Sunday, September 23, 2018 Last Updated 41 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 12.50 PM

വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 999 രൂപ വിലയുള്ള ഒരു വര്‍ഷത്തെ പ്രൈം അംഗത്വം

vodafone

ഒരു വര്‍ഷത്തേക്ക് 999 രൂപ വിലയുള്ള ആമസോണ്‍ പ്രൈം അംഗത്വം വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് നൽകുന്നു. ഇത് പ്രത്യേക ചാര്‍ജുകളൊന്നും ഇല്ലാതെ ലഭ്യമാവും. വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രീമിയം ഹോളിവുഡ്-ബോളിവുഡ് സിനിമകള്‍, ടിവി പരിപാടികള്‍ ഉള്‍പ്പടെയുള്ളവ ഈ ഓഫറിലൂടെ പരിധിയില്ലാതെ ആസ്വദിക്കാം. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്ക്, പരിധിയില്ലാത്ത സൗജന്യ ഷോപ്പിങ്, ആമസോണിലെ ഡീലുകളില്‍ പങ്കെടുക്കാം എന്നീ പ്രത്യേകതകളുമുണ്ട്.

ആമസോണ്‍ പ്രൈം അംഗത്വം വോഡഫോണ്‍ പ്ലേ ആപ്പിലൂടെ ആക്റ്റിവേറ്റ് ചെയ്യാം. അനുയോജ്യമായ ഉപകരണങ്ങളില്‍ പ്രൈം വീഡിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പ്രൈം വീഡിയോകള്‍ ലഭ്യമാകും. ആമസോണ്‍ മ്യൂസിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആമസോണ്‍ പ്രൈം ആക്റ്റിവേറ്റ് ചെയ്യാൻ ആദ്യം വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക. എന്നിട്ട് വോഡഫോണ്‍ പ്ലേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. അത് തുറന്ന് സ്‌പെഷ്യല്‍ വോഡഫോണ്‍ -ആമസോണ്‍ ഓഫര്‍ ബാനറില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്ബര്‍ നല്‍കി ഒടിപി നിര്‍മിക്കുക. അത് സ്ഥിരീകരിച്ച്‌ പ്രൈം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW