Friday, November 16, 2018 Last Updated 28 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 11.43 AM

പ്രധാനമന്ത്രിയുടെ ജീവന് അജ്ഞാത ഭീഷണി, മന്ത്രിമാരേയും ഓഫീസര്‍മാരേയും ഏഴയല്‍പ്പക്കത്ത് അടുപ്പിക്കില്ല; റോഡ്‌ഷോകള്‍ ഒഴിവാക്കാന്‍ മോഡിക്ക് നിര്‍ദേശം, പോപ്പുലര്‍ ഫ്രണ്ട് വരെ നിരീക്ഷണത്തില്‍...!!

uploads/news/2018/06/228614/prime-minister.jpg

ന്യൂഡല്‍ഹി: സുരക്ഷാഭീതി ഏറ്റവും ശക്തമായി നേരിടുന്ന സാഹചര്യത്തില്‍ അതീവ സുരക്ഷ മുന്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഏഴയല്‍പക്കത്ത് പോലും ആരേയും അടുപ്പിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മന്ത്രിമാരോ അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരോ പോലും സമീപത്ത് വരാതെ നോക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.

പ്രധാനമന്ത്രിയുടെ ജീവന് അജ്ഞാത ഭീഷണി ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാനപോലീസിലെ ഉന്നതര്‍ക്ക് ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം കത്തയച്ചു. രാജ്യചില സംഘടനകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുള്ള നീക്കം നടക്കുന്നതായുള്ള ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. തീവ്രവാദി സംഘടനകളുമായി ബന്ധം സംശയിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ നിരീക്ഷണത്തിലാണ്. 2019 പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും മുല്യവത്തായ ജീവനാണ് പ്രധാനമന്ത്രിയുടേത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയ്ക്ക് വിവിധ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ഭീഷണി നേരത്തേ തന്നെയുണ്ടെങ്കിലും അടുത്തിടെ നക്‌സല്‍ ഭീഷണിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം കൂടുതല്‍ ഗൗരവം ആയത്. മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ എല്‍ടിടിഇ ഭീകരര്‍ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍ റോഡ്‌ഷോയില്‍ പങ്കെടുക്കുമ്പോള്‍ മോഡിയേയും വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയത് അടുത്ത കാലത്തായിരുന്നു.

അടുത്തിടെ പിടിയിലായ മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കപ്പെടുന്ന ചിലരില്‍ നിന്നും ഈ വിഷയം അടങ്ങിയ കാര്യങ്ങള്‍ പറയുന്ന ചില കത്തുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പുകളിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പോകുന്നത് പ്രധാനമന്ത്രിയാണ്. ജീവന് ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ റോഡ്‌ഷോ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന് അരികില്‍ എത്താന്‍ ആര്‍ക്കും അനുമതി ഉണ്ടായിരിക്കില്ല. മന്ത്രിമാരായാലും ഉദ്യോഗസ്ഥരായാലും പ്രധാനമന്ത്രിയുടെ അരികിലേക്ക് എസ്പിജി സൂക്ഷ്മമായി പരിശോധിച്ചേ അയയ്ക്കു.

പൊതുജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ എല്ലാത്തരം സമ്പര്‍ക്കങ്ങളും ആഭ്യന്തര മന്ത്രാലയം പരിമിതപ്പെടുത്തി. കഴിഞ്ഞമാസമാണ് പശ്ചിമബംഗാളില്‍ വെച്ച് ആറ് ലെയര്‍ സുരക്ഷാ സംവിധാനങ്ങളെ വരെ മറികടന്ന് ഒരാള്‍ പ്രധാനമന്ത്രിയുടെ പാദത്തില്‍ സ്പര്‍ശിച്ചത്. ഇതിനൊപ്പം പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന കമാന്റോകളുടെ എണ്ണത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. അതേസമയം 2019 തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി അനേകം റാലികളാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടും പ്രത്യേകമായ നിരീക്ഷണത്തിലാണ്. ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇതിനെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണം.

Ads by Google
Ads by Google
Loading...
TRENDING NOW