമാണ്.

ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും കാര്യമായി കാണാനില്ല. അതിനുള്ള തുക സ്വരൂപിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇവിടുത്തെ ഫുട്‌ബോള്‍ പ്രേമികള്‍.

ലോകകപ്പ് തുടങ്ങും മുമ്പ് വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഒരു മാടക്കരക്കാരന്‍ പങ്കുവച്ച ആശയമാണ് നാടിനെ സ്വാധീനിച്ചത്. ഫ്‌ളക്‌സ് പ്രളയമില്ലെങ്കിലും ബിഗ് സ്‌ക്രീനില്‍ തത്സമയം കളി കാണാന്‍ മാടക്കരക്കാര്‍ ഒറ്റക്കെട്ടാണ്.

** ഫ്‌ളക്‌സ് പൊക്കിയാല്‍ പോലീസ് പൊക്കും

ഫുട്‌ബോള്‍ കമ്പത്തില്‍ മലപ്പുറത്തിനും കോഴിക്കോടിനും ഒട്ടും പിന്നിലല്ല കണ്ണൂര്‍. എന്നാല്‍, അതിന്റെ പേരില്‍ നാടെങ്ങും പി.വി.സി. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പൊക്കിയാല്‍ പോലീസ് ചുവപ്പുകാര്‍ഡ് പൊക്കും. അതുകൊണ്ടുതന്നെ ജില്ലയില്‍ ഫ്‌ളക്‌സ് യുദ്ധം കുറവാണ്.

പകരം സാമൂഹികമാധ്യമങ്ങളിലാണു കലിപ്പു തീര്‍ക്കുന്നത്. വാതുവയ്പ്പില്‍ ജയിക്കുന്നവര്‍ക്കു പണം മാത്രമല്ല, ആഘോഷം അടിപൊളിയാക്കാന്‍ ഒരു പോത്തിനെക്കൂടി നല്‍കണമെന്നതാണു കണ്ണൂരില്‍ ഒരു മലയോരഗ്രാമത്തിലെ വ്യവസ്ഥ. വരും ദിവസങ്ങളിലേക്കു പണത്തിനു പുറമേ ആടും കോഴിയുമൊക്കെ പന്തയപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

** നെയ്മര്‍ക്കു പാലഭിഷേകം; ആരാധകര്‍ അടിയോടടി

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറുടെ ഫ്‌ളക്‌സില്‍ ആരാധകര്‍ പാലഭിഷേകം നടത്തിയതിനേത്തുടര്‍ന്നു സംഘര്‍ഷമുണ്ടായതു കാസര്‍ഗോഡ്, കാഞ്ഞങ്ങാട്ടെ കീഴൂരിലാണ്. ബ്രസീലും അര്‍ജന്റീനയുംം തമ്മിലടിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. വിവരമറിഞ്ഞെത്തിയ ബേക്കല്‍ എസ്.ഐയുടെ നേതൃത്വത്തില്‍, പോലീസ് എയ്ഡ് പോസ്റ്റിനെ മറച്ചിരുന്ന കൂറ്റന്‍ ഫ്‌ളക്‌സുകളും കട്ടൗട്ടുകളും എടുത്തുമാറ്റി.

ഇതോടെ ബ്രസീലും അര്‍ജന്റീനയും ഒറ്റക്കെട്ടായി കേരളാ പോലീസിനു നേരേ തിരിഞ്ഞു. കാഞ്ഞങ്ങാട് ഡിെവെ.എസ്.പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയതോടെയാണ് ആരാധകര്‍ക്കു സമനിലല തിരിച്ചുകിട്ടിയത്. വരും ദിവസങ്ങളിലെ മത്സരങ്ങള്‍ക്കു കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയാണു ഡിെവെ.എസ്.പി. മടങ്ങിയത്.

** രണ്‍ജി പണിക്കരൊക്കെ എന്ത്?

പാലക്കാട്ട് വാഹനങ്ങള്‍ക്കും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കുംവരെ ഇപ്പോള്‍ വിവിധ ടീമുകളുടെ നിറമാണ്. രണ്‍ജി പണിക്കരെ വെല്ലുന്ന പഞ്ച് ഡയലോഗുകളുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ യഥേഷ്ടം. ആലത്തൂര്‍ മലമലമുക്കിലെ പെരിങ്ങോട്ട്കുന്നില്‍ 35 അടി നീളവും പത്തടി ഉയരവുമുള്ള ഫ്‌ളക്‌സുയര്‍ത്തി ബ്രസീലാണ് ആദ്യം അങ്കം കുറിച്ചത്. ഇതിനു മറുപടിയായി അര്‍ജന്റീന ഫാന്‍സ് സ്ഥാപിച്ചത് 60 അടി നീളവും 20 അടി ഉയരവുമുള്ള ഫ്‌ളക്‌സ്!

** യുവാവിന് അമിതാവേശം; വീട്ടുകാര്‍ക്കു ധനനഷ്ടം

ആവേശം മൂത്ത് ഭ്രാന്തായ അവസ്ഥയിലാണു പാലക്കാട് കാവശ്ശേരി പത്തനാപുരത്തെ ആരാധകര്‍. ഇവരില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് കുറച്ചുകാലം മുമ്പാണ് ഇവിടെ താമസത്തിനെത്തിയത്. ബ്രസീല്‍ ആരാധകനായ ഈ ഇരുപത്തിനാലുകാരന്‍ പ്രദേശത്തുണ്ടായിരുന്ന എതിര്‍ ടീമുകളുടെയെല്ലാം ഫ്‌ളക്‌സുകള്‍ നശിപ്പിച്ചാണ് ആവേശം പ്രകടിപ്പിച്ചത്.

ഈ പാതിരാപ്രതികാരം സി.സി. ടിവി ക്യാമറയില്‍ കുടുങ്ങിയതോടെ പുലിവാലായി. എതിര്‍ ഫാന്‍സുകാര്‍ ഒറ്റക്കെട്ടായി പോലീസിനെ സമീപിച്ചു. ഒടുവില്‍ യുവാവിന്റെ വീട്ടുകാര്‍, മറ്റു രാജ്യങ്ങള്‍ക്കുണ്ടായയ കനത്തനഷ്ടത്തിന് 20,000 രൂപ നല്‍കിയാണു പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. അതിനുശേഷമാണു ബ്രസീല്‍ ആരാധകന്‍ വീണ്ടും വീടിനു വെളിയിലിറങ്ങിയത്.

(അവസാനിച്ചു)

സങ്കലനം: എസ്. ശ്രീകുമാര്‍
തലയ്ക്ക് പിടിച്ച കാല്‍പന്ത് ലഹരി

Ads by Google
Thursday 28 Jun 2018 11.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW