Friday, June 21, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 04.09 PM

സ്ത്രീജാതകത്തില്‍ രാഹു 7, 8 രാശികളില്‍

ഒരുപക്ഷേ, അവള്‍ ഏക മകള്‍ ആയിരിക്കാം. ബന്ധുക്കള്‍ ശത്രുക്കളാകും. മാതാപിതാക്കള്‍ രോഗികളാകും. കുടുംബം താറുമാറാകും. അപമാനഭാരത്താല്‍ മാതാപിതാക്കള്‍ തളര്‍ന്നുപോകും. കൂടെയുണ്ടായിരുന്നവന്‍ ആചാരമര്യാദ അനുസരിച്ച് പിന്നീട് വിവാഹിതനാവാം.
uploads/news/2018/06/228900/joythi270618.jpg

രാഹു ദോഷസ്ഥാനത്താണെങ്കില്‍ വളരെ അപകടകരമാണെന്ന് തിരിച്ചറിയണം. 'ഭൂനേ രാഹു കുലദോഷ ദുഃഖാര്‍ത്ത, വിവാഹം സ്വയം കൃതി.' ഗാന്ധര്‍വ്വവിധിപ്രകാരം വിവാഹം.

വിവാഹം അന്യജാതിമതത്തില്‍നിന്ന്. പിരിഞ്ഞ് നില്‍ക്കേണ്ടിവരുക. സന്താനമില്ലാതെ വരുക. കാമത്തിന്റെ അതിദേവതയാണ് സര്‍പ്പം. രാഹു എവിടെനിന്നാലും ഏഴാം രാശിയില്‍ കേതുവുമുണ്ടാകും. കേതു ഏഴില്‍ നിന്നാലോ വിവാഹമുറപ്പിച്ച തീരുമാനംപോലും വേര്‍പെട്ടുപോകും.

സ്വന്തം മകളെ താലോലിച്ച് വളര്‍ത്തി വിദ്യാഭ്യാസം ചെയ്യിച്ച് പ്രായപൂര്‍ത്തിയായി കഴിയുമ്പോള്‍ യാതൊരുവിധ കടപ്പാടുകളും മാതാപിതാക്കളോട് കാണിക്കാതെ അന്യപുരുഷന്റെ മൊബൈല്‍ പ്രണയത്തില്‍ക്കുടുങ്ങി അന്യസമുദായക്കാരനാണെന്നറിഞ്ഞിട്ടും ആചാരമര്യാദകളും കുടുംബപാരമ്പര്യവും തകര്‍ത്ത് കൈയിലുള്ള മെയ്യാഭരണവുമായി അവന്റെ കൂടെ ഒളിച്ചോടി നാടുചുറ്റി, അനാശാസ്യ നടപടികള്‍ അവലംബിച്ച് മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തരിച്ചുവരേണ്ടതായി വരുന്നു.

ഒരുപക്ഷേ, അവള്‍ ഏക മകള്‍ ആയിരിക്കാം. ബന്ധുക്കള്‍ ശത്രുക്കളാകും. മാതാപിതാക്കള്‍ രോഗികളാകും. കുടുംബം താറുമാറാകും. അപമാനഭാരത്താല്‍ മാതാപിതാക്കള്‍ തളര്‍ന്നുപോകും. കൂടെയുണ്ടായിരുന്നവന്‍ ആചാരമര്യാദ അനുസരിച്ച് പിന്നീട് വിവാഹിതനാവാം.

പെണ്‍കുട്ടി സെക്‌സിന്റെ ഓര്‍മ്മയും ലാളനയും ഓര്‍ത്ത് അവനെക്കുറിച്ചുള്ള സ്മരണകളുമായി അവനെ തിരിച്ചു ലഭിക്കാന്‍ ആഭിചാരവിദഗ്ധരെ സമീപിക്കുന്നു. അവിടെയും അവള്‍ ബലിയാടാകുന്നു.

ഭീകര തുകയ്ക്കുള്ള പൂജകള്‍ നിര്‍ദ്ദേശിക്കുന്നു. അവന്‍ തിരിച്ചുവരുമെന്ന ആഗ്രഹവുമായി പണം പലരില്‍നിന്നും വാങ്ങാന്‍ പ്രേരിതയാകുന്നു. എത്രയെത്ര പെണ്‍കുട്ടികളാണ് ഈ വിധത്തില്‍ പോകുന്നതെന്ന് മാതാപിതാക്കള്‍ അനുഭവങ്ങളുമായി പ്രശ്‌നം നോക്കാന്‍ വരുമ്പോള്‍ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

90 ശതമാനം രോഗങ്ങളും ഗൃഹങ്ങളുടെ ദോഷം മൂലമാണ് സംഭവിക്കുന്നതെന്നറിയുക. എല്ലാ ദോഷങ്ങളും മാറ്റിയെടുക്കാവുന്നതേയുള്ളൂ. തന്റെ കുട്ടികളുടെ ഗ്രഹനില നേരത്തെ ഒരു ജ്യോത്സ്യനെ കാണിച്ച് വരാനിരിക്കുന്ന ദുര്‍വിധി- അന്യജാതി മതസ്ഥരുടെ കൂടെ ഒളിച്ചോടുന്നതിന് കാരണമായ ഗൃഹങ്ങളുടെ നില്പ്- ജന്മാന്തരദോഷങ്ങള്‍ ഇത് മനസ്സിലാക്കിയിരിക്കണം. കാമത്തിന്റെ അധിദേവതയാണ് സര്‍പ്പം.

പൂര്‍വ്വജന്മദോഷങ്ങള്‍ ഈ ജന്മത്തില്‍ കാണിച്ചുതരുന്നവരാണ് രാഹുകേതുക്കള്‍. കര്‍മ്മത്തില്‍ ഗുണമായാലും ദോഷമായാലും രാഹു കാണിച്ചുതരുന്നു- കേതുപരിഹാരം നിര്‍ദ്ദേശിക്കുന്നു.

ഗ്രഹം ഒരിക്കലും മാറുന്നില്ല. ദൈവികത ഉറപ്പാക്കിയാല്‍ ക്ലേശങ്ങള്‍ പരിഹരിക്കാം. വളരെയധികം സൂക്ഷിക്കേണ്ട ഗ്രഹമാണ് രാഹു. കാത്തിരുന്ന് പ്രതികാരം ചെയ്യും. ജീവനാഡിയെ തൊട്ടുള്ള കളിയാണ് രാഹുപൂജ.

കുടുംബം ചിന്തിച്ചിരുന്നതും, ബന്ധുകലഹം, വാഹനാപകടം, വിദേശ ജയില്‍ ശിക്ഷ, മാരകവ്യാധികള്‍, ഓപ്പറേഷന്‍, സോറിയാസിസ് ത്വക്ക് രോഗങ്ങള്‍, നെറുക പുകച്ചില്‍, ശക്തിയായ വയര്‍വേദന ഇതെല്ലാം രാഹുദോഷമായ ദശയില്‍ സംഭവിക്കാം. രാഹുര്‍ ദശാകാലം 18 വര്‍ഷം.

അവസാന വര്‍ഷം കൂടുതല്‍ ദുരിതപൂര്‍ണ്ണം. നാഗങ്ങള്‍ക്ക് യഥാവിധി പ്രതിവിധികള്‍ ചെയ്താല്‍ ദോഷങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് തന്നെ ആചാര്യന്മാര്‍ ഗ്രന്ഥങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദുഷ്‌കര്‍മ്മം പ്രതിവിധിയല്ലെന്നോര്‍ക്കുക. ജ്യോതിഷം ശാസ്തമാണ്. അത് സത്യമാണ് അതാണ് ഈശ്വരനിശ്ചയം.

കെ.എന്‍. ബാലകൃഷ്ണകൈമള്‍
മൊ: 9495441529

Ads by Google
Wednesday 27 Jun 2018 04.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW