Friday, June 21, 2019 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 03.31 PM

പ്ലീസ്, ഞങ്ങളൊന്ന് പഠിച്ചോട്ടെ....

''കുട്ടിക്കുറുമ്പുകളുമായി മലയാളികളുടെ ഹൃദയം കീഴടക്കിയ ഉപ്പും മുളകും കുരുന്നുകളായ ശിവാനിയുടെയും അല്‍സാബിത്തിന്റെയും സ്‌കൂള്‍ വിശേഷങ്ങള്‍...''
uploads/news/2018/06/228898/shivanisabith270618c.jpg

സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ശിവാനിയും അല്‍സാബിത്തും. ഷൂട്ടിംഗ് തിരക്കു മൂലം കഴിഞ്ഞ വര്‍ഷം ക്ലാസുകള്‍ മിസായ വിഷമം രണ്ടാള്‍ക്കുമുണ്ട്. പക്ഷേ 90 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയാണ് ഇരുവരും ആറാം ക്ലാസിലേക്ക് പടി കയറുന്നത്.

സ്‌കൂളാണോ ഷൂട്ടാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഇരുവരും ഒരേ സ്വരത്തില്‍ പറയും: എന്താ സംശയം....സ്‌കൂള്‍ തന്നെ. ഇങ്ങനൊന്നും ചോദിക്കല്ലേ, പ്ലീസ്... ഞങ്ങളൊന്ന് പഠിച്ചോട്ടെ...

ഷൂട്ടിംഗ് തിരക്കിനിടെ സ്‌കൂളിംഗിന്റെ കാര്യം വരുമ്പോള്‍ പുതിയൊരു ടൈം ടേ ബിള്‍ ഒരുക്കുന്ന തിരക്കിലാണിപ്പോള്‍ കുട്ടിത്താരങ്ങള്‍.... Shoot Time & School Time

Shoot Time


ഫ്‌ളവേഴ്‌സിലെ ഉപ്പും മുളകും സീരിയലി ന്റെ ഷൂട്ടിംഗിലെ ബ്രേക്ക് സമയം. കുട്ടിക്കളികള്‍ക്കിടെ സംസാരിക്കാനൊന്നും ഇരുവര്‍ക്കും ടൈം ഇല്ല. സംസാരിക്കണമെങ്കില്‍ ഒരു ഡിമാന്‍ഡുണ്ട്. 'പ്രതി'യാകണം. കള്ളനും പോലീസും കളി തടസ്സപ്പെടുത്തി യതിന്റെ ശിക്ഷ.

പ്രതിയാകോ? ഇല്ലെങ്കില്‍ ഇവിടെ ഒലക്ക ഇരിപ്പുണ്ട്...
പ്രതിയായിക്കൊള്ളാമെന്ന് സമ്മതിച്ചത് പ്രകാരമാണ് തുടര്‍ന്നുള്ള സംസാരം.

ഇവിടെ ഒരു ഫാമിലി മൂഡാണ്. ബ്രേക്ക് ടൈം ആണ് ഞങ്ങള്‍ അടിച്ചു പൊളിക്കാറ്. എല്ലാവരുമായും നല്ല കമ്പനിയാണ്. അതുകൊണ്ട് ഒരു ടെന്‍ഷനുമില്ല. വീട്ടിലിരിക്കുന്നതിനേക്കാള്‍ രസമാണ്. എല്ലാരും ഉള്ളതു കാരണം സമയം പോകുന്നതറിയില്ല. ശിവാനി അല്‍പ്പം സീരിയസായി.

uploads/news/2018/06/228898/shivanisabith270618.jpg

ഇടയ്ക്ക് ഞങ്ങള്‍ അടിപിടി ഒക്കെ കൂടാറുണ്ട്. സ്‌നേഹമുള്ള സ്ഥലത്ത് അടിയുണ്ടാകും. അല്ലേ ശിവാനി അല്‍സാബിത്ത് പറഞ്ഞതും ശിവാനിക്കിട്ട് ഒന്നു കൊടുത്തതും ഒരുമിച്ച്.

തിരികെ അടി കൊടുക്കുന്നതിനിടയില്‍ ശിവാനിയുടെ ക മന്റ്: അടിയൊക്കെ ഉണ്ടാകും, അവസാനം നുള്ളി പിച്ചി എന്നൊക്കെ പരാതി പറഞ്ഞു വരുന്നത് ഇവനാണ്.

ഫോട്ടോ എടുക്കണം എന്നറിയിച്ചപ്പോള്‍ പഴയ ഡിമാന്‍ഡ് പിന്നെയുമെത്തി. സമ്മതിച്ചു. പ്രതിയായി. അല്‍സാബിത്താണ് പോലീസ്.
പ്രതിയായി കഴിഞ്ഞാല്‍ ഒരേയൊരു ഓപ്ഷനുണ്ട്.

നിവര്‍ന്ന് നിന്നാല്‍ പോലീസ് കൂമ്പിനിടിക്കും. നിലത്തിരുന്നാല്‍ മുതുകത്തിടിക്കും. രക്ഷയില്ല, ഒടുവില്‍ സമ്മതിച്ചു. ഗുരുജീ പ്ലീസ് ലോക്ക് ഓപ്ഷന്‍ ബി, മുതുകത്തിടി...!

ശിവാനി : ഇംഗ്ലീഷ് ഈസിയാണ്. അത്യാവശ്യം മാര്‍ക്കൊക്കെ കിട്ടും.
അല്‍സാബിത്ത് : ഓ... അത്ര ഈസിയൊ ന്നുമല്ല. പഠിക്കണം... അതാണ് ...!

ശിവാനി : ഹിന്ദി അച്ഛി ഹേ... എനിക്ക് ഏറ്റവു മധികം മാര്‍ക്ക് കിട്ടുന്ന സബ്ജ ക്റ്റാണ്.
അല്‍സാബിത്ത് : ഹിന്ദി എനിക്കും ഇഷ്ടമാണ്. മാര്‍ക്ക് കിട്ടുന്നത് തന്നെ കാരണം. പിന്നെ അധികം എഴുതാനില്ലല്ലോ...

ശിവാനി : മലയാളം പറയാന്‍ എളുപ്പമാ ണ്, പക്ഷേ മാര്‍ക്ക് കിട്ടാനാണ് പാട്.
അല്‍സാബിത്ത് : മാര്‍ക്ക് കിട്ടിയാലും ഇല്ലെങ്കിലും നമ്മള്‍ മലയാളത്തെ മറക്കാന്‍ പാടില്ലല്ലോ. മലയാളം മാതൃഭാഷയല്ലേ.

ശിവാനി : സംസ്‌കൃതത്തെ പറ്റി ഒരക്ഷരം മിണ്ടരുത്! ഞാന്‍ ഓടി രക്ഷപ്പെട്ടതാ ണ്...
അല്‍സാബിത്ത് : സെയിം പിച്ച്്! ഞാനും ഓടിയതാണ്. വേറൊന്നുമല്ല, പറ്റാത്തോണ്ടാ...

uploads/news/2018/06/228898/shivanisabith270618a.jpg

ശിവാനി : കണക്കിന്റെ കാര്യം കണക്കാ. ഞാന്‍ ഈ നാട്ടുകാരിയല്ലേയ്. പക്ഷേ മാര്‍ക്കൊ ക്കെ കിട്ടും.
അല്‍സാബിത്ത് : കണക്കിന്റെ കാര്യം വരുമ്പോള്‍ എന്താ ണെന്നറിയില്ല, എന്റെ കണക്കുകൂട്ടലുക ളൊക്കെ തെറ്റും. പിന്നെ ശരിയാക്കാന്‍ പെടുന്ന പാട്. ഓര്‍മിപ്പിക്കല്ലേ..!

ശിവാനി : ഐ.ടി അടിപൊളിയാണ്. കമ്പ്യൂട്ടറല്ലേ എല്ലാം... നല്ല മാര്‍ക്കും കിട്ടും.
അല്‍സാബിത്ത് : മാര്‍ക്ക് കിട്ടിയാലും ഇല്ലെങ്കിലും കമ്പ്യൂട്ടറൊന്ന് കൈയില്‍ തന്നാ മതി.

ശിവാനി : സോഷ്യല്‍ സയന്‍സ് അത്ര സോഷ്യലല്ല. പക്ഷേ മാര്‍ക്ക് കിട്ടുന്നത് കൊണ്ട് തത്ക്കാലം വിഷയമല്ല.
അല്‍സാബിത്ത് : എനിക്കൊന്നും സോഷ്യലല്ലാത്തത് കൊണ്ട് എല്ലാം കണക്കാ. മാര്‍ക്ക് കിട്ടിയാല്‍ ഞാന്‍ ഒകെ.

ശിവാനി : ജി.കെ സൂപ്പറാണ്. പഠിക്കാനും എളുപ്പം, മാര്‍ക്ക് കിട്ടാനും എളുപ്പം.
അല്‍സാബിത്ത് : ജി.കെ എന്റെയും ചങ്കാണ്. ഈസിയായി മാര്‍ക്ക് കിട്ടും. അത് തന്നെ കാരണം.

uploads/news/2018/06/228898/shivanisabith270618b.jpg

School Time


ഷൂട്ടിംഗ് തിരക്കുകള്‍ കാരണം സ്ഥിരമാ യി സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇരുവരും.
അല്‍സാബിത്തിനാണ് കൂടുതല്‍ വിഷ മം: കഴിഞ്ഞ വര്‍ഷം ആകെ 12 ദിവസമാണ് സ്‌കൂളില്‍ പോയത്. ഇത്തവണയെങ്കിലും സ്‌കൂളില്‍ പോയി അടിച്ച് പൊളിക്കണം.

ടീച്ചേഴ്‌സും ഫ്രണ്ട്‌സും ഭയങ്കര സപ്പോര്‍ട്ടാണ്. അതുകൊണ്ട് ജീവിച്ചു പോണ്. ആറാം ക്ലാസിലേക്ക് കടക്കുന്ന അല്‍സാബിത്ത് പത്തനാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

ചാലക്കുടി ബിലീ വേഴ്‌സ് ചര്‍ച്ച് വിജയ ഗിരി പബ്‌ളിക് സ്‌കൂ ളിലെ ആറാം ക്ലാസിലേക്കാണ് പുതുവര്‍ ഷത്തില്‍ ശിവാനി യൂണിഫോം അണിയു ന്നത്.

എറണാകുളവും പരിസരവുമാണ് സ്ഥിരം ഷൂട്ടിംഗ്. അതുകൊണ്ടെനിക്ക് സ്്കൂള്‍ അധികം മുടങ്ങാറില്ല. ഹാഫ് ഡേ കിട്ടിയാല്‍ പോലും ഞാന്‍ സ്‌കൂളില്‍ പോ കും. ഇവനെ പോലെയല്ല..

ശിവാനിയുടെ ഡയലോഗിന് ചുമ്മാ പുളുവടിക്കുന്നതാണെന്നന്ന അല്‍സാബി ത്തിന്റെ കൗണ്ടര്‍. തുടര്‍ന്നുള്ള സ്ഥിരം ഫൈറ്റ്. തിളക്കം സിനിമയില്‍ ദിലീപിന്റെ കഥാപാത്രം പറഞ്ഞതുപോലൊരു ഡയ ലോഗ് ഓര്‍ത്തു പോയി. ഇതാണോ സ് കൂള്‍, ഇത് പൊളിച്ചടുക്കാന്‍ കുറച്ച് സമയം എടുക്കും...!!

ദീപു ചന്ദ്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW