Saturday, November 17, 2018 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 12.08 PM

മുന്‍ വീഡിയോ ഡിലീറ്റ് ചെയ്യാനെന്ന് പറഞ്ഞ് വീട്ടമ്മയുടെ കുളിദൃശ്യവും വാട്‌സ് ആപ്പ് ചെയ്യിച്ചു ; സൈബര്‍പോലീസ് ചമഞ്ഞ് യുവാവ് ഒമ്പതുലക്ഷം തട്ടിയ കേസില്‍ യുവതി പരാതി നല്‍കിയത് മൂന്നാം തവണയും കബളിപ്പിക്കപ്പോള്‍

uploads/news/2018/06/228868/cybercrime.jpg

സൈബര്‍സെല്‍ പോലീസ് ചമഞ്ഞ് വീട്ടമ്മയില്‍ നിന്നും ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ കുടുങ്ങിയത് മൂന്നാമതും പണം തട്ടാനുള്ള ശ്രമത്തില്‍. ആദ്യ തവണ ഭര്‍ത്താവുമായുള്ള വീഡിയോകോളിന്റെ വിവരങ്ങള്‍ കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ പ്രതി പണം നല്‍കിയതോടെ വീഡിയോ നശിപ്പിക്കാന്‍ സമാനരീതിയിലുള്ള മറ്റ് വീഡിയോകള്‍ വേണമെന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്നും കുളിക്കുന്ന ഫോട്ടോകളും മറ്റും തന്റെ വാട്‌സ് ആപ്പിലേക്ക് അയപ്പിക്കുകയും ചെയ്തു.

കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി പാലോട് ഇലവുപാലം തേരിയില്‍ ബര്‍ക്കത്ത് അബ്ദുള്‍ ഷിബു എന്ന പത്താംക്‌ളാസ്സുകാരനാണ് വീട്ടമ്മയില്‍ നിന്നും ഒമ്പതു ലക്ഷം രൂപ അടിച്ചുമാറ്റിയത്. സൗദിയില്‍ ഇരുന്ന് ഷിബു നടത്തുന്ന തട്ടിപ്പ് നാട്ടിലിരുന്ന് സഹായം നല്‍കിയിരുന്നത് ഭാര്യ മദീനയായിരുന്നു. ഷിബു ഭീഷണിപ്പെടുത്തുന്നവര്‍ നല്‍കുന്ന പണം ഇടനിലക്കാര്‍ വഴി കൈകാര്യം ചെയ്തിരുന്നത് മദീന ആയിരുന്നു. പണം വാങ്ങാനുള്ള ജോലി ഷിബു ചെയ്യിച്ചിരുന്നത് അമ്പൂരി കടപ്പന മൂട് ഷാന്‍ (24), ചിറ വട്ടക്കരിക്കകം വിയവയല്‍ പൂച്ചടിക്കാല സനൂജാ മന്‍സിലിലെ മുഹമ്മദ് ഷാഫിയുമാണ്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

വെറും പത്താംക്‌ളാസ്സ് വരെ മാത്രം പഠിച്ചിട്ടുള്ള കുറേക്കാലമായി സൗദിയില്‍ ഡ്രൈവറായ ഷിബു ഇന്റര്‍നെറ്റ് കോളുകളിലൂടെയാണ് വീട്ടമ്മമാരെ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. ആദ്യം അവരുമായി ഫോണ്‍വിളിയിലൂടെ ഒരു സൗഹൃദം ഉണ്ടാക്കിയ ശേഷമാണ് സൈബര്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്നത്. ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഭര്‍ത്താവുമായുള്ള വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്. അത് ഡിലീറ്റ് ചെയ്യാന്‍ സര്‍ക്കാരില്‍ പണം നല്‍കണമെന്ന് ആദ്യം ആവശ്യപ്പെട്ടു.

ഭയന്ന വീട്ടമ്മയോട് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ കൂട്ടാക്കാതിരുന്ന യുവതിയോട് നിങ്ങളുടെയും മകളുടെ യും ദൃശ്യങ്ങള്‍ ഉണ്ടെന്നും സൈബര്‍ സെല്ലിലെ ആള്‍ക്കാരില്‍ പലരും കാണുമെന്നും നാണക്കേട് ആകുമെന്നും ഭീഷണി മുഴക്കി. ഭയന്നുപോയ യുവതി നവംബറില്‍ വീടിന്റെ ആധാരം പണയം വെച്ചായിരുന്നു പണം നല്‍കിയത്. 2.5 ലക്ഷം വായ്പയെടുത്ത് ഷിബു പറഞ്ഞത് അനുസരിച്ച് ഇടനിലക്കാരന്‍ ഷാഫിയുടെ കയ്യില്‍ കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ സമാന രീതിയിലുള്ള മറ്റൊരു വീഡിയോ വേണമെന്നു പറഞ്ഞതോടെ യുവതി തന്റെ കുളിരംഗം പകര്‍ത്തി ഷിബുവിന് വാട്‌സ് ആപ്പ് ചെയ്യകയുമായിരുന്നു. പിന്നീട് ഈ ദൃശ്യം കാണിച്ചായിരുന്നു ഭീഷണി. പത്തുലക്ഷം ആണ് ചോദിച്ചത്. ഇതിന് 6.5 ലക്ഷം നല്‍കാമെന്നായിരുന്നു വീട്ടമ്മയുടെ മറുപടി. ആദ്യലോണിനായി ഈടു നല്‍കിയ ആധാരം തിരിച്ചെടുത്ത് വീണ്ടും പണയപ്പെടുത്തി 6.5 ലക്ഷം നല്‍കി. പാലോഡുള്ള ഒരു ബുക്ക് ഡിപ്പോയില്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്. ഈ പണവും നല്‍കിയിട്ടും ഷിബു വിട്ടില്ല. വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു.

തുടര്‍ന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് മറ്റുള്ളവരുമായി ആലോചിച്ച് കേസുകൊടുക്കാന്‍ തീരുമാനം എടുത്തു. ജനുവരിയില്‍ പോലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. ഷിബുവിനെ നാട്ടിലെത്തിക്കാന്‍ എംബസി മുഖാന്തിരം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടനിലക്കാരായി പണംവാങ്ങല്‍ ജോലിക്ക് മാത്രം ഷാഫിക്കും ഷാനിനും കിട്ടയിരുന്നത് മൊബൈലും പണവും മാത്രമായിരുന്നു. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സ്‌റ്റേഷനില്‍ ബോധക്കേട് അഭിനയിച്ചു രക്ഷപ്പെടുകയും പിന്നീട് പോലീസുകാര്‍ക്കെതിരേ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പിന്നീടാണ് പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയത്.

Ads by Google
Ads by Google
Loading...
TRENDING NOW