Saturday, September 08, 2018 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 03.11 PM

തണുപ്പാവുമ്പോള്‍ സൂപ്പ് കുടിക്കാം

uploads/news/2018/06/228636/madm260618b.jpg

''മഴക്കാലം ആരോഗ്യകരവും ആസ്വാദ്യവുമാക്കാന്‍ രുചികരമായ സൂപ്പുകള്‍ തയാറാക്കി നോക്കൂ......''

1. വെജിറ്റബിള്‍ ക്ലിയര്‍ സൂപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്‌ളവര്‍ - 1/4 കപ്പ് (ചെറുതായി അടര്‍ത്തിയത്)
ക്യാരറ്റ് ചെറിയ കഷണങ്ങളാക്കിയത് - 1/4 കപ്പ്
ക്യാബേജ് അരിഞ്ഞത് - 1/4 കപ്പ്
തക്കാളി അരിഞ്ഞത് - 1/4 കപ്പ്
ക്യാപ്‌സിക്കം അരിഞ്ഞത് - 1/4 കപ്പ്
വെജിറ്റബിള്‍ ഓയില്‍ - 1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 2 ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - 1 ടീസ്പൂണ്‍
ഉപ്പ്, കുരുമുളകുപൊടി - കുറച്ചുവീതം
തിനയില - 2 ടേബിള്‍ സ്പൂണ്‍
മല്ലിയില - 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചേര്‍ത്ത് കുറഞ്ഞതീയില്‍ ഇളക്കി വഴറ്റിയെടുക്കുക. വെളുത്തുള്ളി മൂത്ത മണം വന്നുതുടങ്ങുമ്പോള്‍ അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറി ചേര്‍ത്ത് വഴറ്റുക. ശേഷം മൂന്ന് കപ്പ് വെള്ളം ഒഴിച്ച് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇടത്തരം തീയില്‍ മൂന്ന് മിനിറ്റ് ചൂടാക്കി ചെറുതായി തിളവന്നുതുടങ്ങുമ്പോള്‍ അടുപ്പില്‍നിന്നിറക്കാം. ഇതിലേക്ക് പുതിനയില, മല്ലിയില, നാരങ്ങാനീര് ഇവയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ഉടനെ വിളമ്പാവുന്നതാണ്.

2. ഹെര്‍ബല്‍ ലാമ്പ് സൂപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
ആട്ടിറച്ചി എല്ലില്ലാത്തത് - 250 ഗ്രാം
വെള്ളംം - 2 1/2 ലിറ്റര്‍
ഉപ്പ് - പാകത്തിന്

**** മരുന്ന് കൂട്ട് തയാറാക്കാന്‍
കുരുമുളക് - 1/4 ടീസ്പൂണ്‍
ചുക്ക് - ഒരു ചെറിയ കഷണം
തിപ്പലി - 1/4 ടീസ്പൂണ്‍
ഏലയ്ക്ക - 3 എണ്ണം
ഗ്രാമ്പു - 2 എണ്ണം
(ഇവയെല്ലാം ഒന്നിച്ച് പൊടിച്ചെടുക്കുക)

തയാറാക്കുന്ന വിധം


ആട്ടിറച്ചി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റി കാല്‍ ഭാഗമാകുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങി അരിച്ചെടുക്കുക. പാകത്തിന് ഉപ്പും പൊടിച്ചെടുത്തകൂട്ടും ചേര്‍ത്തിളക്കി വിളമ്പാവുന്നതാണ്.
uploads/news/2018/06/228636/madm260618c.jpg

3. കോണ്‍ഫ്‌ളോര്‍ ചിക്കന്‍ സൂപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത് - 2 കപ്പ്
സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
മസാലപ്പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍ - 3 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ - 1 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
മല്ലിയില - കുറച്ച്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഇറച്ചിയില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മസാലപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 15 മിനിറ്റ് വയ്ക്കുക. ശേഷം പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. നന്നായി വെന്തശേഷം ഇത് അരിച്ചെടുത്ത് സൂപ്പ് മാറ്റിവയ്ക്കാം. ഒരു ഫ്രയിംഗ് പാനില്‍ ബട്ടര്‍ ചൂടാക്കി അതിലേക്ക് അരിഞ്ഞ സവാളയും മല്ലിയിലയുമിട്ട് മൂപ്പിച്ച് അരിച്ചുവച്ച സൂപ്പും കോണ്‍ഫ്‌ളോര്‍ കലക്കിയതും ചേര്‍ത്തിളക്കി തിളപ്പിക്കുക. കുറുകിവരുമ്പോള്‍ കുരുമുളകുപൊടി വിതറി വിളമ്പാം.

4. ഹോട്ട് സോര്‍ വെജ് സൂപ്പ്
ആവശ്യമുള്ള സാധനങ്ങള്‍
സവാള - ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 3 അല്ലി (ചതച്ചത്)
ക്യാരറ്റ് - ഒരെണ്ണത്തിന്റെ പകുതി (ചെറുതായി അരിഞ്ഞത്)
ഇഞ്ചി - ഒരു ചെറിയ കഷണം (ചതച്ചത്)
ക്യാബേജ് അരിഞ്ഞത് - 1/4 കപ്പ്
സ്പ്രിങ് ഒനിയന്‍ - ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
കൂണ്‍ രണ്ടെണ്ണം - (അരിഞ്ഞത്)
ക്യാപ്‌സിക്കം - ഒരെണ്ണത്തിന്റെ പകുതി
കോണ്‍ഫ്‌ളോര്‍ - 4 ടേബിള്‍ സ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
സോയാസോസ് - 2 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ് - 2 ടേബിള്‍ സ്പൂണ്‍
വെജിറ്റബിള്‍ സ്‌റ്റോക്ക് - 6 കപ്പ്
വൈറ്റ് വൈന്‍ വിനിഗര്‍ - 3 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


അര കപ്പ് വെള്ളത്തില്‍ കോണ്‍ഫ്‌ളോര്‍ കലക്കി വയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അരിഞ്ഞുവച്ച പച്ചക്കറികള്‍ ചേര്‍ത്ത് ഇളക്കി വഴറ്റിയെടുക്കുക. ഇതിലേക്ക് കരുമുളകുപൊടി, ഉപ്പ്, സോയാ സോസ്, ചില്ലി സോസ്, ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടാകുമ്പോള്‍ വെജിറ്റബിള്‍ സ്്‌റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക. കലക്കിയ കോണ്‍ഫ്‌ളോര്‍ ഒഴിച്ച് ഒന്നു കുറുകുന്നതുവരെ വേവിക്കുക. വിനാഗിരി ചേര്‍ത്ത് സ്പ്രിങ് ഒനിയന്‍ വിതറി വിളമ്പാം.
uploads/news/2018/06/228636/madm260618a.jpg

5. ഗാര്‍ലിക്ക് മഷ്‌റൂം സൂപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
ബട്ടന്‍ മഷ്‌റൂം - 200 ഗ്രാം (രണ്ടായി മുറിച്ചത്)
വെളുത്തുള്ളി - 7 അല്ലി (വട്ടത്തില്‍ അരിഞ്ഞത്)
ലീക്ക് അരിഞ്ഞത് - ഒരു തണ്ട്
വെജിറ്റബിള്‍ സ്‌റ്റോക്ക് - ഒരു ലിറ്റര്‍
ഉള്ളി തണ്ട് അരിഞ്ഞത് - 3 തണ്ട്
ഒലിവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


കൂണ്‍ കഴുകി വ്യത്തിയാക്കി വയ്ക്കുക. ഒരു സോസ്പാനില്‍ വെജിറ്റബിള്‍ ഓയില്‍ ചൂടാക്കി ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ചേര്‍ത്തിളക്കുക. വെളുത്തുള്ളി മൂത്ത മണം വരുമ്പോള്‍ അതിലേക്ക് ലീക്ക് അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷം അരിഞ്ഞുവച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് സോഫ്റ്റാകുന്നതുവരെ 10 മിനിറ്റ് ചൂടാക്കുക. ഉപ്പും കുരുമുളകുപൊടിയും വെജിറ്റബിള്‍ സ്‌റ്റോക്കും ചേര്‍ത്ത് ഇളക്കി ചൂടാക്കുക. പകുതി വറ്റുമ്പോള്‍ അടുപ്പില്‍നിന്നിറക്കി ചൂടാറിയ ശേഷം മിക്‌സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. വിളമ്പുന്നതിനുമുന്‍പ് അടുപ്പില്‍ വച്ച് ചൂടാക്കി ഉള്ളിത്തണ്ട് അരിഞ്ഞത് ചേര്‍ത്ത് അലങ്കരിക്കാം.

6. ടുമാറ്റോ ന്യൂഡില്‍സ് സൂപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
തക്കാളി - 4 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള - 2 എണ്ണം ചെറുതായി അരിഞ്ഞത്)
ഒലിവ് ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - പാകത്തിന്
ന്യൂഡില്‍സ് - 200 ഗ്രാം

തയാറാക്കുന്ന വിധം


ന്യൂഡില്‍സ് വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ് വയ്ക്കുക. ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി അതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്ത് സോഫ്റ്റാകുന്നതുവരെ വഴറ്റുക. രണ്ട് കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് പകുതി വറ്റിച്ചെടുക്കാം. അടുപ്പില്‍നിന്നിറക്കി തണുത്ത ശേഷം മിക്‌സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. വേവിച്ചുവച്ച ന്യൂഡില്‍സിലേക്ക് തക്കാളി സൂപ്പ് ചേര്‍ത്തിളക്കി കുരുമുളകുപൊടി വിതറി വിളമ്പാം.
uploads/news/2018/06/228636/madm260618e.jpg

7. ഓട്ട്‌സ് സൂപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
ഓട്ട്‌സ് - ഒരു കപ്പ്
സവാള അരിഞ്ഞത് - ഒരെണ്ണത്തിന്റെ പകുതി
പച്ചമുളക് വട്ടത്തിലരിഞ്ഞത് - ഒരെണ്ണം
വെളുത്തുള്ളി വട്ടത്തിലരിഞ്ഞത് - ഒരെണ്ണം
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - ഒരെണ്ണം
വെള്ളം - ഒരു കപ്പ്
പാല് - ഒരു കപ്പ്
എണ്ണ - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഓട്ട്‌സ് ചേര്‍ത്ത് 2 മിനിറ്റ് വറുക്കുക. ശേഷം ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം പാലും കുരുമുളകുപൊടിയും ചേര്‍ത്ത് തിളപ്പിക്കുക. ഗരംമസാലയോ ജീരകമോ പൊടിച്ചത് ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 26 Jun 2018 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW